Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെ? കാരണങ്ങള്‍ മൂന്നെണ്ണം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായി മുന്നേറിയ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹാട്രിക് വിജയമോഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുന്നില്‍ പൊലിഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ 59 റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. തീപാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മല്‍സരം പക്ഷെ ഏകപക്ഷീയമായാണ് ഡല്‍ഹി ജയിച്ചു കയറിയത്.

ഡല്‍ഹി നല്‍കിയ 197 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആര്‍സിബിക്കു വെറും 137 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഡല്‍ഹിക്കെതിരേ ആര്‍സിബിയുടെ ഭാഗത്തു നിന്നുണ്ടായ പ്രധാനപ്പെട്ട പിഴവുകള്‍ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

ബൗളിങ് തിരഞ്ഞെടുത്തു

ബൗളിങ് തിരഞ്ഞെടുത്തു

ടോസിനു ശേഷം ഡല്‍ഹിയെ ബാറ്റിങിന് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിക്കു ആദ്യത്തെ പിഴവ് സംഭവിച്ചു. ദുബായില്‍ ഈ സീസണില്‍ ഇതുവരെ നടന്ന ഒരു മല്‍സരമൊഴികെ മറ്റെല്ലാ കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണെന്നു കാണാം. ചെന്നൈ സൂപ്പര്‍ കിങ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരത്തില്‍ മാത്രമാണ് റണ്‍ചേസ് നടത്തി സിഎസ്‌കെ ജയിച്ചത്.
ടോസ് ലഭിച്ച കോലി ആദ്യം ബാറ്റിങായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നത്. രണ്ടാമിന്നിങ്‌സില്‍ പിച്ചിന്റെ വേഗം കുറഞ്ഞതോടെ ബാറ്റിങ് വളരെ ദുഷ്‌കരമായി മാറിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പന്ത് നന്നായി ബാറ്റിലേക്കു വരികയും ചെയ്തിരുന്നു.
വലിയൊരു വിജയലക്ഷ്യം പിന്തുടരുന്നതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആര്‍സിബിക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയും തോല്‍വിയിലേക്കു വീഴുകയുമായിരുന്നു. ടോസിനു ശേഷം ആര്‍സിബി ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം മറ്റൊന്നാവുമായിരുന്നു.

മധ്യഓവറുകളിലെ റണ്ണൊഴുക്ക്

മധ്യഓവറുകളിലെ റണ്ണൊഴുക്ക്

ഡല്‍ഹിയുടെ ഇന്നിങ്‌സില്‍ മധ്യ ഓവറുകളില്‍ ഒരുപാട് റണ്‍സ് വഴങ്ങിയതാണ് ആര്‍സിബിയുടെ പരാജയത്തിനു മറ്റൊരു കാരണം. ആദ്യത്തെ മൂന്നു വിക്കറ്റുകള്‍ ചെറിയ ഇടവേളയില്‍ വീഴ്ത്തിയെങ്കിലും പിന്നീട് മധ്യഓവറുകളില്‍ ആര്‍സിബി ഒരുപാട് റണ്‍സ് വിട്ടുകൊടുത്തു.
മാര്‍ക്കസ് സ്റ്റോയ്‌നിസ്- റിഷഭ് പന്ത് സഖ്യം 13-17 വരെ 24 പന്തില്‍ വാരിക്കൂട്ടിയത് 59 റണ്‍സായിരുന്നു. ഇതാണ് കളിയുടെ ഗതി തന്നെ മാറ്റി മറിച്ചതെന്നു പറയാം. 200ന് അടുത്ത് ടോട്ടല്‍ നേടാന്‍ ഡല്‍ഹിയെ സഹായിച്ചതും ഈ ജോടിയായിരുന്നു.

റണ്‍ചേസില്‍ പതറി

റണ്‍ചേസില്‍ പതറി

റണ്‍ചേസില്‍ ആര്‍സിബിയുടെ പ്രകടനം ഒരു ഘട്ടത്തില്‍പ്പോലും ആത്മവിശ്വാസത്തോടെ ഉള്ളതായിരുന്നില്ല. തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ കൈവിട്ട ആര്‍സിബി പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി.
ക്യാപ്റ്റന്‍ കോലി കുറച്ചു നേരം ക്രീസില്‍ പിടിച്ചുനിന്ന് പൊരുതി നോക്കിയെങ്കിലും മറ്റാരും ഇതിനു ശ്രമിച്ചില്ല. മറ്റൊരു താരം കൂടി കൂടുതല്‍ ഓവറുകള്‍ ക്രീസില്‍ പിടിച്ചുനിന്ന് ബാറ്റ് ചെയ്തിരുന്നെങ്കില്‍ ആര്‍സിബിക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ നേരം ക്രീസില്‍ നിന്നാല്‍ മാത്രമേ ആര്‍സിബിക്കു ഇനിയുള്ള മല്‍സരങ്ങളില്‍ റണ്‍ചേസ് നടത്തി വിജയിക്കാന്‍ കഴിയൂ.

Story first published: Tuesday, October 6, 2020, 12:17 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+