Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധവാന് വമ്പന്‍ റെക്കോര്‍ഡ്, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യം

ദുബായ്: ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ സെഞ്ച്വറി നേടിയതോടെയാണ് അദ്ദേഹം റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. ടൂര്‍ണമെന്റില്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. ഐപിഎല്ലില്‍ തുടരെ രണ്ടു കളികളില്‍ സെഞ്ച്വറി നേടിയ താരന്നെ റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തെ തേടിയെത്തി.

1

വെറും 61 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം പുറത്താതെ 106 റണ്‍സാണ് പഞ്ചാബിനെതിരേ ധവാന്‍ നേടിയത്. കരിയറില്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്ത തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം സെഞ്ച്വറിയുമായി പുറത്താവാതെ നിന്നിരുന്നു. അന്നു റണ്‍ചേസില്‍ 58 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ധവാന്‍ നേടിയത് 101 റണ്‍സായിരുന്നു.

പഞ്ചാബിനെതിരേ 19ാം ഓവറിലായിരുന്നു ധവാന്‍ മൂന്നക്കം കടന്നത്. ഇതിനു വേണ്ടി അദ്ദേഹം നേരിട്ടത് 57 പന്തുകളായിരുന്നു. അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ പോയിന്റിലേക്ക് കളിച്ച് ഡബിള്‍ നേടിയായിരുന്നു ധവാന്‍ സെഞ്ച്വറി തികച്ചത്. ഈ കളിയില്‍ മറ്റൊരു നാഴികക്കല്ല് കൂടി അദ്ദേഹം പിന്നിട്ടിരുന്നു. ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ധവാന്‍ ഈ കളിയില്‍ അംഗമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 62 റണ്‍സിലെത്തിയപ്പോഴായിരുന്നു ഇത്. എലൈറ്റ് ക്ലബ്ബിലെത്തിയ അഞ്ചാമത്തെ താരവും നാലാമത്തെ ഇന്ത്യന്‍ കളിക്കാരനും കൂടിയാണ് അദ്ദേഹം. വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മറ്റു കളിക്കാര്‍.

ഐപിഎല്ലിന്റെ ഒരു സീസണില്‍ തന്നെ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധവാന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമേ നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളൂ. 2016ലെ ഐപിഎല്ലില്‍ നാലു സെഞ്ച്വറികളാണ് കോലി വാരിക്കൂട്ടിയത്.

ക്രിസ് ഗെയ്ല്‍ (2011 സീസണ്‍, രണ്ട് സെഞ്ച്വറി, ആര്‍സിബി), ഹാഷിം അംല (2017 സീസണ്‍, രണ്ട് സെഞ്ച്വറി, കിങ്‌സ് ഇലവന്‍ പഞ്ചാബ്), ഷൈയ്ന്‍ വാട്‌സന്‍ (2018 സീസണ്‍, രണ്ട് സെഞ്ച്വറി, ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഒരു സീസണില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ മറ്റു താരങ്ങള്‍.

Story first published: Tuesday, October 20, 2020, 23:24 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+