Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദ് പേസാക്രമണത്തിന്റെ മുനയൊടിഞ്ഞു, നയിക്കാന്‍ ഭുവിയില്ല! പിന്‍മാറി

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണില്‍ പരിക്കിന്റെ കളി തുടരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്റന്‍ സ്പിന്നര്‍ അമിത് മിശ്ര സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയതിനു പിന്നാലെ മറ്റൊരു പ്രമുഖ താരത്തിനു കൂടി സീസണ്‍ നഷ്ടമായി. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെയാണ് പരിക്ക് വീഴ്ത്തിയത്. അരക്കെട്ടിനു പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഭുവി പിന്‍മാറി.

IPL 2020: Bhuvneshwar Kumar ruled out | Oneindia Malayalam
1

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പാടുപെടുന്ന ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ ഹൈദരാബാദിന് ഷോക്കായി മാറിയിരിക്കുകയാണ് ഭുവിയുടെ പിന്‍മാറ്റം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വെള്ളിയാഴ്ച ദുബായില്‍ ഹൈദരാബാദ് ജയിച്ച മല്‍സരത്തിനിടെയായിരുന്നു പേസര്‍ക്കു പരിക്ക് പറ്റിയത്.

ഭുവിയുടെ പിന്മാറ്റം ഹൈദരാബാദ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളില്‍ താരത്തിനു കളിക്കാന്‍ കഴിയില്ല. വലിയ തിരിച്ചടി തന്നെയാണിത്. ടീമിന്റെ ബൗളിങ് യൂണിറ്റിനെ നയിക്കുന്ന താരം കൂടിയാണ് ഭുവി. മാത്രമല്ല കളിക്കളത്തില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍സിയിലും അദ്ദേഹം സഹായിക്കാറുണ്ടെന്നു ഹൈദരാബാദ് ടീം ഒഫീഷ്യല്‍ വ്യക്തമാക്കി.

ചെന്നൈയ്‌ക്കെതിരേ നടന്ന മല്‍സരത്തിന്റെ 19ാമത്തെ ഓവറിലായിരുന്നു ഭുവിക്കു പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ഇന്നിങ്‌സ് അവസാനിക്കുന്നതിനു മുമ്പ് തന്നെ ഗ്രൗണ്ടില്‍ നിന്നു തിരികെ പോവുകയും ചെയ്തിരുന്നു. ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും രണ്ടു തവണ ഇത് പൂര്‍ത്തിയാക്കാനാവാതെ ഭുവി ഗ്രൗണ്ടിലിരുന്നു. തുടര്‍ന്ന് ഫിസിയോ ഗ്രൗണ്ടിലെത്തുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍മാറുകയുമായിരുന്നു.

ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ ഭുവി ഹൈദരാബാദ് നിരയില്‍ ഇല്ലായിരുന്നു. കുറച്ചു മല്‍സരങ്ങളില്‍ പേസര്‍ക്കു പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ടോസിനു ശേഷം വാര്‍ണര്‍ പറഞ്ഞത്. എന്നാല്‍ ടീമിന് കനത്ത തിരിച്ചടിയേകിക്കൊണ്ട് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഭുവിക്കു പിന്‍മാറേണ്ടി വരികയായിരുന്നു. ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും താരം കളിക്കേണ്ടതായിരുന്നു. അപ്പോഴേക്കും പരിക്ക് ഭേദമായി ഭുവിക്കു മടങ്ങിയെത്താന്‍ കഴിയുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Monday, October 5, 2020, 17:05 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+