For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: രോഹിത് എന്നോട് പറഞ്ഞത് അക്കാര്യം.... അതാണ് വിജയത്തിന് പിന്നില്‍, തുറന്ന് പറഞ്ഞ് ബുംറ!!

By Vaisakhan MK

ദുബായ്: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ജസ്പ്രീത് ബുംറ. അദ്ദേഹം തന്ന ഉപദേശങ്ങളാണ് തന്നെ എല്ലാ കാലത്തും വിജയത്തിലെത്തിച്ചതെന്നും ബുംറ പറയുന്നു. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ഇതിനിടെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പിന്തുണച്ച് പ്രധാന താരം തന്നെ രംഗത്തെത്തിയത്. ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ ഫിറ്റ്‌നെസ് അടക്കം വിമര്‍ശിക്കപ്പെട്ടിരുന്നു.

രോഹിത് പറഞ്ഞത് അക്കാര്യം

രോഹിത് പറഞ്ഞത് അക്കാര്യം

രോഹിത് എനിക്ക് എപ്പോഴും സ്വാതന്ത്ര്യം തന്നിരുന്നു. നിനക്ക് എന്താണ് ചെയ്യാനുള്ളതെന്ന് നീ തന്നെ കാണിക്കണമെന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്. അതിനുള്ള അവസരം രോഹിത് എപ്പോഴും ഒരുക്കി തന്നിരുന്നു. നിന്റെ ബൗളിംഗിന്റെ ഉടമസ്ഥാവകാശം നീ തന്നെ ഏറ്റെടുക്കുക. അതില്‍ വിജയിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമായി മാറ്റുക എന്നതാണ് രോഹിത് എനിക്ക് തന്ന ഉപദേശം. ഇതാണ് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കിയത്. അതോടൊപ്പം ഉത്തരവാദിത്തവും വര്‍ധിപ്പിച്ചെന്ന് ബുംറ പറഞ്ഞു.

ക്യാപ്റ്റന്റെ ഗുണം

ക്യാപ്റ്റന്റെ ഗുണം

ക്യാപ്റ്റനെന്ന നിലയില്‍ ഒരാള്‍ക്ക് വേണ്ട ഏറ്റവും വലിയ ഗുണങ്ങളാണ് രോഹിത്തില്‍ ഉള്ളത്. ഒരു ബൗളര്‍ക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് ആ വാക്കുകളാണ്. ഏത് കളിക്കാരനെയും രോഹിത് വലിയ രീതിയില്‍ വിശ്വസിക്കും. ഏത് ബൗളറും ഇത്തരത്തില്‍ പന്തെറിയാന്‍ എടുക്കുന്ന തീരുമാനത്തെ രോഹിത് വിശ്വസിക്കുന്നുണ്ട്. അത് വലിയൊരു പോസിറ്റീവായ ഘടകമാണ്. ഈയൊരു പിന്തുണ നിങ്ങള്‍ക്ക് ബൗള്‍ ചെയ്യുമ്പോള്‍ ഗുണം ചെയ്യും. ഏത് എതിരാളിയെ വീഴ്ത്താനും ആത്മവിശ്വാസം ലഭിക്കുമെന്നും ബുംറ പറഞ്ഞു.

ഏത് നിര്‍ദേശവും സ്വീകരിക്കും

ഏത് നിര്‍ദേശവും സ്വീകരിക്കും

മുംബൈ ടീമംഗം സൂര്യകുമാര്‍ യാദവും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുന്നുണ്ട്. ഏത് നിര്‍ദേശവും ഗ്രൗണ്ടില്‍ സ്വീകരിക്കാന്‍ രോഹിത്ത് തയ്യാറാണ്. രോഹിത്തിനെ ആകെ തകര്‍ന്ന് പോയതായി ഇതുവരെ കണ്ടിട്ടില്ല. അത്തരത്തില്‍ ഉണ്ടാവാം. എന്നാല്‍ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ പോലും വളരെ ശാന്തനാണ് രോഹിത്. ആ സമയത്താണ് ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങള്‍ അദ്ദേഹമെടുക്കുകയെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. ടീമിന് അത് ഗുണം ചെയ്യും.

ചിന്തിക്കുന്ന ക്രിക്കറ്റര്‍

ചിന്തിക്കുന്ന ക്രിക്കറ്റര്‍

നൈസര്‍ഗികമായ നേതൃശേഷിയുള്ള താരമാണ് രോഹിത്തെന്ന് മുംബൈ കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞു. ചിന്തിച്ച് തീരുമാനെടുക്കുന്ന ക്രിക്കറ്ററാണ് രോഹിത്തെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. വളരെ കൂളാണ് രോഹിത്ത്. അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഒരു ഭംഗിയുണ്ട്. അലസമായ ഭംഗി എന്ന് വേണമെന്ന് വിളിക്കാം. പക്ഷേ വളരെ തീവ്രവും ഹാര്‍ഡ് കോറുമാണ് രോഹിത്തിന്റെ ബാറ്റിംഗ്. സ്വന്തം ഊര്‍ജത്തെ ഏറ്റവും നന്നായി ഉപയോഗിക്കുന്നയാളാണ് രോഹിത്. സമ്മര്‍ദ ഘട്ടങ്ങളില്‍ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ മിടുക്കന്‍. ആ സമ്മര്‍ദത്തില്‍ കളിക്കാനാണ് രോഹിത്തിന് താല്‍പര്യമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

Story first published: Tuesday, September 22, 2020, 18:34 [IST]
Other articles published on Sep 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+