Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡല്‍ഹി x സിഎസ്‌കെ- വമ്പന്‍ പോരാട്ടത്തിന് മുമ്പ് അറിഞ്ഞിരിക്കണം ഈ കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സിഎസ്‌കെയും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച ബാറ്റിങ് വിരുന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹി ഇന്നിറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കാതിരിക്കാന്‍ സിഎസ്‌കെയ്ക്ക് ഇന്ന് ജയം നിര്‍ണ്ണായകം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ഡല്‍ഹിക്കായിരുന്നു. എന്നാല്‍ പരിക്ക് ഡല്‍ഹിക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പരിക്കേറ്റ റിഷഭ് പന്ത് ഇന്നും പുറത്തിരിക്കുമെന്നാണ് വിവരം. താരസമ്പന്നമായ ഇരു ടീമും തമ്മിലുള്ള പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇരു ടീമും ഇതുവരെ 22 തവണയാണ് മുഖാമുഖം പോരടിച്ചത്. ഇതില്‍ 15 തവണയും എം എസ് ധോണിയും സംഘവും ഡല്‍ഹിയെ പരാജയപ്പെടുത്തി. മറുവശത്ത് 7 മത്സരമാണ് ഡല്‍ഹി വിജയിച്ചത്. 2014ല്‍ യുഎഇയില്‍ ഒരു മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം സിഎസ്‌കെയ്ക്കായിരുന്നു. ഇതിന് സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി മറുപടി നല്‍കുകയും ചെയ്തു. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ഡല്‍ഹിയെ കീഴടക്കുക സിഎസ്‌കെയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ വിജയ സാധ്യതയില്‍ ഡല്‍ഹി തന്നെയാണ് മുന്നില്‍.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള നിലവിലെ സിഎസ്‌കെ താരം എം എസ് ധോണിയാണ്. 544 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. എന്നാല്‍ പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ ഈ സീസണില്‍ ധോണിക്ക് സാധിച്ചിട്ടില്ല. നാലാം നമ്പറില്‍ത്തന്നെ ഇന്നും ധോണി പ്രതീക്ഷിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി സിഎസ്‌കെയ്ക്കുവേണ്ടി കൂടുതല്‍ റണ്‍സ് നേടിയ നിലവിലെ താരം റിഷഭ് പന്താണ് (222). എന്നാല്‍ പരിക്കിന്റെ പിടിയിലായ ശ്രേയസ് ഇന്ന് കളിക്കില്ല. ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ ശരാശരി സ്‌കോര്‍ 162 റണ്‍സാണ്. സിഎസ്‌കെയ്‌ക്കെതിരേ ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 143 റണ്‍സാണ്.

ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോയാണ് (13). ഡല്‍ഹി നിരയില്‍ കഗിസോ റബാദയാണ് മുന്നില്‍ (4) കേമന്‍. സിഎസ്‌കെ നിരയില്‍ കൂടുതല്‍ ക്യാച്ച് ബ്രാവോയുടെ പേരിലും (10) ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്റെ (4) പേരിലുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

ഡല്‍ഹി പേസര്‍ കഗിസോ റബാദ ഇന്ന് ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് ക്ലബ്ബിലെത്താന്‍ റബാദയ്ക്ക് സാധിക്കും. ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ 21 റണ്‍സ് നേടിയാല്‍ 2000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. എന്നാല്‍ പരിക്കേറ്റ ശ്രേയസ് ഇന്ന് കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. സിഎസ്‌കെ നായകന്‍ ധോണി ഇന്ന് ഒരാളെക്കൂടി പുറത്താക്കിയാല്‍ 150 പുറത്താക്കല്‍ എന്ന നേട്ടത്തിലെത്തും. അമ്പാട്ടി റായിഡു 8 റണ്‍സ് കൂടി നേടിയാല്‍ 3500 റണ്‍സ് ക്ലബ്ബില്‍ പ്രവേശിക്കും.

Story first published: Saturday, October 17, 2020, 10:22 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+