Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലി പുറത്ത്, പിന്നാലെ രാഹുലിനെ പുകഴ്ത്തി രോഹിത്! ഹിറ്റ്മാന്‍ ട്രോളിയതോ?

ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പ്രശംസിച്ചു കൊണ്ട് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ട്വീറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. രോഹിത്തിനെ രാഹുല്‍ പ്രശംസിച്ചതല്ല പ്രശ്‌നം, ദേശീയ ടീമില്‍ തന്റെ സഹതാരം കൂടിയായ കോലിയെ രോഹിത് കളിയാക്കിയതാണോയെന്നാണ് പലര്‍ക്കുമുള്ള സംശയം.

1

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പുറത്താവാതെ 69 പന്തില്‍ 132 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഇതോടെ ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡും രാഹുല്‍ കുറിച്ചിരുന്നു.

എന്നാല്‍ മറുഭാഗത്ത് കോലി മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരുന്നു ഇത്. സെഞ്ച്വറിക്കു മുമ്പ് രാഹുലിന്റെ രണ്ടു അനായാസ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം ബാറ്റിങിലും ഫ്‌ളോപ്പായി മാറി. വെറും ഒരു റണ്‍സാണ് ആര്‍സിബി ക്യാപ്റ്റന് നേടാനായത്. കോലി രണ്ടാം തവണയും ജീവന്‍ തിരികെ നല്‍കിയ ശേഷം വെറും ഒമ്പത് പന്തില്‍ രാഹുല്‍ 42 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു.

രാഹുലിന്റെ ഇന്നിങ്‌സിനു ശേഷമായിരുന്നില്ല മറിച്ച് കോലി പുറത്തായതിനു തൊട്ടു പിറകെയായിരുന്നു രോഹിത് ട്വിറ്ററിലൂടെ പ്രശംസയുമായി രംഗത്തുവന്നത്. വളരെ കരുത്തുറ്റ ചില ഷോട്ടുകളായിരുന്നു കെഎല്‍ രാഹുലിന്റേത്. ക്ലാസി സെഞ്ച്വറിയെന്നായിരുന്നു ഹിറ്റ്മാന്റെ ട്വീറ്റ്. കോലിയെക്കുറിച്ച് ട്വീറ്റില്‍ ഒന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും അര മണിക്കൂര്‍ മുമ്പെങ്കിലും രാഹുല്‍ സെഞ്ച്വറിയടിച്ചിട്ടും കോലി പുറത്തായ സമയം തന്നെ അഭിനന്ദിക്കാന്‍ തിരഞ്ഞെടുത്തതാണ് പലരും ഇതു ട്രോളാണോയെന്നു സംശയിക്കാന്‍ കാരണം.

2

ടീം ഇന്ത്യയുടെ നായകനായ കോലിയെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് കളിയാക്കിയതാണോയെന്നാണ് സമൂഹ മാധ്യമങ്ങിലൂടെ പലരും ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോലിയും രോഹിത്തും ചില ഉടക്കുകളുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വരികയും ചെയ്തിരുന്നു. ഇവയെല്ലാം ചേര്‍ത്തുവച്ചായിരുന്നു രോഹിത്തിന്റെ ട്വീറ്റിനെക്കുറിച്ച് പലരുടെയും പരാമര്‍ശം.

ഈ ട്വീറ്റിന്റെ ടൈമിങ് നോക്കൂയെന്നായിരുന്നു ഒരാള്‍ കുറിച്ചത്. കോലി പുറത്തായി അതേ സമയത്തു തന്നെയാണ് രോഹിത്തിന്റെ ട്വീറ്റെന്നായിരുന്നു മറ്റൊരു പ്രതികരണം. രോഹിത് മികച്ച ടൈമറായതില്‍ അദ്ഭുതമില്ലെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.

വിരാട് കോലിയെ ട്രോളിയിരിക്കുന്നത് ആരാണെന്നു നോക്കൂയെന്നു ഒരാള്‍ പ്രതികരിച്ചപ്പോള്‍ ട്വീറ്റ് ടൈമിങ്, നന്നായി കളിച്ചു രോഹിത്തെന്നു ഒരു പ്രശംസയും ലഭിച്ചു. മല്‍സരം കഴിയാന്‍ പോലും രോഹിത് കാത്തുനിന്നില്ലെന്നായിരുന്നു ഒരാളുടെ ട്രോള്‍. ആദ്യ ഇന്നിങ്‌സ് കഴിഞ്ഞ് അര മണിക്കൂര്‍ പിന്നിട്ടു, പക്ഷെ... എന്നായിരുന്നു ഒരു പ്രതികരണം. ഇതു ഡ്രാഫ്റ്റായി സേവ് ചെയ്തു വച്ചിരിക്കുകയായിരുന്നു, ഉചിതമായ സമയത്തു തന്നെ അയച്ചുവെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

Story first published: Thursday, September 24, 2020, 23:20 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+