For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: രോഹിത്തിന് വാംഖഡെയും അബുദാബിയും ഒരേപോലെ, സിക്‌സര്‍ എവിടെയും അടിക്കുമെന്ന് യാദവ്

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും രണ്ട് കാര്യങ്ങള്‍ക്കാണെന്ന് സൂര്യകുമാര്‍ യാദവ്. യുഎഇയില്‍ മുംബൈയുടെ ആദ്യത്തെ ജയം കൂടിയാണിത്. പന്തെറിഞ്ഞ മൂന്ന് ലോകോത്തര ബൗളര്‍മാരും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ് ജയത്തിന് പ്രധാനമായും കാരണക്കാരെന്ന് യാദവ് പറഞ്ഞു. കൊല്‍ക്കത്തയ്‌ക്കെതിരെ സൂര്യകുമാര്‍ യാദവും രോഹിത്തും ചേര്‍ന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇത് വിജയത്തില്‍ നിര്‍ണായകമായിരുന്നു.

രോഹിത്തിന് സ്‌റ്റേഡിയം വിഷയമല്ല

രോഹിത്തിന് സ്‌റ്റേഡിയം വിഷയമല്ല

രോഹിത് ശര്‍മ ലോകോത്തര ബാറ്റ്‌സ്മാനാണ്. യുഎഇയിലാണ് കളിക്കുന്നതെന്ന് കരുതി തന്റെ ബാറ്റിംഗ് സ്‌റ്റൈലൊന്നും മാറ്റാന്‍ രോഹിത് തയ്യാറല്ലെന്ന് സൂര്യകുമാര്‍ പറഞ്ഞു. വാംഖഡെയിലും അബുദാബിയിലും ഒരേപോലെയാണ് രോഹിത് കളിക്കുക. ഗ്രൗണ്ടിന് നീളമുണ്ടെന്ന് കരുതി, ആ രീതികളൊന്നും മാറ്റാന്‍ ഹിറ്റ്മാന്‍ തയ്യാറല്ല. മുമ്പ് എങ്ങനാണോ സിക്‌സര്‍ അടിച്ചിരുന്നത്, അതേ പോലെ തന്നെ മുന്നോട്ട് പോകും. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കണ്ടതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ആ മൂന്ന് പേരില്‍ മികച്ചവന്‍

ആ മൂന്ന് പേരില്‍ മികച്ചവന്‍

മൂന്ന് ലോകോത്തര ബൗളര്‍മാര്‍ മുംബൈയിലുണ്ട്. ട്രെന്‍ഡ് ബൂള്‍ട്ട്, ജസ്പ്രീത് ബുംറ, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവരാണത്. ഇവരും കൂടി ചേര്‍ന്നാണ് വിജയം സാധ്യമാക്കിയത്. ഈ മൂന്ന് പേരും രണ്ട് വിക്കറ്റ് വീതം കൊല്‍ക്കത്തയ്‌ക്കെതിരെ വീഴ്ത്തിയിരുന്നു. ജസ്പ്രീത് ബുംറയാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച ബൗളര്‍. ആേ്രന്ദ റസ്സലിനെയും ഓയിന്‍ മോര്‍ഗനെയും ബുംറ പുറത്താക്കിയ വിധം ഞെട്ടിക്കുന്നതായിരുന്നു. പരിശീലനത്തില്‍ അടക്കം ബുംറയുടെ അച്ചടക്കം താന്‍ കണ്ടതാണെന്നും യാദവ് പറഞ്ഞു.

ഹിറ്റ്മാന്‍ പറയുന്നത്

ഹിറ്റ്മാന്‍ പറയുന്നത്

യുഎഇയിലെ സാഹചര്യങ്ങളില്‍ കളിക്കുക ഒട്ടും എളുപ്പമല്ലെന്ന് രോഹിത് പറയുന്നു. ചൂട് വലിയ പ്രശ്‌നമാണ്. ഒരുപാട് കരുത്ത് നിങ്ങളില്‍ നിന്ന് ചോര്‍ത്താന്‍ ഈ ചൂട് ധാരാളമാണെന്നും രോഹിത് പറഞ്ഞു. ദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കുക കഠിനമായ കാര്യമാണ്. എന്റെ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ പോലും ഞാന്‍ തളര്‍ന്ന് പോയിരുന്നു. ഒരു ഫോമിലുള്ള ബാറ്റ്‌സ്മാനെങ്കിലും അവസാനം വരെ ബാറ്റ് ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ ലഭിച്ച പാഠമെന്നും രോഹിത് പറഞ്ഞു.

ഒരുപാട് പരിശീലനം നടത്തി

ഒരുപാട് പരിശീലനം നടത്തി

പുള്‍ ഷോട്ടുകള്‍ക്കായി ഒരുപാട് പരിശീലനം നടത്തിയിരുന്നു. എന്റെ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. അതില്‍ സന്തോഷമുണ്ട്. എന്റെ ഷോട്ടുകള്‍ എല്ലാം മികച്ചതായിരുന്നു. അതുകൊണ്ട് ഒരു ഷോട്ടിനെ മാത്രം മികച്ചതെന്ന് പറയാനാവില്ല. ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ പേസര്‍മാര്‍ക്കാണ് ടീം പ്രാധാന്യം നല്‍കിയത്. പക്ഷേ യുഎഇയിലും ആദ്യ ആറോവറില്‍ പേസര്‍മാര്‍ക്ക് നല്ല രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. ഇവിടെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതാണ് വെല്ലുവിളിയെന്നും രോഹിത് പറഞ്ഞു.

Story first published: Thursday, September 24, 2020, 17:32 [IST]
Other articles published on Sep 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+