Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എം എസ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ത്? ചൂണ്ടിക്കാട്ടി സഞ്ജയ് ബംഗാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും രണ്ട് നാള്‍ ദൂരം. 19നാണ് ഐപിഎല്ലിന്റെ ആവേശ പോരാട്ടം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇത്തവണ സൂപ്പര്‍ താരം റെയ്‌നയുടെ അഭാവം സിഎസ്‌കെയെ നന്നായി ബാധിക്കാനിടയുണ്ട്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയെ ഇത്തവണ കിരീടത്തിലേക്ക് നയിക്കാന്‍ എം എസ് ധോണിക്ക് നന്നായി പ്രയാസപ്പെടേണ്ടി വരും. ഇപ്പോഴിതാ ഇത്തവണ ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാര്‍.

'സീനിയര്‍ താരങ്ങളെ എങ്ങനെ മൈതാനത്ത് വിന്യസിക്കുമെന്നതാണ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇത്രയും സീനിയറായ താരങ്ങള്‍ ഒപ്പമുള്ളതിനാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ അതിവേഗ ഫീല്‍ഡിങ്ങിന് വളരെ പ്രാധാന്യമുണ്ട്. അതിനാല്‍ സീനിയര്‍ താരങ്ങളെ എവിടെയൊക്കെ ഫീല്‍ഡ് ചെയ്യിക്കണമന്നത് നിര്‍ണ്ണായകമാണ്. ഇതാണ് ധോണിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നാണ് തോന്നുന്നത്'-സഞ്ജയ് ബംഗാര്‍ പറഞ്ഞു.

sanjaybangar

സീനിയര്‍ താരങ്ങളുടെ നീണ്ട നിര തന്നെ ഇത്തവണ ചെന്നൈയ്‌ക്കൊപ്പമുണ്ട്. ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,അമ്പാട്ടി റായിഡു,ഡ്വെയ്ന്‍ ബ്രാവോ,ഇമ്രാന്‍ താഹിര്‍ തുടങ്ങിയവരെല്ലാം വളരെ സീനിയര്‍ താരങ്ങളാണ്. ഇതില്‍ താഹിറൊഴികെ ബാക്കി മിക്കവരും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചവരാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസും ഇപ്പോള്‍ ടീമില്‍ സജീവമല്ല. നായകന്‍ ധോണി 2019ലെ ഏകദിന ലോകകപ്പിന് ശേഷം പിന്നീട് ക്രിക്കറ്റ് കളിച്ചിട്ടേയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞിടെ ധോണി വിരമിക്കലും നടത്തിയിരുന്നു.

സുരേഷ് റെയ്‌നയുടെ അഭാവം സിഎസ്‌കെ ബാറ്റിങ്ങില്‍ പ്രതിഫലിച്ചേക്കും. മൂന്നാം നമ്പറില്‍ റെയ്‌നയുടെ ബാറ്റിങ് പ്രകടനത്തിന് പകരം വെക്കാന്‍ ആരെന്നത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ഹര്‍ഭജന്‍ സിങ്ങും ഇത്തവണ സിഎസ്‌കെ നിരയിലില്ല. പരിശീലന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സിഎസ്‌കെ താരങ്ങള്‍ പുറത്തെടുത്തത്. യുഎഇയിലെ സ്പിന്‍ മൈതാനത്ത് ഏറ്റവും മികച്ച സ്പിന്‍ കരുത്തുള്ള ടീമും സിഎസ്‌കെയാണ്.

പീയൂഷ് ചൗള,കരണ്‍ ശര്‍മ,ഇമ്രാന്‍ താഹിര്‍,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ മികച്ച സ്പിന്‍ നിര അവര്‍ക്കൊപ്പമുണ്ട്. നേരത്തെ യുഎഇയിലെത്തിയ സിഎസ്‌കെ ടീമില്‍ 13 ഓളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേസ് ബൗളര്‍ ദീപക് ചഹാറിനും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം രോഗമുക്തനായി പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Story first published: Thursday, September 17, 2020, 12:54 [IST]
Other articles published on Sep 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+