IPL 2020: മായങ്ക്, ഗില്‍ ഇവരെ നോക്കൂ, സഞ്ജു പിന്നില്‍! വീക്ക്‌നെസ് ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കത്തിക്കയറിയ ശേഷം പിന്നീടുള്ള മൂന്നു കളികളിലും ഫ്‌ളോപ്പായ സഞ്ജു സാംസണിന്റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി പ്രശസ്ത കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. രാജസ്ഥാന്‍ ജയിച്ച ആദ്യത്തെ രണ്ടു കളികളിലും സഞ്ജുവായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
പക്ഷെ തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളിലും താരം ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു. ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 78 റണ്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തൊട്ടടുത്ത കൡയില്‍ 85 റണ്‍സും സഞ്ജു നേടിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡ്
സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡ് അത് മികച്ചതല്ലെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ഏതു ഫോര്‍മാറ്റുമായിക്കൊള്ളട്ടെ. ഒരു താരത്തെക്കുറിച്ചുള്ള പ്രാഥമിക ഐഡിയ ലഭിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അയാളുടെ റെക്കോര്‍ഡ് വിലയിരുത്തുമ്പോഴാണ്. സഞ്ജുവിന്റെ കാര്യത്തില്‍ തന്നെ അലട്ടുന്നതും ഇതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 37 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. മായങ്ക് അഗര്‍വാള്‍ (ശരാശരി 57), ശുഭ്മാന്‍ ഗില്‍ (21 മല്‍സരങ്ങളില്‍ 73) ഇവരുമൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ ഇതു കുറവാണെന്നും മഞ്‌ജേരക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജു പതിവ് തെറ്റിച്ചില്ല
ഐപിഎല്ലില്‍ തുടക്കത്തിലെ മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ ശേഷം ഫോമൗട്ടാവുന്ന പതിവ് സഞ്ജു ഈ സീസണിലും തെറ്റിച്ചിട്ടില്ലെന്നു ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ മനസ്സിലാവും. 74, 85 എന്നിങ്ങനെ സ്‌കോറുകള്‍ക്കു ശേഷം 8, 4, 0 എന്നിങ്ങനെ സ്‌കോറിനാണ് താരം പുറത്തായത്.
2018, 19 സീസണുകളിലെ ഐപിഎല്‍ പരിശോധിച്ചാലും സഞ്ജുവിന്റെ ഗ്രാഫ് ഇതുപോലെ തന്നെ മുകളില്‍ നിന്നും താഴേക്കായിരുന്നു. താരം നേടിയ 40 ശതമാനത്തിലധികം റണ്‍സും ആദ്യത്തെ കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു.

ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ്
ഷോര്‍ട്ട് ബോളിനെതിരെ കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ വീക്ക്‌നെസ് ഈ സീസണിലും തുറന്നു കാണിക്കപ്പെട്ടു. അവസാനത്തെ മൂന്നു ഇന്നിങ്‌സുകളില്‍ രണ്ടിലും ഷോര്‍ട്ട് ബോളുകളിലാണ് താരം വിക്കറ്റ് കൈവിട്ടത്. മുംബൈ ഇന്ത്യന്‍സിനെതിരേ ചൊവ്വാഴ്ച നടന്ന കളിയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച സഞ്ജുവിന് ടൈമിങ് തെറ്റുകയായിരുന്നു. മിഡ് ഓണില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അനായാസം ക്യാച്ചെടുക്കുകയും ചെയ്തു.
രാജസ്ഥാന്‍ ബാറ്റിങ് നിര ഫ്‌ളോപ്പായ മല്‍സരത്തില്‍ മുംബൈ 57 റണ്‍സിന്റെ മികച്ച വിജയവും ആഘോഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ ഹാട്രിക്ക് തോല്‍വി കൂടിയായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications