IPL 2020: തോറ്റ് തോറ്റ് സിഎസ്‌കെ- മുംബൈയോട് നാണംകെട്ടു, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം ഏതെന്ന ചോദ്യത്തിന് സിഎസ്‌കെ എന്നാണ് ഉത്തരം. വിജയങ്ങളും നേട്ടങ്ങളും റെക്കോഡുകളും മാത്രം ഇതുവരെ കണ്ട് ശീലിച്ച സിഎസ്‌കെയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. 2019ല്‍ ആദ്യ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ച സിഎസ്‌കെ ഒരു വര്‍ഷമിപ്പുറം ആദ്യ പുറത്താകുന്ന ടീമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സിനോട് 10 വിക്കറ്റിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. സീസണിലെ ടീമിന്റെ എട്ടാം തോല്‍വിയാണിത്. ഇത് രണ്ടും സിഎസ്‌കെയെ സംബന്ധിച്ച് നാണക്കേടാണ്. കാരണം മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ ഇതുവരെ 10 വിക്കറ്റിന് പരാജയപ്പെട്ടിട്ടില്ലായിരുന്നു. കൂടാതെ ഒരു സീസണില്‍ എട്ട് മത്സരം സിഎസ്‌കെ തോല്‍ക്കുന്നതും ആദ്യമായാണ്. മുംബൈക്കെതിരേ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍.

ബാറ്റിങ് നിരയുടെ ഉത്തരവാദിത്തക്കുറവ്
ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബൂംറ എന്നീ ലോക ക്രിക്കറ്റിലെ നിലവിലെ രണ്ട് സൂപ്പര്‍ ബൗളര്‍മാരാണ് മുംബൈക്കുവേണ്ടി ന്യൂബൗള്‍ എറിയാനെത്തിയത്. ഇരുവരുടെയും പ്രതിഭയെന്തെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ മുന്‍കരുതല്‍ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് ഉണ്ടായില്ല. തുടക്കം മുതല്‍ സ്വിങ് പന്തുകള്‍ക്കൊണ്ട് വിറപ്പിച്ച ബോള്‍ട്ട് ആദ്യ ഓവറില്‍ത്തന്നെ ജയഗ്‌വാദിനെ പുറത്താക്കി. തൊട്ട് പിന്നാലെയെത്തിയ ബൂംറ രണ്ടാം ഓവറില്‍ അമ്പാട്ടി റായിഡുവിനെയും നാരായണ്‍ ജഗദീശനെയും പുറത്താക്കി. ഫഫ് ഡുപ്ലെസിസിനെയും മടക്കി ബോള്‍ട്ട് കരുത്തുകാട്ടി. അഞ്ചാമനായി ജഡേജ മടങ്ങുമ്പോള്‍ വെറും 21 റണ്‍സ് മാത്രമായിരുന്നു സിഎസ്‌കെയുടെ അക്കൗണ്ടില്‍. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഇവരില്‍ മിക്കവും വിക്കറ്റ് തുലച്ചത്. ഡുപ്ലെസിസ് ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തില്‍ അനാവശ്യമായി ബാറ്റുവെച്ചപ്പോള്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് ജഡേജ പുറത്തായത്. തുടര്‍ച്ചയായി വിക്കറ്റ് വീഴുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമം ആരില്‍ നിന്നും ഉണ്ടായില്ല.

തോല്‍വി മുന്നില്‍ക്കണ്ടുള്ള ബൗളിങ്
മുംബൈ ബാറ്റിങ്ങിനിറങ്ങിയപ്പോഴുള്ള സിഎസ്‌കെയുടെ ബൗളിങ് പ്രകടനം ജയിക്കാനുള്ള താല്‍പര്യത്തോടെയായിരുന്നില്ല. തോല്‍വി ഉറപ്പാക്കിയ മനസോടെ ഗ്രൗണ്ടിലിറങ്ങിയ സിഎസ്‌കെ ബൗളര്‍മാര്‍ തുടക്കം മുതല്‍ തല്ലുവാങ്ങിക്കൂട്ടി. 114 എന്ന ചെറിയ വിജയ ലക്ഷ്യത്തെ പ്രതിരോധിക്കാനുള്ള യാതൊരു ശ്രമവവും സിഎസ്‌കെയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ക്യാച്ച് പാഴാക്കിയതും ഫീല്‍ഡിങ്ങിലെ പിഴവും മുംബൈയുടെ ജയം എളുപ്പമാക്കി. സിഎസ്‌കെയ്ക്കുവേണ്ടി അര്‍ധ സെഞ്ച്വറി നേടിയ സാം കറാന് പന്തെറിയാന്‍ അവസരം നല്‍കാതിരുന്നതില്‍ നിന്ന് തന്നെ സിഎസ്‌കെയുടെ നയം വ്യക്തമാണ്.

ബാറ്റിങ് ഓഡറിലെ മണ്ടത്തരങ്ങള്‍
യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന ബാറ്റിങ് പൊസിഷനും നിര്‍ണ്ണായക കാര്യമാണ്. മുംബൈക്കെതിരേ റിധുരാജ് ജയഗ്‌വാദിനെ ഓപ്പണറാക്കിയത് തെറ്റായ തീരുമാനം. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് ഓപ്പണറായി സാം കറാന്‍ തന്നെ എത്തണമായിരുന്നു. ജയ്ഗ് വാദിനെ ഓപ്പണറാക്കി ഇറക്കിയതിനൊപ്പം ആദ്യം സ്‌ട്രൈക്ക് നല്‍കിയതും തെറ്റായ തീരുമാനമാണ്. കാരണം പരിചയസമ്പന്നനായ ഡുപ്ലെസിസ് നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ യുവതാരത്തെ ബോള്‍ട്ടിനെപ്പൊരു നമ്പര്‍ വണ്‍ ബോളറെ നേരിടാന്‍ അയച്ചത് തെറ്റായ പദ്ധതിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications