Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബ് പുറത്തായതില്‍ മലയാളിക്കും പങ്ക്! ഒരു റണ്ണിന് നഷ്ടപ്പെട്ടത് പ്ലേഓഫ് ടിക്കറ്റ്

ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തായതില്‍ ഒരു മലയാളിക്കും പങ്ക്! ഞെട്ടേണ്ട, സംഭവം സത്യമാണ്. സീസണിന്റെ ആദ്യപാദത്തില്‍, പഞ്ചാബ് കളിച്ച ആദ്യത്തെ മല്‍സരത്തില്‍ ഒരു മലയാളി അംപയര്‍ക്കു സംഭവിച്ച പിഴവ് കൂടിയാണ് ടീമിന്റെ പുറത്താവലിന്റെ കാരണം. നിതിന്‍ മേനോനെന്ന അംപയര്‍ക്കായിരുന്നു വലിയ അബദ്ധം സംഭവിച്ചത്. ഇപ്പോഴിതാ അത് പഞ്ചാബിനു പ്ലേഓഫും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

1

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സീസണിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ പഞ്ചാബിനേറ്റ തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഈ പുറത്താവലിനു സ്വയം പഴിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പക്ഷെ ഷോര്‍ട്ട് റണ്‍വിവാദം ഇപ്പോള്‍ ടീമിനെ തിരിഞ്ഞു കൊത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്താവല്‍ നിരാശപ്പെടുത്തുന്നതാണ്. ടൂര്‍ണമെന്റില്‍ ജയിക്കാമായിരുന്ന പല മല്‍സരങ്ങളും ടീം കൈവിട്ടു. ഇതില്‍ സ്വയം പഴിക്കുക മാത്രമേ ചെയ്യാനുള്ളൂ. അന്നത്തെ ഷോര്‍ട്ട് റണ്‍ മല്‍സരവും ഇതില്‍പ്പെടുന്നു. അന്നത്തെ തോല്‍വി ഇപ്പോള്‍ ഞങ്ങളെ തിരിഞ്ഞു കൊത്തിയതു പോലെയാണ് തോന്നുന്നതെന്നും രാഹുല്‍ വിശദമാക്കി.

എന്തായിരുന്നു ഷോര്‍ട്ട് റണ്‍ വിവാദം?

സപ്തംബര്‍ 20ന് ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബും തമ്മിലുള്ള മല്‍സരത്തിലായിരുന്നു ഈ സീസണിലെ ഐപിഎല്ലിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദസംഭവമുണ്ടായത്. അന്നു പഞ്ചാബിന്റെ ഇന്നിങ്‌സിനിടെ രണ്ടു റണ്‍സ് ലഭിക്കേണ്ടയിടത്ത് അംപയര്‍ നിതിന്‍ മേനോന്റെ പിഴവ് കാരണം ഒരു റണ്‍സേ പഞ്ചാബിനു ലഭിച്ചുള്ളൂ. കളിയില്‍ റണ്‍ചേസിനിടെ 19ാം ഓവറില്‍ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ഡനും ചേര്‍ന്ന് പഞ്ചാബിനായി രണ്ടു റണ്‍സ് ഓടിയെടുത്തിരുന്നു. പക്ഷെ ജോര്‍ഡന്റെ ബാറ്റ് ക്രീസിന് പുറത്തായിരുന്നുവെന്നും ഇതിനാല്‍ ഒരു റണ്‍സ് മാത്രമേ ലഭിക്കൂയെന്നായിരുന്നു മേനോന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ജോര്‍ഡന്റെ ബാറ്റ് ക്രീസിന് അകത്താണെന്ന് പിന്നീട് റീപ്ലേകള്‍ കാണിക്കുകയും ചെയ്തു.

2

ഈ മല്‍സരം ടൈയില്‍ കലാശിക്കുകയും തുടര്‍ന്നു ഡല്‍ഹി സൂപ്പര്‍ ഓവറില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അംപയര്‍ രണ്ടു റണ്‍സ് അനുവദിച്ചിരുന്നെങ്കില്‍ കളി ടൈ ആവില്ലായിരുന്നു. മാത്രമല്ല നിശ്ചിത ഓവറില്‍ പഞ്ചാബ് ജയിക്കുകയും ചെയ്യുമായിരുന്നു. മല്‍സരശേഷം അംപയര്‍ നിതിന്‍ മേനോനെതിരേ കടുത്ത വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു. അന്നത്തെ കളിയില്‍ അംപയര്‍ക്കു ഇങ്ങനെയൊരു പിഴവ് സംഭവിച്ചില്ലായിരുന്നെങ്കില്‍ സിഎസ്‌കെയോട് അവസാന കളിയില്‍ തോറ്റാലും പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യുമായിരുന്നില്ല.

Story first published: Sunday, November 1, 2020, 23:37 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+