Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇവരുടെ ദിനം എണ്ണപ്പെട്ടു! വൈകാതെ ടീമിന് പുറത്താവും, സൂപ്പര്‍ ഫ്‌ളോപ്പുകള്‍

ഐപിഎല്ലിന്റെ ഈ സീസണില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ മൂന്നിലേറെ അവസരങ്ങള്‍ ലഭിച്ചിട്ടും അവ മുതലാക്കാന്‍ കഴിയാതെ ചില കളിക്കാര്‍ ടീമുകള്‍ക്കു ബാധ്യതയായി മാറിയിട്ടുണ്ട്. അവസരം കാത്ത് പല താരങ്ങളും ടീമിന് പുറത്തിരിക്കെയാണ് ലഭിച്ച അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി തട്ടിത്തെറിപ്പിച്ച് ചിലര്‍ ഫ്രാഞ്ചൈസികള്‍ക്കു തലവേദനായിയിരിക്കുന്നത്. ഇവര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ടെന്ന കാര്യം പോലും പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയില്ല. കാരണം ടീമിന് ഒരു സംഭാവനയും നല്‍കാതെയാണ് ഈ കളിക്കാര്‍ വീണ്ടും വീണ്ടും ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്നത്.

ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണെങ്കിലും എത്രയെങ്കിലും അവസരം ഒരു ഫ്രാഞ്ചൈസിയും ഒരു താരത്തിനും നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന കളിക്കാരുടെ ദിനം എണ്ണപ്പെട്ടു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ പെട്ട താരങ്ങള്‍ ആരൊക്കെയെന്നു പരിശോധിക്കാം.

സുനില്‍ നരെയ്ന്‍ (കെകെആര്‍)

സുനില്‍ നരെയ്ന്‍ (കെകെആര്‍)

ഐപിഎല്ലില്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മുന്‍ സീസണുകളില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന് ഇത്തവണ ഒരു ചലനവുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കളിച്ച എല്ലാ മല്‍സരങ്ങളിലും നരെയ്ന്‍ ഫ്‌ളോപ്പായി മാറി. നാലു മല്‍സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിന് വെറും 27 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ബൗളിങിലാവട്ടെ 8.5 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ നരെയ്ന്‍ വീഴ്ത്തിയിട്ടുള്ളൂ.
ടോം ബാന്റണ്‍, ക്രിസ് ഗ്രീന്‍ എന്നിവരെപ്പോലുള്ള മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ നരെയ്‌ന് വൈകാതെ ടീമില്‍ സ്ഥാനം നഷ്ടമായേക്കും.

കേദാര്‍ ജാദവ് (സിഎസ്‌കെ)

കേദാര്‍ ജാദവ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിലവില്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ്. ക്യാപ്റ്റന്‍ എംഎസ് ധോണിയര്‍പ്പിച്ച വിശ്വാസം ഒന്നു കൊണ്ടു മാത്രമാണ് ജാദവ് ടീമില്‍ തുടരുന്നത്.
ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ഈ റോള്‍ നിറവേറ്റുകയെന്ന ദൗത്യമാണ് ധോണി ജാദവിനു നല്‍കിയത്. പക്ഷെ താരം പൂര്‍ണ പരാജയമായി മാറി. കഴിഞ്ഞ സീസണില്‍ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സ് മാത്രമേ ജാദവ് നേടിയിരുന്നുള്ളൂ. ഇത്തവണ നാല് ഇന്നിങ്‌സുകളിലെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ 51 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

റോബിന്‍ ഉത്തപ്പ (രാജസ്ഥാന്‍)

റോബിന്‍ ഉത്തപ്പ (രാജസ്ഥാന്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടി നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടുള്ള റോബിന്‍ ഉത്തപ്പ തന്റെ പുതിയ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ ഇനിയും ക്ലിക്കായിട്ടില്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച ഒമ്പതാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയായ ഉത്തപ്പ 4000ത്തിന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കെകെആര്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ഉത്തപ്പയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ഇന്ത്യക്കൊപ്പം പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ടീമില്‍ അംഗം കൂടിയായിരുന്ന ഉത്തപ്പ ഇത്തവണ രാജസ്ഥാനു വേണ്ടി നാല് ഇന്നിങ്‌സുകളില്‍ ആകെ നേടിയത് 33 റണ്‍സാണ്. ഇനിയും മോശം പ്രകടനം തുടര്‍ന്നാല്‍ യശസ്വി ജയ്‌സ്വാള്‍, മനന്‍ വോറ എന്നിവരിലൊരാള്‍ ഉത്തപ്പയ്ക്കു പകരം രാജസ്ഥാന്‍ ടീമിലെത്തിയേക്കും.

ഖലീല്‍ അഹമ്മദ് (ഹൈദരാബാദ്)

ഖലീല്‍ അഹമ്മദ് (ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവും ഇന്ത്യന്‍ പേസറുമായ ഖലീല്‍ അഹമ്മദ് ഈ സീസണില്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
10ന് അടുത്ത് റണ്‍റേറ്റിലാണ് താരം റണ്‍സ് വിട്ടുകൊടുക്കുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ വെറും രണ്ടു വിക്കറ്റ് മാത്രമേ ഖലീല്‍ നേടിയിട്ടുള്ളൂ. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ ഭയമില്ലാതെ ഷോട്ടുകള്‍ കളിക്കുന്ന ബൗളറായി അദ്ദേഹം ഈ സീസണില്‍ മാറിയിട്ടുണ്ട്. ഖലീലിനു പകരം മലയാളി പേസര്‍ ബേസില്‍ തമ്പിയെ ഹൈദരാബാദ് വൈകാതെ തന്നെ പരീക്ഷിച്ചേക്കും.

Story first published: Monday, October 5, 2020, 19:50 [IST]
Other articles published on Oct 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+