IPL 2020: ഒരു കളി, 15 സിക്‌സര്‍ വീതം! ബാറ്റ്‌സ്മാന്‍മാര്‍ വാഴുന്നു- പുതിയ റെക്കോര്‍ഡ്
യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ അക്ഷരാര്‍ഥത്തില്‍ ബൗളര്‍മാരുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. സ്പിന്നര്‍മാര്‍ വാഴുമെന്ന് ടൂര്‍ണെന്റ് തുടങ്ങുമ്പോള്‍ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം തന്നെയാണ് മൂന്നു വേദികളിലുമായി കണ്ടു കൊണ്ടിരിക്കുന്നത്.
ബൗണ്ടറികളേക്കാള്‍ സിക്‌സറുകള്‍ നേടുന്നതിനാണ് ബാറ്റ്‌സ്മാന്‍മാര്‍ മല്‍സരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ ശനിയാഴ്ച രാത്രി നടന്ന കളിയില്‍ മാത്രം പിറന്നത് 28 സിക്‌സറുകളായിരുന്നു.

ശരാശരി 15 സിക്‌സറുകള്‍
ഐപിഎല്ലിന്റെ ഇതുവരെയുള്ള 12 സീസണുകളിലെ ചരിത്രമെടുത്താല്‍ ശരാശരി സിക്‌സറുകളടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഈ സീസണ്‍. ഇത്തവണത്തെ 16 മല്‍സരങ്ങള്‍ നോക്കിയാല്‍ ഒരു കളിയില്‍ ശരാശരി സിക്‌സറുകളുടെ എണ്ണം 15.05 ആണ്. മുമ്പൊരു സീസണിലും സിക്‌സറുടെ ശരാശരി 15ലെത്തിയിട്ടില്ല.
2018ലെ ഐപിഎല്ലിലായിരുന്നു ഏറ്റവുമധികം സിക്‌സറുകള്‍ കണ്ടത്. അന്നു 872 സിക്‌സറുകള്‍ കുറിക്കപ്പെട്ടിരുന്നു. ഈ സീസണില്‍ 14.53 ആയിരുന്നു ഒരു മല്‍സരത്തിലെ സിക്‌സറുകളുടെ ശരാശരി. ഇതാണ് യുഎഇയില്‍ തിരുത്തപ്പെട്ടിരിക്കുന്നത്.

ഷാര്‍ജയും സിക്‌സറും
ഈ സീസണിലെ ഐപിഎല്ലില്‍ ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്നു വേദികളിലെ കണക്കെടുത്താല്‍ ഷാര്‍ജയാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കു സിക്‌സറടിക്കാന്‍ ഏറ്റവും എളുപ്പമുള്ള ഗ്രൗണ്ട്. മറ്റു രണ്ടു വേദികളേക്കാള്‍ ഗ്രൗണ്ടിന്റെ വലിപ്പക്കുറവും ഫ്‌ളാറ്റായ വിക്കറ്റും ബാറ്റ്‌സ്മാന്‍മാര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ അനായാസമാക്കി മാറ്റുന്നു.
ഷാര്‍ജയില്‍ ഇത്തവണ നടന്ന മൂന്നു മല്‍സരങ്ങളിലെ കണക്ക് നോക്കിയാല്‍ 90 സിക്‌സറുകളാണ് ഗ്രൗണ്ടിനു പുറത്തേക്കു ചീറീപ്പാഞ്ഞത്. അതായത് ശരാശരി ഒരു കളിയിലെ സിക്‌സറുകളുടെ എണ്ണം 30 ആണെന്നു കാണാം.

റിഷഭ് പന്ത് കസറിയ 2018
ഏറ്റവുമധികം സിക്‌സറുകള്‍ കണ്ട 2018ലെ ഐപിഎല്ലില്‍ 15ന് അടുത്ത് വരെ ഒരു കളിയിലെ ശരാശരി സിക്‌സറുകളുടെ എണ്ണം എത്തിയിരുന്നു. അന്നു സിക്‌സറുകളില്‍ കിങായത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ആകെ 37 സിക്‌സറുകളാണ് 14 മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത്. ഒരു കളിയില്‍ മൂന്ന് എന്ന ശരാശരിയിലായിരുന്നു പന്തിന്റെ സിക്‌സര്‍ വേട്ടം. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 2018ലെ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയത്.
സിക്‌സറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് കഴിഞ്ഞ സീസണായിരുന്നു. 784 സിക്‌സറുകള്‍ കഴിഞ്ഞ തവണ കുറിക്കപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ 52 സിക്‌സറുകളുമായി ഒന്നാമതെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications