Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയ്ക്ക് രക്ഷയില്ല, വീണ്ടും നാണംകെട്ടു- തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം ഫോം തുടരുകയാണ്. സീസണില്‍ 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ്. സീനിയര്‍ താരങ്ങളുടെ നീണ്ട നിരയുള്ള സിഎസ്‌കെയ്ക്ക് ഇത് തന്നെയാണ് ഇത്തവണ തിരിച്ചടി നല്‍കുന്നത്. ബാറ്റിങ് നിരയ്ക്ക് ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ വന്നതോടെ തുടര്‍ച്ചയായി ധോണിക്കും സംഘത്തിനും തലകുനിക്കേണ്ടി വന്നു. ഒടുവിലായി നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാനോട് ഏഴ് വിക്കറ്റിന് സിഎസ്‌കെ പരാജയപ്പെട്ടു. രാജസ്ഥാനെതിരേ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെയൊക്കെയാണെന്ന് നോക്കാം.

ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

ഈ സീസണില്‍ സിഎസ്‌കെയ്ക്ക് തിരിച്ചടി നല്‍കുന്നത് ബാറ്റിങ് നിരയുടെ മോശം പ്രകടനം തന്നെയാണ്. ഇന്നലെയും സിഎസ്‌കെയെ ചതിച്ചത് ബാറ്റ്‌സ്മാന്‍മാരാണ്. ടി20 ഫോര്‍മാറ്റില്‍ ടെസ്റ്റ് കളിക്കുന്നപോലെ ബാറ്റ് വീശുന്ന താരങ്ങളാണ് ടീമിന്റെ ശാപം. ബാറ്റിങ് നിരയുടെ സ്ഥിരതയും പ്രശ്‌നമാണ്. ഫഫ് ഡുപ്ലെസിസ് (9പന്തില്‍ 10),സാം കറാന്‍ (25 പന്തില്‍ 22),ഷെയ്ന്‍ വാട്‌സന്‍ (3 പന്തില്‍ 8),അമ്പാട്ടി റായിഡു (19 പന്തില്‍ 13),എം എസ് ധോണി (28 പന്തില്‍ 28),കേദാര്‍ ജാദവ് (7 പന്തില്‍ 4) എന്നീ ടീമിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ മാത്രമാണ് (30 പന്തില്‍ 35) അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇത്തവണത്തെ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. ഇനി നാല് മത്സരങ്ങള്‍ ശേഷിക്കെ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് ടീമിന് തിരിച്ചുവരവ് സാധ്യമാവുക.

സാം കറാനെ നേരത്തെ പരിഗണിച്ചില്ല

സാം കറാനെ നേരത്തെ പരിഗണിച്ചില്ല

ന്യൂബൗളില്‍ ദീപക് ചഹാറിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയുമാണ് ധോണി പരിഗണിച്ചത്. ഇരുവരും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ സാം കറാനെ പരീക്ഷിക്കേണ്ടിയിരുന്നെങ്കിലും ഒരു ഓവര്‍ മാത്രമാണ് താരത്തിന് നല്‍കിയത്. ഇതില്‍ 6 റണ്‍സ് അദ്ദേഹം വഴങ്ങുകയും ചെയ്തു. പിന്നീട് സാമിനെ പരിഗണിച്ചില്ല. ഇന്നലെ ധോണി വരുത്തിയ ബൗളിങ് മാറ്റങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. രവീന്ദ്ര ജഡേജയെ ഉപയോഗിക്കുന്നതിലും ധോണിക്ക് പിഴച്ചു. 1.3 ഓവര്‍ മാത്രമാണ് ജഡ്ഡു എറിഞ്ഞത്. ദീപക് ചഹാറും ഹെയ്‌സല്‍വുഡും ചേര്‍ന്ന് 28 റണ്‍സിന് മൂന്ന് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയെങ്കിലും ഈ മികച്ച തുടക്കത്തിനെ മുതലാക്കാന്‍ പിന്നീട് സാധിച്ചില്ല.

ജയിക്കാനായി കളിക്കുന്നതല്ലേ?

ജയിക്കാനായി കളിക്കുന്നതല്ലേ?

ജയിക്കുന്നതിനായി താല്‍പര്യം ഉള്ള ശരീര ഭാഷയിലായിരുന്നില്ല സിഎസ്‌കെയുടെ പ്രകടനം. നിര്‍ണ്ണായക ഘട്ടത്തിലും സീനിയര്‍ താരങ്ങളെ അനാവശ്യമായി പരിഗണിക്കുന്ന സിഎസ്‌കെയ്‌ക്കെതിരേ വിമര്‍ശനം ശക്തമാണ്. കേദാര്‍ ജാദവ് മോശം ഫോമിലാണ്. ബാറ്റിങ്ങില്‍ അവസാന ഓവറുകളില്‍ അവസരം ലഭിക്കുന്ന ജാദവിന് കാര്യമായൊന്നും ചെയ്യാനാകുന്നില്ല. രാജസ്ഥാനെതിരേ 7 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ജോഫ്ര ആര്‍ച്ചര്‍ ഇതിനിടെ ജാദവിനെ കൈവിട്ട് കളയുകയും ചെയ്തിരുന്നു. യുവതാരങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന ഇത്തവണ സിഎസ്‌കെ നല്‍കാത്തതിനെതിരെയും വിമര്‍ശനം ശക്തം. സീനിയര്‍ താരങ്ങളെ അമിതമായി വിശ്വസിക്കുന്നതാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം.

Story first published: Tuesday, October 20, 2020, 8:55 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+