Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എസ്ആര്‍എച്ചിന് ഇനിയെന്തൊക്കെ വേണം? സിഎസ്‌കെയെപ്പോലെ മെഗാ ലേലം നിര്‍ബന്ധമില്ല- ചോപ്ര

1

2021ലെ ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് ബിസിസിഐ മെഗാ താരലേലം നടത്തുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഇത് അത്ര നിര്‍ബന്ധമില്ലെന്നു ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ എസ്ആര്‍എച്ച് സീസണിന്റെ ആദ്യപകുതിയില്‍ പതറിയെങ്കിലും രണ്ടാം പകുതിയിലെ അവസാന മല്‍സരങ്ങളില്‍ തുടര്‍ വിജയങ്ങള്‍ കൊയ്ത് പ്ലേഓഫിലേക്കു കുതിച്ചിരുന്നു.

സെമി ഫൈനലിനു സമാനമായ ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റ് എസ്ആര്‍എച്ച് പുറത്താവുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെപ്പോലെ അടുത്ത സീസണില്‍ അടിമുടിയൊരു മാറ്റം എസ്ആര്‍എച്ചിന് ആവശ്യമില്ലെന്നും അതുകൊണ്ടു തന്നെ മെഗാ ലേലം നടന്നില്ലെങ്കിലും അവര്‍ക്കു അത്ര വലിയ തിരിച്ചടിയുണ്ടാവില്ലെന്നും ചോപ്ര വിലയിരുത്തി.

വേഗമേറിയ ബൗളര്‍ കൂടി വേണം

വേഗമേറിയ ബൗളര്‍ കൂടി വേണം

പുതിയ സീസണില്‍ അതിവേഗം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു ബൗളര്‍ ഹൈദരാബാദിന് ആവശ്യമുണ്ടെന്നു ചോപ്ര അഭിപ്രായപ്പെട്ടു. വേഗം കൊണ്ട് എതിരാളികളെ ഞെട്ടിക്കാന്‍ ശേഷിയുള്ള ഒരു ബൗളര്‍ എസ്ആര്‍എച്ചിന് ഇല്ല. ഒന്നോ, രണ്ടോ അത്തരത്തിലുള്ള ബൗളര്‍മാരെ കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ അവരുടെ ബൗളിങ് കൂടുതല്‍ മികച്ചതായി മാറും. ടി നടരാജന്‍, സന്ദീപ് ശര്‍മ, റാഷിദ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുമ്പത്തേതു പോലെ ശക്തമായൊരു ബൗളിങ് യൂനിറ്റ് ഇത്തവണ എസ്ആര്‍എച്ചിന് ഇല്ലായിരുന്നുവെന്നു ചോപ്ര വ്യക്തമാക്കി.

സ്പിന്‍ വിഭാഗത്തില്‍ റാഷിദ് ഖാന് പിന്തുണ നല്‍കാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ സ്പിന്നറെക്കൂടി എസ്ആര്‍എച്ചിനു വേണം. റാഷിദ് ഖാന്‍ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. പക്ഷെ സ്ഥിരത നിലനിര്‍ത്താനായില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍

മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍

മധ്യനിര ബാറ്റിങില്‍ പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാരെയും ഹൈദരാബാദിന് ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ മുന്‍നിരയിലെ താരങ്ങള്‍ക്കു സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കൂയെന്നും ചോപ്ര പറയുന്നു.
അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ്, വിരാട് സിങ് തുടങ്ങിയ ഇന്ത്യന്‍ യുവതാരങ്ങള്‍ എസ്ആര്‍എച്ച് ടീമിലുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. എങ്കിലും മധ്യനിരയില്‍ കൂടുതല്‍ പരിചയസമ്പന്നരായ താരങ്ങള്‍ എസ്ആര്‍എച്ചിനു വേണമെന്നും ചോപ്ര വിശദമാക്കി

മെഗാ ലേലം നിര്‍ബന്ധമില്ല

മെഗാ ലേലം നിര്‍ബന്ധമില്ല

പുതിയ സീസണിനു മുമ്പ് വീക്ക്‌നെസുകള്‍ പരിഹരിച്ച് ഇറങ്ങാന്‍ മെഗാ താരലേലെ എസ്ആര്‍എച്ചിന് നിര്‍ബന്ധമില്ല. ലേലം നടന്നില്ലെങ്കിലും അവര്‍ക്കു അതിജീവിക്കാന്‍ സാധിക്കും. ടീമില്‍ അടിമുടി മാറ്റം അവര്‍ക്കു ആവശ്യവുമില്ല. ഒരുപാട് താരങ്ങളെ ഒഴിവാക്കുകയോ, ഒരുപാട് പെരെ വാങ്ങുകയോ ചെയ്യേണ്ടതില്ലെന്നും ചോപ്ര വിലയിരുത്തി.
വിദേശ താരങ്ങളുടെ കാര്യമെടുത്താല്‍ കെയ്ന്‍ വില്ല്യംസണ്‍, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ എസ്ആര്‍ച്ചിനുണ്ട്. ശക്തമായ വിദേശ താരങ്ങളുടെ സാന്നിധ്യമാണ് ഇപ്പോള്‍ ടീമിനുള്ളതെന്നും ചോപ്ര വ്യക്തമാക്കി.

Story first published: Sunday, November 15, 2020, 17:45 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+