IPL 2020: മുംബൈ x സിഎസ്‌കെ; ധോണി- രോഹിത് പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുത്ത് സിഎസ്‌കെ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ. ആദ്യ 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് മത്സരം മാത്രം ജയിച്ച സിഎസ്‌കെയ്ക്ക് ഇനി അവശേഷിക്കുന്നത് നാല് മത്സരം മാത്രമാണ്. നാലിലും ജയിച്ചാലും പ്ലേ ഓഫില്‍ കടക്കുക സിഎസ്‌കെയെ സംബന്ധിച്ച് വലിയ കടമ്പയാണ്. പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ സിഎസ്‌കെയ്ക്ക് അനിവാര്യമാണ്. ഷാര്‍ജയിലാണ് മത്സരം എന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെ പ്രതീക്ഷിക്കപ്പെടുന്നു. സിഎസ്‌കെ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം. എന്തായാലും ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
31 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ഇതില്‍ 18 തവണയും ജയം മുംബൈക്കായിരുന്നു. 13 തവണയാണ് സിഎസ്‌കെ വിജയിച്ചത്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സിഎസ്‌കെയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ ടീമില്‍ നിന്ന് വളരെയധികം ഫോമിലേക്കുയരാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈക്കാണ് നിലവിലെ ഫോമില്‍ മുന്‍തൂക്കവും. സിഎസ്‌കെ വിജയിക്കണമെങ്കില്‍ ബാറ്റിങ് നിര മെച്ചപ്പെടേണ്ടത് അനിവാര്യമാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ മുംബൈക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ സിഎസ്‌കെ താരം എം എസ് ധോണിയാണ് (627). എന്നാല്‍ ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ ഇതുവരെ ധോണിക്ക് സാധിച്ചിട്ടില്ല. നാലാം നമ്പറില്‍ ഇറങ്ങുന്ന ധോണി ഇനിയുള്ള മത്സരങ്ങളിലെങ്കിലും തിളങ്ങിയില്ലെങ്കില്‍ ടീമിന്റെ പ്രകടനത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചേക്കില്ല. മുംബൈ നിരയില്‍ രോഹിത് ശര്‍മയാണ് മുന്നില്‍ (658). എന്നാല്‍ ബാറ്റിങ് സ്ഥിരതയില്ലാത്തതാണ് രോഹിതിന്റെയും പ്രധാന പ്രശ്‌നം. രോഹിതിന്റെ മോശം ഫോം ടീമിന്റെ പ്രകടനത്തെ ആകെ ബാധിക്കുന്നുണ്ട്. സിഎസ്‌കെ ബൗളര്‍മാരില്‍ മുംബൈക്കെതിരേ മികച്ചവന്‍ രവീന്ദ്ര ജഡേജയാണ് (17). എന്നാല്‍ ഈ സീസണില്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ ജഡേജയ്ക്ക് സാധിക്കുന്നില്ല. മുംബൈ നിരയില്‍ കീറോണ്‍ പൊള്ളാര്‍ഡിനാണ് കൂടുതല്‍ വിക്കറ്റ് (13).മുംബൈക്കുവേണ്ടി കൂടുതല്‍ ക്യാച്ച് പൊള്ളാര്‍ഡിന്റെ പേരിലും (14) സിഎസ്‌കെയ്ക്കുവേണ്ടി ധോണിയുടെ പേരിലുമാണ് (17). മുംബൈക്കെതിരേ സിഎസ്‌കെയുടെ ശരാശരി ടീം സ്‌കോര്‍ 156 റണ്‍സും മുംബൈയുടെ ശരാശരി ടീം സ്‌കോര്‍ 160 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
സിഎസ്‌കെയ്ക്കുവേണ്ടി 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ എം എസ് ധോണിക്കുവേണ്ടത് 6 ക്യാച്ചുകള്‍. അമ്പാട്ടി റായിഡു 2 ബൗണ്ടറി നേടിയാല്‍ 300 ബൗണ്ടറി ക്ലബ്ബില്‍ ഇടം പിടിക്കും. ഡുപ്ലെസിസ് 1 ബൗണ്ടറി നേടിയാല്‍ 200 ബൗണ്ടറി ക്ലബ്ബിലും കടക്കും. മുംബൈയുടെ ജസ്പ്രീത് ബൂംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയാല്‍ 100 വിക്കറ്റ് ക്ലബ്ബില്‍ പ്രവേശിക്കും. സീസണില്‍ മികച്ച പ്രകടനമാണ് ബൂംറ കാഴ്ചവെക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ് 37 റണ്‍സെടുത്താല്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications