IPL 2020: ആര്‍സിബിയെ വീഴ്ത്താന്‍ പ്രയോഗിച്ച തന്ത്രമെന്ത്? ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് പറയുന്നു
ദുബായ്: ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയ പോരാട്ടങ്ങളിലൊന്നായിരുന്നു തിങ്കളാഴ്ച രാത്രി നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മല്‍സരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയും ഭാവി ഇന്ത്യന്‍ നായകനാവാന്‍ സാധ്യതയുള്ള ശ്രേയസ് അയ്യരും മുഖാമുഖം വരുന്നുവെന്നതായിരുന്നു കളിയുടെ പ്രധാന ആകര്‍ഷണം. മറ്റൊന്ന് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്തിനു വേണ്ടിയുള്ള അങ്കമായിരുന്നു ഇത്.
എന്നാല്‍ കോലിയുടെ ആര്‍സിബി ഒരു ചെറുത്തുനില്‍പ്പും കൂടാതെയാണ് ഡല്‍ഹിയുടെ യുവനിരയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്. ആര്‍സിബിക്കെതിരേ തങ്ങളുടെ തന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ്.

സ്വാതന്ത്ര്യത്തോടെ, ഭയമില്ലാതെ കളിക്കുക
ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണത്തിലും ജയിക്കുകയെന്നത് വലിയ കാര്യം തന്നെയാണെന്ന് ശ്രേയസ് മല്‍സരശേഷം പ്രതികരിച്ചു. ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനം. സമ്മര്‍ദ്ദഘട്ടത്തില്‍ കാണിച്ച മനസാന്നിധ്യം മികച്ചതായിരുന്നു. സ്വാതന്ത്ര്യത്തോടെ, അതോടെ ഭയമില്ലാതെ കളിക്കുകയെന്നതായിരുന്നു ഞങ്ങളുടെ തന്ത്രം. ഒരുപാട് എനര്‍ജിയുള്ള മികച്ച യുവതാരങ്ങള്‍ ഞങ്ങളുടെ ടീമിലുണ്ട്. ഗ്രൗണ്ടിലിറങ്ങി കഴിവും മിടുക്കും പുറത്തെടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും ശ്രേയസ് വിശദമാക്കി.

മിശ്രയെ മിസ്സ് ചെയ്യും
ടീമിലെ ഏറ്റവും സീനിയറായ അമിത് മിശ്രയെ ഇനിയുള്ള മല്‍സരങ്ങളില്‍ മിസ് ചെയ്യുമെന്നത് ദുഖകരമാണ്. അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചു കൊണ്ടിരുന്നത്. മിശ്രയെ ടീം തീര്‍ച്ചയായും മിസ്സ് ചെയ്യും. എങ്കിലു മികച്ച പകരക്കാര്‍ ടീമിലുണ്ടെന്നും ശ്രേയസ് പറഞ്ഞു.
ഓരോ മല്‍സരത്തിനു ശേഷവും പൂര്‍ണമായി ഫിറ്റ്‌നസും ഊര്‍ജവും വീണ്ടെടുക്കുകയെന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ബയോ ബബ്‌ളിന് അകത്ത് തുടരുമ്പോള്‍ ഇതു അത്ര എളുപ്പമല്ല. ടീമായി പല തരത്തിലുള്ള പ്രവര്‍ത്തികളിലുമേര്‍പ്പെട്ട് പരസ്പരം നന്നായി അറിയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഡല്‍ഹി തലപ്പത്ത്
ആര്‍സിബിക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നു നാലു ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് ഡല്‍ഹിയുടെ സമ്പാദ്യം. കിങ്‌സ് ഇലവന്‍ പഞ്ചാബ് (സൂപ്പര്‍ ഓവര്‍), ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ആര്‍സിബി എന്നിവരെയാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ഏക തോല്‍വി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു. ഒമ്പനിത് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് ഡല്‍ഹിയുടെ അടുത്ത മല്‍സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications