IPL 2020: പോണ്ടിങിനെ ചിരിച്ചു മുമ്പ് കണ്ടിട്ടില്ല, അവന്‍ ഡല്‍ഹിയുടെ സെവാഗ്- സ്വാന്‍ പറയുന്നു

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നത്തിക്കൊണ്ടിരിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. രാജസ്ഥാന്‍ റോയല്‍സിനെതതിരായ മല്‍സരത്തിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലായിരുന്നു സ്വാന്‍ ഇക്കാര്യം പറഞ്ഞത്.
ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെയും പുകഴ്ത്തിയ അദ്ദേഗം ഡല്‍ഹി കോച്ച് റിക്കി പോണ്ടിങിന്റെ തന്ത്രങ്ങളെയും പ്രശംസിച്ചു. വളരെ ഹാപ്പി ക്യംപ് കൂടിയാണ് ഡല്‍ഹിയുടേതെന്നും സ്വാന്‍ പറഞ്ഞു.

ശ്രേയസ് മികച്ച ക്യാപ്ന്‍
ഡല്‍ഹി ടീമിനെക്കുറിച്ച് പറഞ്ഞാല്‍ ആകര്‍ഷിച്ച ഒരുപാട് കാര്യങ്ങളുണ്ട്. ശ്രേയസ് വളരെ മികച്ച ക്യാപ്റ്റനാണ്. പോണ്ടിങിനെ മുമ്പൊരിക്കലും മല്‍സരശേഷം ചിരിച്ച് താന്‍ കണ്ടിട്ടില്ല. ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ പോലും പോണ്ടിങ് ചിരിക്കുന്നത് കാണാനായിട്ടില്ല. എത്ര മാത്രം ഹാപ്പിയാണ്് ഡല്‍ഹി ക്യാംപെന്നതിന്റെ തെളിവാണ് ഇതെന്നും സ്വാന്‍ ചൂണ്ടിക്കാട്ടി.

പൃഥ്വി സെവാഗിനെപ്പോലെ
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടാണ് ഡല്‍ഹിയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായെ സ്വാന്‍ ഉപമിച്ചത്. പൃഥ്വിയുടെ ബാറ്റിങ് ഏറെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ശൈലി രസിപ്പിക്കുന്നതാണ്. ബേബി സെവാഗിനെപ്പോലെയാണ് പൃഥ്വി.
സെവാഗിന്റെ ഒരു ചെറിയ പതിപ്പ് പോലെയാണ് താരത്തെ തനിക്കു തോന്നിയത്. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സെവാഗെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

തോല്‍പ്പിക്കേണ്ട ടീം
ഈ സീസണിലെ ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും തോല്‍പ്പിക്കേണ്ടത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണെന്നു സ്വാന്‍ പറഞ്ഞു. ആഅത്രയും ശക്തമാണ് ഡല്‍ഹി ടീം. മാത്രമല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും മുന്‍ സ്പിന്നര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് ഡല്‍ഹിയുടെ ഏറ്റവും വലിയ കരുത്തെന്നു ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. കഴിവുറ്റ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ തുടങ്ങിയ രണ്ടു വിദേശ പേസര്‍മാരെ കളിപ്പിക്കാന്‍ ഡല്‍ഹിയെ സഹായിക്കുന്നതെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications