IPL 2020- ഡല്‍ഹിക്കായി കെണിയൊരുക്കി! എസ്ആര്‍എച്ച് ഒരുങ്ങിത്തന്നെ- വെളിപ്പെടുത്തി റാഷിദ്
ഐപിഎല്ലില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ രണ്ട് മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. ജയിക്കുന്ന ടീം ഫൈനലിലേക്കു മുന്നേറുമെന്നതിനാല്‍ ഡിസിക്കും എസ്ആര്‍എച്ചിനും മല്‍സരം ഒരുപോലെ നിര്‍ണായകമാണ്.
എലിമിനേറ്ററില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന എസ്ആര്‍എച്ച് മറ്റൊരു ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ഡിസിയെ വീഴ്ത്താന്‍ ചില തന്ത്രങ്ങള്‍ തങ്ങള്‍ ഒരുക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് എസ്ആര്‍എച്ചിന്റെ തുറുപ്പുചീട്ടും അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനുമായ റാഷിദ് ഖാന്‍.

കടുപ്പമേറിയ മല്‍സരം
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ എലിമിനേറ്റര്‍ വളരെ കടുപ്പമേറിയതായിരുന്നുവെന്ന് റാഷിദ് അഭിപ്രായപ്പെട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേരത്തേ ലീഗ് ഘടത്തില്‍ കളിച്ച അവസാനത്തെ മല്‍സരത്തിനു സമാനമായിരുന്നു ഇത്.
എലിമിനേറ്റര്‍ ആയതിനാല്‍ തന്നെ സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ദൈവത്തിനു നന്ദി, ഞങ്ങള്‍ ജയിച്ചു. വളരെ സിംപിളായി കാര്യങ്ങളെ കാണാനായിരുന്നു ശ്രമിച്ചത്. ശരിയായ ഏരിയയില്‍ ബൗള്‍ ചെയ്യാനും ശ്രദ്ധിച്ചതായി റാഷിദ് വ്യക്തമാക്കി.

ഡല്‍ഹിയുമുള്ള പോര്
അബുദാബിയിലെ പിച്ച് കുറച്ച് സ്ലോ ആയിരുന്നു. ഇതിനു തൊട്ടു മുമ്പത്തെ മല്‍സരത്തിലേതു പോലെ തെന്നിമാറല്‍ ഉണ്ടായിരുന്നില്ല. ഡല്‍ഹിക്കെതതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ അടിസ്ഥാന കാര്യങ്ങള്‍ ശരിയാക്കുകയെന്ന തന്ത്രമായിരിക്കും ഞങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുക. എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും റാഷിദ് പറഞ്ഞു.
ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാമത്തെ വിജയമായിരുന്നു ക്വാളിഫയര്‍ രണ്ടില്‍ എസ്ആര്‍എച്ച് നേടിയത്. നേരത്തേ ലീഗ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരെ തകര്‍ത്തുവിട്ടായിരുന്നു എസ്ആര്‍എച്ചിന്റെ പ്ലേഓഫ് പ്രവേശനം.

ബൗളിങ് വിലയിരുത്തി
ശരിയായ ഏരിയയില്‍ ബൗള്‍ ചെയ്യാനായാല്‍ എനിക്കു തിളങ്ങാനാവും. മുന്‍ മല്‍സരങ്ങളില്‍ സ്വന്തം ബൗളിങിന്റെ വീഡിയോകള്‍ പരിശോധിച്ചിരുന്നു. ഏതൊക്കെ ബൗള്‍ ചെയ്യുമ്പോഴാണ് റണ്‍സ് വഴങ്ങേണ്ടി വന്നതെന്നും മനസ്സിലാക്കി. അതുകൊണ്ടു തന്നെ ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അബുദാബിയിലെ ഈ വിക്കറ്റില്‍ ചില സമയങ്ങില്‍ പന്ത് തെന്നി മാറിുന്ന തരത്തിലുള്ള ടേണ്‍ ലഭിക്കുന്നതായും റാഷിദ് വ്യക്തമാക്കി.
എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ ഏഴു വിക്കറ്റിന 131 റണ്‍സില്‍ എസ്ആര്‍എച്ച് ഒതുക്കുകയായിരുന്നു. മറുപടിയില്‍ കെയ്ന്‍ വില്ല്യംസണിന്റെ (50*) ഇന്നിങ്‌സ് രണ്ടു പന്ത് ബാക്കിനില്‍ക്കെ എസ്ആര്‍എച്ചിനെ ലക്ഷ്യത്തിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications