Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സഞ്ജുവിനെ ചതിച്ചതോ? അതെങ്ങനെ ഔട്ടാവും? ക്യാച്ച് വിവാദം കൊഴുക്കുന്നു

അബുദാബി: ഐപിഎല്ലിലെ 15ാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. മൂന്നു പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ നാലു റണ്‍സെടുത്ത സഞ്ജുവിനെ ആര്‍സിബി സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

IPL 2020 : Sanju Samson Dismissal Sparks Controversy | Oneindia Malayalam
1

അഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു വെടിക്കെട്ട് ഇന്നിങ്‌സ് കാത്തിരുന്ന ആരാധകരെ നിരാശരാക്കി സഞ്ജു ക്രീസ് വിട്ടത്. ചഹല്‍ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരത്തെ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ ക്യാച്ചെടുക്കും മുമ്പ് പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകുന്നത്.

ഓണ്‍ഫീല്‍ഡ് അംപയര്‍ ആദ്യം ഇത് ഔട്ട് വിളിച്ചെങ്കിലും പിന്നീട് തേര്‍ഡ് അംപയറുടെ സഹായം തേടുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ചാല്‍ അത് ഔട്ടാണോയെന്ന് ആരും സംശയിച്ചു പോവും. കാരണം ക്യാച്ചെടുക്കുമ്പോള്‍ പന്തിന്റെ ചെറിയൊരു ഭാഗം ചഹലിന്റെ വിരലുകളിലും ബാക്കിയുള്ളത് ഗ്രൗണ്ടിലുമാണെന്നാണ് കാണാം. തേര്‍ഡ് അംപയര്‍ പക്ഷെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ സമൂഹ മാധ്യങ്ങളില്‍ നിരവധി പേരാണ് സഞ്ജുവിനെ പിന്തുണച്ചും മോശം അംപയറിങിനെ വിമര്‍ശിച്ചും രംഗത്തു വന്നിരിക്കുന്നത്. ഇവയില്‍ ചില പ്രധാനപ്പെട്ട പ്രതികരണങ്ങള്‍ ഒന്നു നോക്കാം.

ബിസിസിഐ, ഒരു ലോകോത്തര ടൂര്‍ണമെന്റില്‍ എന്തു മൂന്നാംകിട അംപയര്‍മാരെയാണ് നിങ്ങള്‍ നിര്‍ത്തിയിരിക്കുന്നത്. അത് നോട്ടൗട്ട് ആണെന്ന കാര്യം വ്യക്തമാണ്. 128 x സൂം ചെയ്തു നോക്കിയിട്ടും മൂന്നാം അംപയര്‍ക്കു ഔട്ടല്ലെന്നതിനു തെളിവ് ലഭിച്ചില്ലേ, നാണക്കേടെന്നായിരുന്നു ഒരു ട്വീറ്റ്.

എന്ത് ദുരന്തമാണിത്, തേര്‍ഡ് അംപയര്‍ക്കു കണ്ണു കാണില്ലേ? നിങ്ങള്‍ ഈ മല്‍സരത്തെ നശിപ്പിച്ചു. ഇല്ല, ഇനി ഈ മല്‍സം ഞാന്‍ കാണില്ലെന്നു മറ്റൊരാള്‍ തുറന്നടിച്ചു.

തേര്‍ഡ് അംപയര്‍ക്കു വലിയ തിരക്കാണെന്നാണ് തോന്നുന്നത്. മല്‍സരം തുടങ്ങുന്നതിനു മുമ്പ് തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. സഞ്ജുവിന്റെ ക്യാച്ചെടുക്കുമ്പോള്‍ പന്തിനു താഴെ ചഹലിന്റെ വിരലുണ്ടായിരുന്നതായി തനിക്കു കാണാനായില്ല. പന്ത് ഗ്രൗണ്ടിലാണ് വീണത്, എന്നാല്‍ തെളിവില്ലെന്നാണ് തേര്‍ഡ് അംപയര്‍ പറയുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു.

Story first published: Saturday, October 3, 2020, 16:58 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+