For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ നീട്ടി വയ്ക്കില്ല, റദ്ദാക്കുകയുമില്ല... പകരം മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍?

13ാം സീസണാണ് വരാനിരിക്കുന്നത്

ദില്ലി: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വരാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമായി കൊറോണ ഭീതി കാരണം കായിക മല്‍സരങ്ങള്‍ റദ്ദാക്കുകയോ, നീട്ടി വയ്ക്കുകയോ, അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയോ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഐപിഎല്ലിന്റെ കാര്യത്തില്‍ ബിസിസിഐ ഇവയില്‍ ഏത് ഓപ്ഷനായിരിക്കും സ്വീകരിക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല. മാര്‍ച്ച് 14ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ipl

അതിനിടെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും കാണികള്‍ വലിയ തോതില്‍ ഒത്തുകൂടുന്നത് തടയുകയും ചെയ്താല്‍ കായിക മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്നു കേന്ദ്ര കായിക മന്ത്രി കിരെണ്‍ റിജ്ജു വ്യക്തമാക്കി. ഐപിഎല്‍ റദ്ദാക്കുകയെന്നത് അസാധ്യമാണെങ്കില്‍ അതുമായി മുന്നോട്ട് പോവാമെന്നും പക്ഷെ കാണികള്‍ മല്‍രത്തിനായി ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നുമെന്നു കേന്ദ്ര കായിക സെക്രട്ടറി രാധേ ശ്യാം ജുലാനിയയും പറഞ്ഞു.

കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തുന്ന കാണികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. മല്‍സരം, ടൂര്‍ണമെന്റ് തീര്‍ച്ചയായു നടത്തിയേ തീരൂവെന്നാണെങ്കില്‍ അത് കാണികളെ പ്രവേശിപ്പിക്കാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ജുലാനിയ വ്യക്തമാക്കി.

സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതോടെ ഐപിഎല്‍ മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനിരിക്കുന്നത്. താരങ്ങള്‍, ആരാധകര്‍ എന്നിവരുടെയെല്ലാം താല്‍പ്പര്യം കണക്കിലെടുത്ത് ഏറ്റവും ഉചിതമായ തീരുമാനം തന്നെ ബിസിസിഐ കൈക്കൊള്ളും. രാജ്യത്തെ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ബോര്‍ഡിന് ഇവയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കില്ല. ഐപിഎല്ലിന്റെ ഭരണ സമിതി യോഗം ശനിയാഴ്ച മുംബൈയില്‍ നടക്കാനിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു.

കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലിനു വേദിയാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും ഐപിഎല്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഇതുവരെ 60 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Story first published: Monday, March 16, 2020, 15:53 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+