IPL 2020: റണ്ണറപ്പായ ഡിസിയില്‍ നിന്ന് ആരുമില്ല! രോഹിത് ക്യാപ്റ്റന്‍- ഇലവനെ തിരഞ്ഞെടുത്ത് തിവാരി

യുഎഇയില്‍ സമാപിച്ച ഐപിഎല്ലിന്റെ 13ാം സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാനന്‍ മനോജ് തിവാരി. നിലവിലെ ചാംപ്യന്മാരായ മുംബൈ ടീമില്‍ നിന്നാണ് ഏറ്റവുമധികം താരങ്ങള്‍ തിരഞ്ഞടുക്കപ്പെട്ടത്. 11 പേരില്‍ ആറു പേരും മുംബൈയില്‍ നിന്നുള്ളവരാണ്.
നിലവിലെ റണ്ണറപ്പായ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ നിന്നും ഒരാള്‍ പോലും തിവാരിയുടെ ഇലവനില്‍ ഇടം പിടിച്ചില്ല. സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ഡിസി പേസര്‍ കാഗിസോ റബാദ, കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമായ ശിഖര്‍ ധവാന്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതമാണ്. മുംബൈയ്ക്കു അഞ്ചാം കിരീടം നേടിക്കൊടുത്ത സരോഹിത് ശര്‍മയാണ് തിവാരിയുടെ ഇലവനെ നയിക്കുന്നത്.

രാഹുലും രോഹിത്തും ഓപ്പണര്‍മാര്‍
സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അവകാശിയായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും രോഹിത്തുമാണ് തിവാരിയുടെ ഇലവന്റെ ഓപ്പണര്‍മാര്‍. 670 റണ്‍സായിരുന്നു പഞ്ചാബിനായി ഹരാഹുല്‍ വാരിക്കൂട്ടിയത്.
എന്നാല്‍ രോഹിത്തിന് ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ക്യാപ്റ്റന്‍സി മിടുക്കും അനുഭവസമ്പത്തും പരിഗണിച്ച് തിവാരി ഹിറ്റ്മാനെ തന്റെ ഇലവന്റെ ക്യാപ്റ്റനാക്കുകയായിരുന്നു.

സൂര്യകുമാര്‍, എബിഡി
മുംബൈ മധ്യനിരയിലെ നെടുംതൂണായിരുന്ന സൂര്യകുമാര്‍ യാദവനാണ് തിവാരിയുടെ ഇലവനിലെ മൂന്നാമന്‍. നാലാംസ്ഥാനത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സാണ്.
സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മുംബൈയെ ഈ സീസണില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും പല തവണ രക്ഷിക്കാന്‍ തിവാരിക്കായിരുന്നു. എബിഡിയാവട്ടെ ആര്‍സിബിക്കായി ഏറ്റവും മികച്ച ബാറ്റിങ് കാഴ്ചവച്ച താരം കൂടിയായിരുന്നു.

ഹാര്‍ദിക്, പൊള്ളാര്‍ഡ്, ക്രുനാല്‍ ഓള്‍റൗണ്ടര്‍മാര്‍
മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയും കരെണ്‍ പൊള്ളാര്‍ഡുമാണ് തിവാരിയുടെ ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍. മുംബൈയ്ക്കു വേണ്ടി ചില തീപ്പൊരി ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കൂടിയാണ് ഇരുവരും.
തിവാരിയുടെ ഇലവനിലെ സര്‍പ്രൈസ് താരം മുംബൈയുടെ തന്നെ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ്. അത്ര മികച്ച പ്രകടനമല്ല ബാറ്റിങിലും ബൗളിങിലും താരം കാഴ്ചവച്ചത്. 95 റണ്‍സ് മാത്രമായിരുന്നു ക്രുനാലിനു നേടാനായത്. അഞ്ചു വിക്കറ്റുകളുമെടുത്തു.

ബൗളിങ് നിര
സണ്‍റൈസേഴ്‌സ് ഹൈദരാബാഗിന്റെ റാഷിദ് ഖാനാണ് തിവാരിയുടെ ഇലവനിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടി നടരാജന്‍ എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. ഡിസിയുടെ റബാദ, മുംബൈയുടെ ട്രെന്റ് ബോള്‍ട്ട് എന്നിവരെ തഴഞ്ഞാണ് തിവാരി നടരാജനെ മൂന്നാം പേസറാക്കിയത്.
എസ്ആര്‍എച്ചിനായി 5.29 ഇക്കോണമി റേറ്റില്‍ 19 വിക്കറ്റുകള്‍ റാഷിദ് ഈ സീസണില്‍ വീഴ്ത്തിയിരുന്നു. സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം നേടിയ ആര്‍ച്ചര്‍ രാജസ്ഥാന്‍ ബൗളിങ് നിരയുടെ കുന്തമുനയായിരുന്നു. ബുംറയാവട്ടെ 27 വിക്കറ്റുകളുമായി സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു. യോര്‍ക്കറുകളിലൂടെയാണ് നടരാജന്‍ താരമായത്.

തിവാരിയുടെ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, എബി ഡിവില്ലിയേഴ്‌സ്, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, ടി നടരാജന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications