Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കൂടുതല്‍ ക്യാച്ച് കൈവിട്ടതാര്? ടീമുകളും താരങ്ങളും- കെകെആറിനെ കണ്ടു പഠിക്കണം

ഐപിഎല്ലിന്റെ 13ാം സീസണിന്റെ ആദ്യ പകുതി പിന്നിട്ടു കഴിഞ്ഞു. രണ്ടാംപാദ മല്‍സരങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ എട്ടു ടീമുകളിയെയും ചില കളിക്കാര്‍ അസാധാരണ ഫീല്‍ഡിങ് പ്രകടനത്തിലൂടെ ആരാധകരെ സ്തബ്ധരാക്കിയിട്ടുണ്ട്. എന്നാല്‍ നേര്‍വിപരീതമായി സിംപിള്‍ ക്യാച്ചുകള്‍ പോലും കൈവിട്ട് പരിഹാസ പാത്രമായ കളിക്കാരുമുണ്ട്. നിരവധി ക്യാച്ചുകളാണ് ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങള്‍ നോക്കിയാല്‍ ടീമുകള്‍ കൈവിട്ടിട്ടുള്ളത്.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- രാജസ്ഥാന്‍ റോയല്‍സ് മല്‍സരത്തിനു മുമ്പ് നടന്ന ടൂര്‍ണമെന്റിലെ 29 മല്‍സരങ്ങളിലെ കണക്കുകളാണ് ഇവിടെ പരിശോധിക്കുന്നത്. ഏറ്റവുമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ടീമുകള്‍ ഏതൊക്കെയാണെന്നും കളിക്കാര്‍ ആരൊക്കെയാണെന്നും നമുക്ക് നോക്കാം.

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയത്. 12 ക്യാച്ചുകളാണ് ആര്‍സിബി ഇതുവരെ നഷ്ടപ്പെടുത്തിയത്. 10 ക്യാച്ചുകള്‍ കൈവിട്ട ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്ത്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏഴു ക്യാച്ചുകള്‍ വീതം കൈവിട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബ് ആറും ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചും മുംബൈ ഇന്ത്യന്‍സ് നാലും ക്യാച്ചുകള്‍ പാഴാക്കി. ഏറ്റവും കുറവ് ക്യാച്ചുകള്‍ നഷ്ടമാക്കിയത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. വെറും രണ്ടെണ്ണം മാത്രം.

താരങ്ങളിലേക്കു വന്നാല്‍ നാലു പേരാണ് ഏറ്റവുമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പൃഥ്വാ ഷാ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ടോം കറെന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടോം കറെന്‍ എന്നിവര്‍ മൂന്നു വീതം ക്യാച്ചുകള്‍ പാഴാക്കി.

അതേസമയം, പാഴാക്കിയ ക്യാച്ചുകള്‍ കാരണം കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വന്നത് ആര്‍ക്കൊക്കെയാണെന്നു നോക്കാം. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം മായങ്ക് അഗര്‍വാളിന്റെ ക്യാച്ച് പൃഥ്വി നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് 46 റണ്‍സാണ് ഡല്‍ഹിക്കു അധികമായി വഴങ്ങേണ്ടിവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫാഫ് ഡുപ്ലെസിയുടെ ക്യാച്ച് റിയാന്‍ പരാഗ് നഷ്ടപ്പെടുത്തിയത് കാരണം രാജസ്ഥാന്‍ റോയസിന് 27 റണ്‍സിന്റെ നഷ്ടം സംഭവിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ക്യാച്ച് വിരാട് കോലി പാഴാക്കിയപ്പോള്‍ 26 റണ്‍സാണ് ആര്‍സിബിക്കു കൂടുതലായി വിട്ടുകൊടുക്കേണ്ടി വന്നത്.

Story first published: Wednesday, October 14, 2020, 22:33 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+