Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- മുംബൈയ്ക്ക് നാട്ടുകാരനില്‍ നിന്നൊരു ഭീഷണി ഇതാദ്യം! ഫൈനലിനെക്കുറിച്ച് ഇവ കൂടി അറിയണം

ഐപിഎല്‍ പൂരത്തിന് ഇന്നു കൊടിയിറങ്ങാനിരിക്കെ കപ്പ് ആരുയര്‍ത്തുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. കിരീടം നേടിയും ഫൈനലില്‍ കളിച്ചും തഴക്കവും വഴക്കവുമുള്ള മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലില്‍ കളിക്കുന്നതിന്റെ പരിഭ്രമത്തോടെയിറങ്ങുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് കലാശക്കൊട്ട്. അഞ്ചാം കിരീടം ലക്ഷ്യമിടുന്ന രോഹിത് ശര്‍മയുടെ മുംബൈ തന്നെയാണ് ഫൈനലിലെ ഫേവറിറ്റുകള്‍. മറുഭാഗത്ത് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി എല്ലാ പ്രവചനങ്ങളും തെറ്റിക്കാമെന്ന കണക്കുകൂട്ടലിലുമാണ്.

ഫൈനലിനെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില രസകരമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

1

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ശേഷം മൂന്നു ടീമുകള്‍ മാത്രമേ കിരീടം നേടിയിട്ടുള്ളൂ. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു ആദ്യമായി ഈ നേട്ടം കൈവരിച്ചത്. സെമി ഫൈനലിനു പകരം പ്ലേഓഫ് ഫോര്‍മാറ്റ് കൊണ്ടു വന്ന ശേഷം മുംബൈ ഇന്ത്യന്‍സ് (2017, 19) രണ്ടു തവണയും ചാംപ്യന്‍മാരായി.

2013, 15, 17, 19 വര്‍ഷങ്ങളിലാണ് മുംബൈ ജേതാക്കളായത്. എല്ലാം ഒറ്റയക്ക സംഖ്യാ വര്‍ഷങ്ങളിലുമായിരുന്നു. 2010ല്‍ ഇരട്ടയക്ക സംഖ്യയുള്ള ഫൈനലില്‍ അവര്‍ തോല്‍ക്കുകയും ചെയ്തു. ഇത്തവണത്തെ ഫൈനല്‍ ഇരട്ടയക്ക സംഖ്യ വര്‍ഷത്തിലാണെന്നത് മുംബൈയെ ഭയപ്പെടുത്തും.

2

ഐപിഎല്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരേ ടീമിനെ നയിക്കുന്ന മുംബൈയില്‍ ജനിച്ച ആദ്യത്തെ താരം കൂടിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.

ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ കൊയ്ത രോഹിത് ശര്‍മയും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണിത്.

ഐപിഎല്‍ ഫൈനലില്‍ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍ (25 വര്‍ഷം, 339 ദിവസം). നിലവില്‍ ഐപിഎല്‍ കിരീടം നേടിയ പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 2013ല്‍ 26 വയസ്സും 26 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹം മുംബൈയ്ക്കു ആദ്യ കിരീടം സമ്മാനിച്ചത്.

കാണികളില്ലാതെ, ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ ഐപിഎല്‍ ഫൈനല്‍ കൂടിയാണ് ഇന്നത്തേത്. കൊവിഡിനെ തുടര്‍ന്നാണ് കാണികള്‍ക്കു പ്രവേശനം നിഷേധിച്ചത്.

ഇത്തവണ ജേതാക്കളാവുന്ന ടീമിനു ലഭിക്കുന്ന സമ്മാനത്തുക 10 കോടി രൂപയായിരിക്കും. കഴിഞ്ഞ സീസണില്‍ 20 കോടി നല്‍കിയിരുന്ന സ്ഥാനത്താണ് ഇത്തവണ പകുതി മാത്രം നല്‍കുന്നത്. കൊവിഡും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് സമ്മാനത്തുക പകുതിയാക്കിയത്. റണ്ണേഴ്‌സപ്പാവുന്ന ടീമിന് 12.5 കോടിക്കു പകരം 6.25 കോടി മാത്രമേ ലഭിക്കൂ.

Story first published: Tuesday, November 10, 2020, 16:51 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+