Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കോലിയുടെ റെക്കോര്‍ഡ് പൊളിക്കാന്‍ ഹിറ്റ്മാന്‍, സിഎസ്‌കെയ്‌ക്കെതിരെ 43 റണ്‍സടിച്ചാല്‍ നേട്ടം!

ദുബായ്: ഐപിഎല്ലിലെ ഏറ്റവും വിജയശതമാനമുള്ള ടീം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നായിരിക്കും. എന്നാല്‍ കിരീടത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് മുന്നിലാണ്. പക്ഷേ ചെന്നൈക്കെതിരെ റണ്‍സടിക്കുക എന്നത് ഐപിഎല്ലിലെ ഏറ്റവും ദുഷ്‌കരമായ കാര്യമാണ്. കളിച്ച എല്ലാ ഐപിഎല്ലിന്റെയും സെമിയില്‍ കയറിയ ഏക ടീമും ചെന്നൈയാണ്. ഫൈനലില്‍ എട്ട് തവണയാണ് അവരെത്തിയത്. നാളെ ചെന്നൈക്കെതിരെ മുംബൈ വീണ്ടും പോരിനിറങ്ങുകയാണ്. എന്നാല്‍ മുംബൈ ടീമിന്റെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്ത് ഒരപൂര്‍വ റെക്കോര്‍ഡ് കാത്തിരിക്കുന്നുണ്ട്.

1

വിരാട് കോലിക്ക് മാത്രമുള്ള റെക്കോര്‍ഡാണിത്. ചെന്നൈക്കെതിരെ ഏറ്റവുമധികം റണ്‍സടിച്ച താരമെന്ന നേട്ടമാണിത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാണ് വിരാട് കോലി 747 റണ്‍സടിച്ചിട്ടുണ്ട് ധോണിയുടെ ടീമിനെതിരെ. നാളെ ഇത് മറികടക്കാനുള്ള അവസരം രോഹിത്തിന് ഉണ്ടാവും. 27 മത്സരങ്ങളില്‍ നിന്ന് 705 റണ്‍സാണ് ചെന്നൈക്കെതിരെ രോഹിത്തിന്റെ സമ്പാദ്യം. നാളെ 43 റണ്‍സടിച്ചാല്‍ കോലിയുടെ ആ റെക്കോര്‍ഡ് രോഹിത്ത് സ്വന്തമാക്കും. ചെന്നൈക്കെതിരെ ഏറ്റവും വിജയകരമായി കളിച്ച താരം എന്ന ബഹുമതിയും ഹിറ്റ്മാനൊപ്പം നില്‍ക്കും.

അതേസമയം പോരാട്ടം അതുകൊണ്ടും തീരില്ല. കോലിയുടെ ആര്‍സിബി സിഎസ്‌കെയെ നേരിടുമ്പോള്‍ ആ റെക്കോര്‍ഡ് വീണ്ടും സ്വന്തമാക്കാന്‍ സാധിക്കും. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കാനാവും രോഹിത് ശ്രമിക്കുക. പക്ഷേ യുഎഇയില്‍ അത്ര നല്ല റെക്കോര്‍ഡല്ല മുംബൈക്കുള്ളത്. ടൂര്‍ണമെന്റില്‍ പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് മുംബൈയുടെ സ്റ്റൈല്‍. 2014ലെ ടീമിലുള്ള മൂന്ന് കളിക്കാര്‍ മാത്രമേ ഇപ്പോള്‍ ടീമിലുള്ളൂ എന്ന് രോഹിത് പറഞ്ഞു. അന്ന് ഞങ്ങള്‍ക്ക് പരിചയസമ്പത്തില്ലായിരുന്നു. എന്നാല്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് വ്യത്യസ്തമായ ടീമാണെന്നും രോഹിത് വ്യക്തമാക്കി.

ചെന്നൈക്കെതിരെ മികച്ച റെക്കോര്‍ഡുകള്‍ രോഹിത്തിന്റെ പേരിലുണ്ട്. സിഎസ്‌കെയ്‌ക്കെതിരെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ചത് രോഹിത്താണ്. 16 മത്സരങ്ങള്‍. ഇതില്‍ പത്തും വിജയങ്ങളാണ്. വിജയശതമാനം വളരെ കൂടുതലാണ്. ചെന്നൈക്കെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരവും രോഹിത്താണ്. ഏഴ് ഫിഫ്റ്റിയാണ് ധോണിയുടെ ടീമിനെതിരെ നേടിയത്. കോലിയടക്കം മൂന്ന് താരങ്ങള്‍ക്ക് ആറെണ്ണം വീതമാണ് ഉള്ളത്. 25 സിക്‌സറുകളും 59 ബൗണ്ടറികളും സിഎസ്‌കെയ്‌ക്കെതിരെ രോഹിത് നേടിയിട്ടുണ്ട്. ഫോറുകളും കാര്യത്തില്‍ രണ്ടാം സ്ഥാനവും സിക്‌സറുകളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനവും സിഎസ്‌കെയ്‌ക്കെതിരെ രോഹിത്തിനുണ്ട്.

Story first published: Friday, September 18, 2020, 23:13 [IST]
Other articles published on Sep 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+