Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിജയവഴിയില്‍ സിഎസ്‌കെ- ഹൈദരാബാദിന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി സിഎസ്‌കെ. ആദ്യ പകുതിയിലെ ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ സിഎസ്‌കെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. 20 റണ്‍സിനാണ് കരുത്തരായ ഹൈദരാബാദ് സിഎസ്‌കെയോട് പരാജയപ്പെട്ടത്. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണം. പ്ലേ ഓഫ് പോരാട്ടം കടുക്കവെ സിഎസ്‌കെയോടേറ്റ തോല്‍വി ഹൈദരാബാദിന് കടുത്ത വെല്ലുവിളിയാണ്. സിഎസ്‌കെയ്‌ക്കെതിരേ ഹൈദരാബാദിന് പിഴച്ചതെവിടെയാണ്? തോല്‍വിക്കുള്ള പ്രധാന മൂന്ന് കാരണങ്ങളിതാ.

അധികമായി ഒരു ബൗളറെ പരിഗണിച്ചു

അധികമായി ഒരു ബൗളറെ പരിഗണിച്ചു

സിഎസ്‌കെയ്‌ക്കെതിരേ ബൗളിങ് കരുത്ത് ഉയര്‍ത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മധ്യനിരയിലെ യുവ ബാറ്റ്‌സ്മാന്‍ അഭിഷേക് ശര്‍മയെ പുറത്തിരുത്തി പകരം സ്പിന്നര്‍ ഷഹബാസ് നദീമിനെയാണ് ഹൈദരാബാദ് പരിഗണിച്ചത്. ഈ തീരുമാനം തെറ്റി. നാല് ഓവറില്‍ 29 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും ഒരു വിക്കറ്റ്‌പോലും വീഴ്ത്താന്‍ സാധിച്ചില്ല. ഹൈദരാബാദിന്റെ ടോപ് ഓഡര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയില്‍ ഒരു ബാറ്റ്‌സ്മാന്റെ അഭാവം നിഴലിച്ച് നിന്നിരുന്നു. അതിനാല്‍ത്തന്നെ അധികമായി ഒരു ബൗളറെ കളിപ്പിക്കാനുള്ള ഹൈദരബാദിന്റെ തീരുമാനം മത്സരത്തില്‍ തിരിച്ചടിയാവുകയായിരുന്നു. നദീമിന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന്റെ ക്യാച്ച് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ പിടിക്കുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറുമായിരുന്നു.

യോര്‍ക്കറുകള്‍ പിഴച്ചു

യോര്‍ക്കറുകള്‍ പിഴച്ചു

ഡെത്ത് ഓവറുകളില്‍ ഹൈദരാബാദ് ബൗളര്‍മാരുടെ യോര്‍ക്കര്‍ എറിയാനുള്ള ശ്രമങ്ങളെല്ലാം ഫുള്‍ട്ടോസിലാണ് അവസാനിച്ചത്. പ്രധാനമായും ഈ സീസണില്‍ മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയുന്ന ടി നടരാജന് സിഎസ്‌കെയ്‌ക്കെതിരേ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 41 റണ്‍സാണ് നടരാജന്‍ വിട്ടുകൊടുത്ത്. അവസാന രണ്ട് ഓവറില്‍ നടരാജനും ഖലീല്‍ അഹ് മദും ചേര്‍ന്ന് വിട്ടുകൊടുത്തത് 29 റണ്‍സാണ്. ഈ റണ്‍സ് മത്സരഫലത്തില്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഖലീല്‍ നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. സന്ദീപ് ശര്‍മ 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി തിളങ്ങി.

പവര്‍പ്ലേ മുതലാക്കാനായില്ല

പവര്‍പ്ലേ മുതലാക്കാനായില്ല

പവര്‍പ്ലേയില്‍ ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായകമായ കാര്യമാണ്. ഇരുവരും തിളങ്ങിയാല്‍ മാത്രമെ ടീമിന് മികച്ച സ്‌കോറിലേക്കെത്താന്‍ സാധിക്കു. സിഎസ്‌കെയ്‌ക്കെതിരേ പവര്‍പ്ലേ പൂര്‍ത്തിയാക്കും മുമ്പ് ഡേവിഡ് വാര്‍ണറെയും (13 പന്തില്‍ 9) മനീഷ് പാണ്ഡെയേയും (3 പന്തില്‍ 4) നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. ഇതോടെ ടീം സ്‌കോര്‍ ഇഴഞ്ഞു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബെയര്‍‌സ്റ്റോക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. 24 പന്തുകള്‍ നേരിട്ട് 23 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. കെയ്ന്‍ വില്യംസണൊഴികെ (57) ഹൈദരബാദ് നിരയില്‍ മറ്റാര്‍ക്കും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചില്ല.

Story first published: Wednesday, October 14, 2020, 9:52 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+