IPL 2020: ആ താരം ഞെട്ടിച്ചു കളഞ്ഞു, ഒരിക്കലും പ്രതീക്ഷിച്ചില്ല- പ്രശംസിച്ച് ഡല്‍ഹി കോച്ച് പോണ്ടിങ്
ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വെടിക്കെട്ട് പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ചായ ഓപ്പണര്‍ വൃധിമാന്‍ സാഹയെ പുകഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്. ഡല്‍ഹിയെ ഹൈദരാബാദ് 88 റണ്‍സിന് കെട്ടുകെട്ടിച്ച മല്‍സരത്തില്‍ സാഹ 87 റണ്‍സ് അടിച്ചെടുത്തിരുന്നു. 45 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.
ജോണി ബെയര്‍സ്റ്റയ്ക്കു പകരം ഓപ്പണ്‍ ചെയ്യാനെത്തിയ സാഹ നായകനും തന്റെ ഓപ്പണിങ് പങ്കളിയായ ഡേവിഡ് വാര്‍ണറെപ്പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഈ സീസണില്‍ സാഹ കളിച്ച രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു ഇത്. മല്‍സരശേഷമാണ് സാഹയുടെ ഇന്നിങ്‌സിനെ പോണ്ടിങ് പ്രശംസിച്ചത്.

സാഹയുടെ സര്‍പ്രൈസ് ഇന്നിങ്‌സ്
സാഹയുടെ ഇന്നിങ്‌സ് മനോഹരമായിരുന്നു. ശരിക്കും സര്‍പ്രൈസ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. സാഹ അപകടകാരിയായ താരമാണെന്നു അറിയാമായിരുന്നു. എന്നാല്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തി ഇത്രയും മികച്ചൊരു ഇന്നിങ്‌സ് കളിക്കുകയെന്നത് എല്ലാവര്‍ക്കും പറ്റുന്നതല്ല. കളിയില്‍ ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും സാഹയുടെ ഇന്നിങ്‌സ് തന്നെയായിരുന്നുവെന്ന് പോണ്ടിങ് വിലയിരുത്തി.

പ്ലാനിങ് നടത്തിയിരുന്നു
ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലേക്കു കെയ്ന്‍ വില്ല്യംസണ്‍ മടങ്ങിയെത്തുമെന്ന് അറിയാമായിരുന്നു. ഇതോടെ ജോണി ബെയര്‍സ്‌റ്റോയ്ക്കു പുറത്തിരിക്കേണ്ടി വരുമെന്നും വിക്കറ്റ് കീപ്പറായി സാഹ കളിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. സാഹയ്‌ക്കെതിരേ എങ്ങനെ ബൗള്‍ ചെയ്യണമെന്നതിനെക്കുറിച്ച് മല്‍സരദിവസം രാവിലെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കൂടാത കൈയ്‌നിനെതിരേ എന്തു തന്ത്രമായിരിക്കണം പരീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നുവെന്നും പോണ്ടിങ് വെളിപ്പെടുത്തി.

ഏകപക്ഷീയമായ തോല്‍വി
കളിയില്‍ ഏകപക്ഷീയമായ തോല്‍വിയാണ് ഹൈദരാബാദിനോട് ഡല്‍ഹി ഏറ്റുവാങ്ങിയത്. ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് സാഹ- വാര്‍ണര്‍ ജോടി തുടക്കം മുതല്‍ കത്തിക്കയറി. 10 ഓവറിനു മുമ്പ് തന്നെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തിയിരുന്നു. വാര്‍ണര്‍ 66 റണ്‍സിന് പുറത്തായെങ്കിലും മനീഷ് പാണ്ഡെയ്‌ക്കൊപ്പം (44*) സാഹ ടീമിനെ വമ്പന്‍ സ്‌കോറിലെത്തിച്ചു. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി 219 റണ്‍സ് പടുത്തുയര്‍ത്തി.
മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഡല്‍ഹി ഒരോവര്‍ ശേഷിത്തെ 131 റണ്‍സിന് പുറത്തായി. റിഷഭ് പന്ത് (36), അജിങ്ക്യ രഹാനെ (26) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. ഹൈദരാബാദിനായി റാഷിദ് ഖാന്‍ നാലോവറില്‍ ഏഴു റണ്‍സിന് മൂന്നു വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications