IPL 2020: അവനാണ് സിഎസ്‌കെയ്ക്ക് കറക്ടായ താരം, കണ്ടാല്‍ ഇത്രയും പവറുണ്ടെന്ന് പറയില്ലെന്ന് ഫ്‌ളെമിംഗ്
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടക്കത്തില്‍ ബാറ്റിംഗ് ലൈനപ്പ് കറക്ടാകാന്‍ ബുദ്ധിമുട്ടിയെങ്കിലും, അവസാന സമയത്ത് കറക്ടായ താരത്തെ ടീമിന് ലഭിച്ചെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. സിഎസ്‌കെയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ റിതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയ്ക്ക് ആവശ്യമായ ബാറ്റ്‌സ്മാനെന്നും ഫ്‌ളെമിംഗ് പറഞ്ഞു. അവസാന കുറച്ച് മത്സരങ്ങളില്‍ ഗംഭീരമായിട്ടാണ് റിതുരാജ് കളിച്ചത്. അവന്‍ അവസരം മുതലെടുത്തതില്‍ സന്തോഷമുണ്ടെന്നും കോച്ച് വ്യക്തമാക്കി. കോവിഡ് ബാധിച്ച സമയത്ത് അയാള്‍ക്ക് നഷ്ടമായ അവസരങ്ങളെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

പ്രീ സീസണ്‍ അദ്ദേഹത്തിന് നഷ്ടമായി. അഞ്ച് ആഴ്ച്ചയോളം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമാണ് റിതുരാജ് കളിക്കാനെത്തിയതെന്നും ഫ്‌ളെമിംഗ് പറഞ്ഞു. ടീമിനൊപ്പം വേഗം തന്നെ അദ്ദേഹത്തെ പരിശീലനത്തിന് ഇറക്കാനും സജീവമാക്കാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ കളിക്കാന്‍ തയ്യാറാവുക വളരെ ദൂരം പോകേണ്ട കാര്യമായിരുന്നു. അതുകൊണ്ടാണ് ആദ്യ മത്സരങ്ങളില്‍ റിതുരാജ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയത്. എന്നാല്‍ ഇപ്പോള്‍ ആ അവസരങ്ങള്‍ അവന്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. സിഎസ്‌കെയ്ക്ക് ആവശ്യമുള്ള കറക്ടായിട്ടുള്ള കളിക്കാരന്‍ അവനാണെന്ന് തെളിയിച്ചെന്നും ഫ്‌ളെമിംഗ് വ്യക്തമാക്കി.
അതേസമയം റിതുരാജ് വളരെ കൃത്യമായ ഫ്‌ളോയില്‍ കളിക്കുന്ന താരമാണ്. അപാര ടൈമിംഗാണ് അവനുള്ളത്. മികച്ച താളത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അതാണ് ഗ്യാപ്പുകള്‍ നോക്കി റണ്‍സടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കാണുമ്പോള്‍ ചെറിയൊരു പയ്യനാണ് റിതുരാജ്. എന്നാല്‍ ആ ചെറിയ താരത്തില്‍ അപാരമായ കരുത്താണ് ഉള്ളത്. യുഎഇയില്‍ എത്തുന്നത് മുമ്പ് നെറ്റ് സെഷനില്‍ ഗംഭീര പ്രകടനമായിരുന്നു റിതുരാജ് നടത്തിയത്. അവന് മൂന്നാഴ്ച്ചയോളം ഞങ്ങളോടൊപ്പം ചേരാന്‍ സാധിക്കില്ല എന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ഫ്‌ളെമിംഗ് പറഞ്ഞു.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരശേഷം എംഎസ് ധോണി റിതുരാജിനെ പ്രശംസിച്ചിരുന്നു. വളരെ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം. ആകെയുള്ള പ്രശ്‌നം അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് റിതുരാജ്. ചില സമയത്ത് അത് മാനേജ്‌മെന്റിന് വലിയ ബുദ്ധിമുട്ടുണ്ടാകും. ആരെയൊക്കെ പിന്തുണയ്ക്കണമെന്നും, കളിപ്പിക്കണമെന്ന കാര്യത്തിലുമാണ്
പ്രധാനമായും ആശങ്കയുണ്ടാവുക. ഒരിക്കല്‍ റിതുരാജ് ഫോമിലെത്തി കഴിഞ്ഞാല്‍, അദ്ദേഹം വെടിക്കെട്ട് നടത്തുന്നത് രസമുള്ള കാഴ്ച്ചയാണ്. അതിനായി പ്ലാന്‍ ചെയ്യുകയും, അതേ പോലെ കളിക്കുകയും ചെയ്യാന്‍ താരത്തിന് സാധിക്കും. ആദ്യ കളിയിലെ പ്രകടനങ്ങള്‍ കൊണ്ട് ഒരാളുടെ സ്വാഭാവികമായ കഴിവ് കണ്ടെത്തുക പ്രയാസമാണെന്നും ധോണി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications