Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നാലു ടിക്കറ്റ്, ടീമുകള്‍ ഏഴെണ്ണം! പ്ലേഓഫിലെത്താന്‍ ഇവര്‍ ചെയ്യേണ്ടത് അറിയാം

ഐപിഎല്ലിന്റെ 13ാം സീസണ്‍ അത്യധികം ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഇതിനകം 47 മല്‍സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഒരു ടീമിനു പോലും പ്ലേഓഫ് ടിക്കറ്റ് ഉറപ്പിക്കാനായിട്ടില്ലെന്നത് ആശ്ചര്യകരമാണ്. സീസണിന്റെ രണ്ടാംപകുതിയില്‍ പോയിന്റ് പട്ടികയില്‍ പിന്നിലുള്ള ടീമുകള്‍ നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവുകളാണ് പ്ലേഓഫിനു വേണ്ടിയുള്ള പോര് മുറുകാന്‍ കാരണം.

IPL playoffs 2020: Here are each IPL team's chances | Oneindia Malayalam

നിലവില്‍ ഏഴു ടീമുകളാണ് നാലു പ്ലേഓഫ് ബെര്‍ത്തുകള്‍ക്കുവേണ്ടി പോരടിക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമേ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിട്ടുള്ളൂ. മറ്റു ടീമുകള്‍ക്കെല്ലാം ഇപ്പോള്‍ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഏഴു ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഒന്നു പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 11 മല്‍സരങ്ങളാണ് കളിച്ചത്. ഏഴെണ്ണത്തില്‍ ജയിച്ച അവര്‍ നാലെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങി. 14 പോയിന്റാണ് മുംബൈയുടെ സമ്പാദ്യം. നെറ്റ് റണ്‍റേറ്റ് 1.252 ആണ്.
ആര്‍സിബി, ഡിസി, എസ്ആര്‍എച്ച് എന്നിവര്‍ക്കെതിരേയാണ് മുംബൈയുടെ ശേഷിച്ച മല്‍സരങ്ങള്‍. ഈ മൂന്നു മല്‍സരങ്ങൡ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ മുംബൈയ്ക്കു പ്ലേഓഫിലെത്താം. ഒന്നിലാണ് മുംബൈ ജയിക്കുന്നതെങ്കില്‍ അത് ആര്‍സിബിക്കെതിരേയായാല്‍ നല്ലത്. ഒപ്പം ആര്‍സിബി ഹൈദരാബാദിനോടും ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടും തോല്‍ക്കുകയാണെങ്കില്‍ മുംബൈയ്ക്കു മുന്നേറാം. എന്നാല്‍ മൂന്നു കളികളിലും തോറ്റാല്‍ മുംബൈ പുറത്താവും.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

11 മല്‍സരങ്ങള്‍ കളിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴെണ്ണത്തില്‍ ജയിക്കുകയും മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. 0.092 നെറ്റ് റണ്‍റേറ്റില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവരുമായാണ് ആര്‍സിബിയുടെ ഇനിയുള്ള കളികള്‍.
മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ആര്‍സിബി പ്ലേഓഫിലെത്തും. ഇനി ഒന്നിലാണ് ജയിക്കാനായതെങ്കില്‍ അത് മുംബൈയ്‌ക്കെതിരേയാവുന്നത് നല്ലത്. ഹൈദരാബാദ്, ഡല്‍ഹി എന്നിവരോടു ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ കുഴപ്പമില്ല. ആര്‍സിബിക്കു പ്ലേഓഫില്‍ കളിക്കാം. എന്നാല്‍ മൂന്നു കളികളും തോറ്റാല്‍ ആര്‍സിബി പുറത്താവും.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

12 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഏഴെണ്ണത്തില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങി. 0.03 ഇക്കോണമി റേറ്റില്‍ 14 പോയിന്റ് ഡല്‍ഹിക്കുണ്ട്. മുംബൈ, ആര്‍സിബി എന്നിവരുമായാണ് ഡല്‍ഹിയുടെ ഇനിയുള്ള കളികള്‍.
ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ തോറ്റാല്‍ പോലും പഞ്ചാബ്, കൊല്‍ക്കത്ത, ഹൈദരാബാദ്, രാജസ്ഥാന്‍ എന്നീ ടീമുകളിലൊന്ന് ഡല്‍ഹിയെ പോയിന്റ് പട്ടികയില്‍ പിന്തള്ളും. രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ ഡല്‍ഹിക്കു പ്ലേഓഫിലെത്താം, തോറ്റാല്‍ പുറത്താവുകയും ചെയ്യും. ഇനിയുള്ള മല്‍സരങ്ങള്‍ ആര്‍സിബിക്കെതിരേയുള്ളതാണ് ഡല്‍ഹിക്കു കൂടുതല്‍ നിര്‍ണായകം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

12 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബിന് -0.049 നെറ്റ് റണ്‍റേറ്റോടെ 12 പോയിന്റാണുള്ളത്. രാജസ്ഥാന്‍, ചെന്നൈ എന്നിവര്‍ക്കെതിരേയാണ് പഞ്ചാബിന്റെ ശേഷിച്ച മല്‍സരങ്ങള്‍. തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങൡ ജയിച്ചാണ് പുറത്താവലിന്റെ വക്കില്‍ നിന്നും പഞ്ചാബ് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
രാജസ്ഥാനെതിരായ അടുത്ത മല്‍സരം പഞ്ചാബിന് ഷൂട്ടൗട്ട് പോലെയാണ്. ഈ കളിയില്‍ പഞ്ചാബ് ജയിച്ചാല്‍ രാജസ്ഥാന്‍ പുറത്താവും. ശേഷിച്ച രണ്ടു കളികളും ജയിച്ചാല്‍ പഞ്ചാബിന് 16 പോയിന്റാവും. എന്നാല്‍ പ്ലേഓഫിലെത്തണമെങ്കില്‍ ഡല്‍ഹി അടുത്ത രണ്ടു കളികളില്‍ ആര്‍സിബി, മുംബൈ എന്നിവരോടു തോല്‍ക്കണം. കൂടാതെ ആര്‍സിബി മുംബൈയോടും ഹൈദരാബാദിനോടും പരാജയപ്പെടുകയും വേണം. പഞ്ചാബ് വന്‍ മാര്‍ജിനിലാണ് അടുത്ത രണ്ടു കളികള്‍ ജയിക്കുന്നതെങ്കില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത് വരെയെത്തി പഞ്ചാബ് പ്ലേഓഫിലേക്കു മുന്നേറും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

12 മല്‍സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറെണ്ണത്തില്‍ വീതം ജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. -0.479 നെറ്റ് റണ്‍റേറ്റില്‍ 12 പോയിന്റാണ് കെകെആറിനുള്ളത്. ചെന്നൈ, രാജസ്ഥാന്‍ എന്നിവരുമായാണ് കെകെആറിന് ഇനി മല്‍സരങ്ങളുള്ളത്.
ശേഷിച്ച രണ്ടു മല്‍സരങ്ങളിലും കെകെആറിന് ജയിക്കേണ്ടതുണ്ട്. സിഎസ്‌കെയോടു തോല്‍ക്കുകയും അതോടൊപ്പം പഞ്ചാബ് രാജസ്ഥാനെയും സിഎസ്‌കെയെയും പരാജയപ്പെടുത്തുകയും ചെയ്താല്‍ കെകെആര്‍ പുറത്താവും. രണ്ടു മല്‍സരങ്ങളിലുംം കെകെആര്‍ ജയിച്ചാല്‍ പഞ്ചാബ് രാജസ്ഥാനെതിരേ ജയിക്കുകയും സിഎസ്‌കെയോടു തോല്‍ക്കുകയും വേണം. ഹൈദരാബാദ് ആര്‍സിബിയെ തോല്‍പ്പിക്കുകയും മുംബൈയുടോ തോല്‍ക്കുകയും ചെയ്താലും കെകെആറിന് ഗുണമാവും. അടുത്ത രണ്ടു മല്‍സരങ്ങളും തോറ്റാല്‍ കെകെആര്‍ പുറത്താവും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

12 മല്‍സരങ്ങള്‍ കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചെണ്ണത്തില്‍ ജയിക്കുകയും ഏഴെണ്ണത്തില്‍ പരാജയമേറ്റു വാങ്ങുകയും ചെയ്തു. 0.396 നെറ്റ് റണ്‍റേറ്റില്‍ 10 പോയിന്റാണ് എസ്ആര്‍എച്ചിനുള്ളത്. ആര്‍സിബി, മുംബൈ എന്നിവരുമായാണ് അവരുടെ ഇനിയുള്ള കളികള്‍.
ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ ഹൈദരാബാദ് പുറത്താവും. അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിക്കുകയാണെങ്കില്‍ കെകെആര്‍ തങ്ങളുടെ രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയും രാജസ്ഥാന്‍ പഞ്ചാബിനോടു പരാജയപ്പെടുകയും വേണം. പഞ്ചാബ് സിഎസ്‌കെയോടു തോല്‍ക്കുകയാണെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഹൈദരാബാദിന്റെ സാധ്യത വര്‍ധിപ്പിക്കും.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

12 മല്‍സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ തോല്‍വിയേറ്റുവാങ്ങി. -0.505 നെറ്റ് റണ്‍റേറ്റോടെ 10 പോയിന്റാണ് രാജസ്ഥാനുള്ളത്. പഞ്ചാബ്, കൊല്‍ക്കത്ത എന്നിവരാണ് രാജസ്ഥാന്റെ ഇനിയുള്ള എതിരാളികള്‍.
മറ്റുള്ള ആറു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റ് രാജസ്ഥാനാണ്. പഞ്ചാബ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരേ വലിയ മാര്‍ജിനില്‍ രാജസ്ഥാന് ഇനി ജയിക്കേണ്ടതുണ്ട്. ഇവയിലൊന്നില്‍ തോറ്റാല്‍ രാജസ്ഥാന്‍ പുറത്താവും. അടുത്ത രണ്ടു കളിയിലും ജയിച്ചാല്‍ മുംബൈ, ഹൈദരാബാദ്, ഡല്‍ഹി എന്നിവരോട് ആര്‍സിബി തോല്‍ക്കാന്‍ രാജസ്ഥാന്‍ പ്രാര്‍ഥിക്കണം. ഇതു കൊണ്ടും തീര്‍ന്നില്ല. മുംബൈയോട് ഹൈദരാബാദും ചെന്നൈയോട് കെകെആറും പഞ്ചാബും തോല്‍ക്കുകയും വേണം.

Story first published: Wednesday, October 28, 2020, 20:04 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+