For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹൈദരാബാദിനെതിരേ സിഎസ്‌കെയ്ക്ക് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സിഎസ്‌കെ ഹൈദരാബാദിനെതിരേ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ധോണിക്കും സംഘട്ടത്തിനും വിജയലക്ഷ്യത്തിനും ഏഴ് റണ്‍സകലെ മുട്ടുകുത്തേണ്ടി വന്നു. പോയിന്റെ പട്ടികയിലെ അവസാന സ്ഥാനക്കാരായി സിഎസ്‌കെ തുടരുമ്പോള്‍ ടീമിനും ധോണിക്കും എതിരേ വിമര്‍ശനം ശക്തമാവുകയാണ്. 164 റണ്‍സ് പിന്തുടരുമ്പോഴും ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരാണ് ടീമിന്റെ തലവേദന. ഇന്നലെ ഹൈദരാബാദിനെതിരേ സിഎസ്‌കെ തോല്‍വി വഴങ്ങാനുള്ള പ്രധാന മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

3 Major Mistakes Committed By CSK VS SRH | Oneindia Malayalam
സ്പിന്നര്‍മാരെ വേണ്ടത്ര പരിഗണിച്ചില്ല

സ്പിന്നര്‍മാരെ വേണ്ടത്ര പരിഗണിച്ചില്ല

ഇന്നലെ ഡ്വെയ്ന്‍ ബ്രാവോ ടീമില്‍ തിരിച്ചെത്തിയതിനാല്‍ ധോണിയെ സംബന്ധിച്ച് ബൗളിങ്ങില്‍ വലിയ ആശ്വാസമായിരുന്നു. ഐപിഎല്ലില്‍ രണ്ട് തവണ പര്‍പ്പിള്‍ ക്യാപിന് ഉടമയായിട്ടുള്ള ബ്രാവോ ഇന്നലെ തരക്കേടില്ലാതെ പന്തെറിയുകയും ചെയ്തു. ദുബായില്‍ സ്പിന്‍ ബൗളര്‍മാര്‍ തരക്കേടില്ലാതെ പന്തെറിഞ്ഞിട്ടും വേണ്ടത്ര പരിഗണന നല്‍കാതിരുന്ന ധോണിയുടെ തീരുമാനം പിഴച്ചു. പീയൂഷ് ചൗള മൂന്ന് ഓവറില്‍ 20 റണ്‍സിന് ഒരു വിക്കറ്റും ജഡേജ രണ്ട് ഓവറില്‍ 16 റണ്‍സുമാണ് വഴങ്ങിയത്. ദുബായിലെ വലിയ മൈതാനത്ത് ഇവര്‍ക്കം മുഴുവന്‍ ഓവറും എറിയാന്‍ അവസരം നല്‍കി കൂട്ടുകെട്ട് പൊളിക്കാനുള്ള ശ്രമം ഉണ്ടായില്ല. അവസാന ഓവറുകളില്‍ പേസര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടിയത് ടീമിന് തിരിച്ചടിയായി.

റാഷിദ് ഖാനെ ഭയന്നു

റാഷിദ് ഖാനെ ഭയന്നു

ഒരു ബൗളറെ ഇത്രത്തോളം സിഎസ്‌കെ താരങ്ങള്‍ ഭയക്കുന്നത് എന്തിനാണെന്ന് മനസില്‍ ചോദിച്ചുപോകുന്ന പ്രകടനമായിരുന്നു സിഎസ്‌കെ ബാറ്റിങ് നിരയുടേത്. ടി20 ഫോര്‍മാറ്റിന് പോയിട്ട് ഏകദിനത്തിന് പോലും ഉതകുന്ന ശൈലിയായിരുന്നില്ല സിഎസ്‌കെ താരങ്ങളുടേത്. ടെസ്റ്റിലേതുപോലെ പ്രതിരോധിച്ച് കളിച്ച് മോശം പന്തുകളെ ശിക്ഷിക്കാന്‍ കാത്തിരുന്ന സിഎസ്‌കെ താരങ്ങള്‍ ആദ്യ 14 ഓവറില്‍ നേടിയത് വെറും 71 റണ്‍സാണ്. ഇതിനായി നാല് വിക്കറ്റും ബലികൊടുത്തു. ഹൈദരാബാദ് സ്പിന്നര്‍ റാഷിദ് ഖാന്റെ മുന്നില്‍ മുട്ടിടിയ്ക്കുന്ന സിഎസ്‌കെ ബാറ്റിങ് നിരയെയാണ് കണ്ടത്.4 ഓവറില്‍ റാഷിദ് വിട്ടുകൊടുത്തത് വെറും 12 റണ്‍സ് മാത്രം. ആ 24 പന്തുകള്‍ സിഎസ്‌കെയ്ക്ക് വളരെ വിലപ്പെട്ടതായിരുന്നു. എന്നാല്‍ അത് മുതലാക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു. അവസാനത്തിലെ പോരാട്ടവീര്യത്തിന്റെ നാലിലൊന്ന് ആദ്യം കാണിച്ചിരുന്നെങ്കില്‍ ഈ തോല്‍വി സിഎസ്‌കെയ്ക്ക് ഒഴിവാക്കാമായിരുന്നു.

 ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

ആദ്യ പവര്‍പ്ലേയെന്നത് ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കാരണം ഫീല്‍ഡിങ്ങില്‍ നിയന്ത്രണമുള്ള സമയത്ത് പരമാവധി സ്‌കോര്‍ ചെയ്ത് ടീമിന് അടിത്തറപാകേണ്ടത് ടോപ് ഓഡറിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍ക്ക് ശോഭിക്കാനായിട്ടില്ല. ഷെയ്ന്‍ വാട്‌സണ്‍ ഹൈദരാബാദിനെതിരെയും നിരാശപ്പെടുത്തി. അമ്പാട്ടി റായിഡു,ഫഫ് ഡുപ്ലെസിസ്,കേദാര്‍ ജാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന ടോപ് ഓഡറിന്റെ മോശം പ്രകടനമാണ് സിഎസ്‌കെയുടെ തോല്‍വിക്ക് മുഖ്യ കാരണം. അതില്‍ എടുത്തുപറയേണ്ടത് ജാദവിന്റെ ബാറ്റിങ്. 7.5 കോടിക്ക് സിഎസ്‌കെയിലെത്തിയ ജാദവ് 10 പന്തില്‍ നേടിയത് 3 റണ്‍സ്. ബാറ്റിങ് നിരയില്‍ പകരക്കാരെ ഇറക്കാന്‍ മികച്ച താരങ്ങളില്ലെന്നതാണ് സിഎസ്‌കെയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Story first published: Saturday, October 3, 2020, 15:25 [IST]
Other articles published on Oct 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+