IPL 2020: പടിക്കല്‍ കലമുടച്ച് സിഎസ്‌കെ, എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍
ഷാര്‍ജ: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പൊരുതിത്തോറ്റ് സിഎസ്‌കെ. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അവസാന ഓവറിലാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് സിഎസ്‌കെ 180 റണ്‍സ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഡല്‍ഹിക്കെതിരേ ഉയര്‍ത്തിയത്. ശിഖര്‍ ധവാന്റെ (101*) സെഞ്ച്വറി പ്രകടനത്തിനൊപ്പം സിഎസ്‌കെ താരങ്ങള്‍ നിരന്തരം ഫീല്‍ഡിങ് പിഴവ് വരുത്തിയതും ഡല്‍ഹിയുടെ ജയത്തിന് സഹായിച്ചു. അവസാന ഓവറില്‍ ജഡേജയെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ അക്‌സര്‍ പട്ടേല്‍ (5 പന്തില്‍ 21) ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അവസാന അഞ്ച് ഓവറില്‍ പിടിമുറുക്കിയ ബൗളര്‍മാര്‍ സിഎസ്‌കെയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ജഡേജയുടെ മോശം ബൗളിങ് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പിഴച്ച മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അധിക ബൗളറെ പരിഗണിക്കണമായിരുന്നു
സിഎസ്‌കെ ഡല്‍ഹിക്കെതിരേ അധിക ബൗളറെ പരിഗണിച്ചില്ല. അവസാന മത്സരത്തില്‍ കളിച്ച പീയൂഷ് ചൗളയെ പുറത്തിരുത്തി പകരം കേദാര്‍ ജാദവിനെയാണ് സിഎസ്‌കെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടറായ കേദാര്‍ പന്തെറിഞ്ഞിട്ട് നാള്‍ ഏറെയായി. അതിനാല്‍ ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ ഇത്തവണ പരിഗണിച്ചിട്ടേയില്ല. ബാറ്റിങ്ങിലും കേദാറിന് അവസരം ലഭിച്ചില്ല. അതിനാല്‍ത്തന്നെ വെറുമൊരു ഫീല്‍ഡറെന്ന നിലയില്‍ കേദാറിനെ പരിഗണിക്കുന്നതിന് പകരം ഒരു അധിക ബൗളറെ പരിഗണിച്ചിക്കാന്‍ സിഎസ്‌കെ തയ്യാറായിരുന്നെങ്കില്‍ മത്സര ഫലം ചിലപ്പോള്‍ മാറിയേനെ.

പവര്‍പ്ലേയിലെ മോശം തുടക്കം
ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ സിഎസ്‌കെ നിയോഗിച്ച സാം കറാന്‍ ആദ്യ ഓവറില്‍ത്തന്നെ മടങ്ങിയതോടെ ടീം സമ്മര്‍ദ്ദത്തിലായി.ആദ്യ നാല് ഓവറില്‍ നിരവധി ടോട്ട് ബോളുകള്‍ പിറന്നു. 9 ഓവര്‍ പിന്നിടുമ്പോള്‍ വെറും 56 റണ്‍സ് മാത്രമായിരുന്നു സിഎസ്‌കെയ്ക്ക് ഉണ്ടായിരുന്നത്. ഷാര്‍ജ പോലൊരു താരതമ്യേനെ ചെറിയ മൈതാനത്ത് നിരാശപ്പെടുത്തുന്ന സ്‌കോറാണിത്. 200ന് മുകളില്‍ സ്‌കോര്‍ ലക്ഷ്യം വെക്കുന്ന തരത്തിലേക്ക് സിഎസ്‌കെ ബാറ്റിങ് നിര ഉയരണമായിരുന്നു. മധ്യനിരയില്‍ ജഡേജയും അമ്പാട്ടി റായിഡുവും നടത്തിയ പ്രകടനമാണ് 179 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് സിഎസ്‌കെയെ എത്തിച്ചത്.

ഫീല്‍ഡിങ്ങിലെ പിഴവുകള്‍
എല്ലാത്തവണയും മികച്ച ഫീല്‍ഡിങ്ങുകൊണ്ട് കൈയടി നേടാന്‍ ധോണിക്കും സംഘത്തിനും സാധിക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഇതുണ്ടായില്ല. 179 എന്ന സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങുമ്പോള്‍ ഏറ്റവും മികച്ച ഫീല്‍ഡിങ് തന്നെ കാഴ്ചവെക്കേണ്ടിയിരുന്നു. എന്നാല്‍ ധവാനെത്തന്നെ മൂന്ന് തവണ സിഎസ്‌കെ കൈവിട്ടു. ഈ അവസരം മുതലാക്കി കന്നി ഐപിഎല്‍ സെഞ്ച്വറി ധവാന്‍ നേടുകയും ചെയ്തു. ധവാനെ 25 റണ്‍സില്‍ ജഡേജ കൈവിട്ട് കളഞ്ഞില്ലായിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മറ്റൊന്നാകുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications