IPL 2020: 'അടുത്ത മൂന്ന് മത്സരവും നീ കളിക്കും'- ധോണി നല്‍കിയ പിന്തുണയെക്കുറിച്ച് ജയഗ്‌വാദ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയ ടീം സിഎസ്‌കെയായിരുന്നു. പതിവ് പോലെ സീനിയര്‍ താരനിരയുമായെത്തിയ ധോണിക്കും സംഘത്തിനും യുഎഇയില്‍ മൈതാനത്ത് തൊട്ടതെല്ലാം പിഴച്ചു. ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്തായ സിഎസ്‌കെ ഇത്തവണ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതെന്നതാണ് നാണക്കേട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ നിരാശപ്പെടുത്തിയ സിഎസ്‌കെ അവസാന മൂന്ന് മത്സരങ്ങളിലും ഗംഭീര ജയം സ്വന്തമാക്കി പലരുടേയും വഴിയടച്ചാണ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. അതില്‍ പ്രധാന പങ്കുവഹിച്ചത് റിധുരാജ് ജയഗ്‌വാദ് എന്ന യുവതാരത്തിന്റെ പ്രകടനമായിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തിന്റെ നെടുന്തൂണാകാന്‍ ജയഗ്‌വാദിനായി.
സിഎസ്‌കെ യുവതാരങ്ങള്‍ക്ക് സ്പാര്‍ക്കില്ലെന്ന് പറഞ്ഞ സിഎസ്‌കെ നായകന്‍ എം എസ് ധോണിക്കുള്ള കടുത്ത തിരിച്ചടികൂടിയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രകടനത്തിന് പിന്നില്‍ ധോണി നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയഗ്‌വാദ്. സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ജയഗ്‌വാദ് ധോണി നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞത്. 'മുംബൈക്കെതിരായ മത്സരത്തിനിടെ ധോണി എന്റെയടുത്തേക്ക് വന്നിട്ട് സമ്മര്‍ദ്ദം തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ നിന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിന്നില്‍ നിന്ന് വളരെ പ്രതീക്ഷയുണ്ടെന്നും പറഞ്ഞു. റണ്‍സെടുത്താലും എടുത്തില്ലെങ്കിലും അടുത്ത മൂന്ന് മത്സരവും നീ കളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മത്സരത്തെ ആസ്വദിക്കണമെന്നും പ്രകടനത്തെക്കുറിച്ച് അധികമായി ചിന്തിക്കേണ്ടെന്നും ധോണി പറഞ്ഞു. സഹതാരങ്ങളോടൊപ്പം ക്രീസില്‍ കൂടുതല്‍ സമയം ചിലവിടുന്നതിനെ ഇഷ്ടപ്പെടാന്‍ ശ്രമിക്കൂയെന്നും അദ്ദേഹം പറഞ്ഞു'-ജയഗ്‌വാദ് അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ജയഗ്‌വാദിന് ഒരവസരം മാത്രമാണ് ലഭിച്ചത്. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായതോടെ പിന്നെ അവസാന ഘട്ടത്തിലാണ് സിഎസ്‌കെ ജയഗ് വാദിനെ പരീക്ഷിച്ചത്. അപ്പോഴേക്കും സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 'ഉയര്‍ച്ചയിലും താഴ്ച്ചയിലും നിരാശനാകരുത്. പ്രകടനം ആസ്വദിക്കുക എന്നാണ് ധോണി പറഞ്ഞത്. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ എങ്ങനെയെങ്കിലും ടീമിനെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയായിരുന്നു മനസില്‍. ഇത് നായകന്‍ മനസിലാക്കി എന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ ചിന്താഗതിയെ മാറ്റുകയും മനസിനെ ശാന്തമാക്കുകയും ചെയ്തു'-ജയഗ് വാദ് കൂട്ടിച്ചേര്‍ത്തു. വരുന്ന സീസണിലും സിഎസ്‌കെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാണ് പൂനെക്കാരനായ ജയഗ്‌വാദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications