Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയിട്ടില്ല, ഉദാഹരണം ദ്രാവിഡ്, രാഹുല്‍- ദേവിനെക്കുറിച്ച് ഗവാസ്‌കര്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി ആദ്യ കളിയില്‍ മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദേവ്ദത്തിനെക്കുറിച്ച് മുന്‍ ഇതിഹാസ താരം ഗുണ്ടപ്പ വിശ്വനാഥിന്റെ അഭിപ്രായത്തെക്കുറിച്ചാണ് ഗവാസ്‌കര്‍ തുറന്നുപറഞ്ഞത്. വിശ്വനാഥിനു ഒരു താരത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ഇതുവരെ തെറ്റിയിട്ടില്ലെന്നും അതിനുള്ള ഉദാഹരണങ്ങളാണ് രാഹുല്‍ ദ്രാവിഡും കെഎല്‍ രാഹുലുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

1

നിലവില്‍ ഐപിഎല്‍ കമന്ററി പാനലിന്റെ ഭാഗം കൂടിയാണ് ഗവാസ്‌കര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ദേവ്ദത്തിന്റെ പ്രകടനം തന്നെയും ആകര്‍ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിശ്വനാഥ് ഒന്നും കാണാതെ ഒരു താരത്തെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കാറില്ല. അദ്ദേഹത്തെ ഒരു കളിക്കാരന്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടാവും. ദേവ്ദത്ത് ഒരു അമൂല്യ താരമാണമെന്ന് വിശ്വനാഥന് തോന്നിയിട്ടുണ്ടാവും. നേരത്തേ രാഹുല്‍ ദ്രാവിഡ്, കെഎല്‍ രാഹുല്‍ എന്നിവരെക്കുറിച്ചും കരിയറിന്റെ തുടക്കകാലത്ത് തന്നെ വിശ്വനാഥിന് വലിയ മതിപ്പുണ്ടായിരുന്നു. അതു തെറ്റിയില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.

2

മലയാളിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക ടീമിനു വേണ്ടിയാണ് ദേവ്ദത്ത് കളിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്കു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് താരത്തിനു ആര്‍സിബി ടീമില്‍ ഇടം നേടിക്കൊടുത്തത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി ദേവ്ദത്ത് വരവറിയിക്കുകയും ചെയ്തു. 42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സായിരുന്നു താരം നേടിയത്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയിച്ച ആദ്യ കളിക്കാരനായി ദേവ്ദത്ത് മാറുകയും ചെയ്തിരുന്നു.

Story first published: Sunday, September 27, 2020, 19:43 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+