Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിന്റെ വഴിമുടക്കി സിഎസ്‌കെ, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കെകെആറിന്റെ വഴിമുടക്കികള്‍ ആയിരിക്കുകയാണ് സിഎസ്‌കെ. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കെകെആറിന് ജയം അനിവാര്യമായ മത്സരത്തില്‍ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ സിഎസ്‌കെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. റിധുരാജ് ജയ്ഗ്‌വാദ് (72), രവീന്ദ്ര ജഡേജ (31*) എന്നിവരുടെ ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് ആവേശ ജയം സമ്മാനിച്ചത്.

പ്ലേ ഓഫ്

പ്ലേ ഓഫ് പ്രതീക്ഷിച്ച സിഎസ്‌കെയുടെ സീസണിലെ അഞ്ചാം ജയമാണിത്. ഇനി ഒരു മത്സരം മാത്രം ശേഷിക്കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ധോണിയും സംഘവും. അവസാന മത്സരം കൂടി ജയിച്ച് തലയുയര്‍ത്തി മടങ്ങാനാവും സിഎസ്‌കെ ശ്രമിക്കുക. അതേ സമയം 13 മത്സരത്തില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള കെകെആറിന് കടുത്ത തിരിച്ചടിയാണ് ഈ തോല്‍വി. ഒരു ഒരു മത്സരം മാത്രം ശേഷിക്കെ ജയിച്ചാലും കെകെആര്‍ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യത കുറവാണ്. സിഎസ്‌കെയ്‌ക്കെതിരേ കെകെആറിന് പിഴച്ചതെവിടെയൊക്കെയാണെന്ന് നോക്കാം.

മധ്യനിരയിലെ മെല്ലപ്പോക്ക്

മധ്യനിരയിലെ മെല്ലപ്പോക്ക്

സിഎസ്‌കെയ്‌ക്കെതിരേ ഒന്നാം വിക്കറ്റില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ട് കെകെആറിന് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാതെ പോയി. മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. പവര്‍ പ്ലേക്ക് ശേഷമുള്ള 9 ഓവറില്‍ കെകെആര്‍ നേടിയത് വെറും 58 റണ്‍സാണ്. ഈ മെല്ലപ്പോക്ക് അവരുടെ സ്‌കോര്‍ ബോര്‍ഡിനെ ബാധിച്ചു. സുനില്‍ നരെയ്ന്‍ (7) മൂന്നാം നമ്പറിലെത്തി പെട്ടെന്ന് മടങ്ങിയത് ടീം സ്‌കോറിങ് വേഗതയെ ബാധിച്ചു. റിങ്കു സിങ്, ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാത്തതും കെകെആറിന് തിരിച്ചടിയായി.

ബൗളിങ് നിര നിരാശപ്പെടുത്തി

ബൗളിങ് നിര നിരാശപ്പെടുത്തി

സിഎസ്‌കെ ബാറ്റിങ് നിരയെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാനുള്ള കെകെആര്‍ ബൗളിങ് നിരയുടെ ശ്രമം പാളി. ഒന്നാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ട് സിഎസ്‌കെ പടുത്തുയര്‍ത്തിയത് കെകെആറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സുനില്‍ നരെയ്‌ന്റെ ഓവറിനെ ബാക്കിവെക്കുകയായിരുന്നെങ്കില്‍ അവസാന ഓവറിലേക്ക് പ്രയോഗിക്കാമായിരുന്നു. ലോക്കി ഫെര്‍ഗൂസന്‍ 19ാം ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്തതതാണ് കെകെആറിന് തിരിച്ചടിയായത്.

പദ്ധതികളിലെ പിഴവ്

പദ്ധതികളിലെ പിഴവ്

അവസാന മത്സരങ്ങളില്‍ മോശം ഫോമിലായിരുന്ന രാഹുല്‍ ത്രിപാതിയെ ടോപ് ഓഡറില്‍ ഇറക്കാതിരുന്ന കെകെആര്‍ തീരുമാനം തെറ്റി. 19ാം ഓവറിലാണ് ത്രിപാതി ബാറ്റിങ്ങിനിറങ്ങുന്നത്. മൂന്നാം നമ്പറില്‍ ത്രിപാതിക്ക് പകരം സുനില്‍ നരെയ്ന്‍ ഇറങ്ങിയപ്പോള്‍ നാലാം നമ്പറില്‍ റിങ്കു സിങ്ങിനെയാണ് കെകെആര്‍ ഇറക്കിയത്. ഇവര്‍ രണ്ടുപേരും നിരാശപ്പെടുത്തിയതോടെ ടീം പ്രതിസന്ധിയിലായി. സിഎസ്‌കെ ബാറ്റ് ചെയ്തപ്പോള്‍ നിധീഷ് റാണയെ പന്തെറിയിക്കാനുള്ള മോര്‍ഗന്റെ തീരുമാനവും പിഴച്ചു. 1 ഓവറില്‍ 16 റണ്‍സാണ് നിധീഷ് വിട്ടുകൊടുത്തത്.

Story first published: Friday, October 30, 2020, 9:19 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+