IPL: ഡല്‍ഹി ജഴ്‌സിയില്‍ അടുത്ത തവണ ഇവരെ കണ്ടേക്കില്ല- വെടിക്കെട്ട് താരവും കൂട്ടത്തില്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സംബന്ധിച്ച് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ആദ്യമായി അവര്‍ ഫൈനലിലേക്കു യോഗ്യത നേടിയ സീസണെന്ന നിലയിലാണ് ഈ ഐപിഎല്‍ ശ്രദ്ധിക്കപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിനോടു ഫൈനലില്‍ തോറ്റെങ്കിലും മുംബൈയുടെ പ്രകടനം എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു.
യുവനിര ആയതിനാല്‍ തന്നെ ഡല്‍ഹി ടീമില്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല.
ശ്രേയസ് അയ്യരെന്ന യുവ ക്യാപ്റ്റന് കീഴില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ടീമാണ് ഡിസി. എങ്കിലും ചില കളിക്കാര്‍ ഇത്തവണ ടീമിന് അധികപ്പറ്റായി മാറിയിട്ടുണ്ട്. അടുത്ത സീസണിനു മുമ്പ് ഫ്രാഞ്ചൈസി ഒഴിവാക്കാന്‍ സാധ്യതയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സന്ദീപ് ലാമിച്ചാനെ
നേപ്പാളില്‍ നിന്നുള്ള യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് പുതിയ സീസണിനു മുമ്പ് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള ഒരു താരം. ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2018ലെ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ലാമിച്ചാനെ ഡിസിയിലെത്തിയത്. മൂന്നു സീസണുകളിലായി ആകെ ഒമ്പത് മല്‍സരങ്ങളില്‍ മാത്രമേ ഇതുവരെ സ്പിന്നര്‍ കളിച്ചിട്ടുള്ളൂ.
ആര്‍ അശ്വിന്‍, പ്രവീണ്‍ ദുബെ എന്നീ സ്പിന്നര്‍മാര്‍ പുതുതായി ഈ സീസണില്‍ ഡിസിയിലെത്തിയതിനാല്‍ ലാമിച്ചാനെയ്ക്കു ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ തന്നെ അടുത്ത ലേലത്തിനു മുമ്പ് താരത്തെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഈ സീസണിലാണ് 7.75 കോടിയെന്ന വന്‍ തുകയ്ക്കു ഡിസിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഹെറ്റ്‌മെയറിനെ സീസണിനു ശേഷം ആര്‍സിബി ഒഴിവാക്കുകയായിരുന്നു.
ഡിസിക്കു വേണ്ടി ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 185 റണ്‍സ് മാത്രമാണ് ഹെറ്റ്‌മെയര്‍ നേടിയത്. ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചതു പോലൊരു ഇംപാക്ട് താരത്തില്‍ നിന്നുണ്ടായില്ലെന്ന് ഇത് അടിവരയിടുന്നു. അടുത്ത സീസണില്‍ ഹെറ്റ്‌മെയര്‍ ഡിസിയിലുണ്ടാവുമോയെന്ന കാര്യം സംശയത്തിലാണ്.

അലെക്‌സ് ക്യാരി
ലാമിച്ചാനെയെപ്പോലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ അധികപ്പറ്റായി മാറിയ താരമായിരുന്നു ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം വിക്കറ്ററ് കീപ്പര്‍ അലെക്‌സ് ക്യാരി. ഇന്ത്യന്‍ യുവ താരം റിഷഭ് പന്തിന്റെ ബാക്കപ്പായാണ് ക്യാരിയെ ഡിസി ലേലത്തില്‍ വാങ്ങിയത്. എന്നാല്‍ പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായതിനാലും നാലു വിദേശ താരങ്ങളെന്ന നിബന്ധനയുള്ളതു കൊണ്ടും ക്യാരിക്കു കാര്യമായി അവസരങ്ങള്‍ ലഭിച്ചില്ല.
പന്ത് പരിക്കേറ്റു പുറത്തിരുന്നപ്പോള്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് ക്യാരിയെ കളിപ്പിച്ചത്. ഇവയില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു. 32 റണ്‍സ് മാത്രമാണ് ക്യാരിയുടെ ആകെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications