Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കായി ഐപിഎല്ലില്‍ അപൂര്‍വ നേട്ടം കുറിച്ച് രോഹിത് ശര്‍മ, 4000 റണ്‍സ് തികച്ചു!!

ദുബായ്: ഐപിഎല്ലില്‍ ഫൈനലില്‍ അപൂര്‍വ നേട്ടം കൊയത് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനായി നാലായിരം റണ്‍സെന്ന അപൂര്‍വ നേട്ടമാണ് രോഹിത് കുറിച്ചിരിക്കുന്നത്. ഫൈനലില്‍ ഡല്‍ഹിക്കെതിരെ അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിനടുത്ത് എത്തിച്ചിരിക്കുകയാണ് രോഹിത്. ഇതിനിടയിലാണ് ഈ നേട്ടം തേടിയത്. മുംബൈക്ക് വേണ്ടി നാലായിരം റണ്‍സ് നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്. ആദ്യം ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമായിരുന്ന രോഹിത് പിന്നീടാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്.

1

അതേസമയം ഡല്‍ഹിക്കെതിരെയുള്ള മത്സരം രോഹിത്തിന്റെ 2000ാമത്തെ മത്സരം കൂടിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ 200 മത്സരം കളിക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. ഇതുവരെ രണ്ട് ഫ്രാഞ്ചൈസികള്‍ക്ക് മാത്രമാണ് രോഹിത് ഐപിഎല്ലില്‍ കളിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 2009ല്‍ കിരീട നേട്ടത്തില്‍ പങ്കാളിയുമായിരുന്നു രോഹിത്. മൊത്തത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ടീമുകളില്‍ ഭാഗമാണ് രോഹിത്. 2008ല്‍ തന്നെ ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു രോഹിത്. അത് ഐപിഎല്ലിന്റെ ആദ്യ സീസണായിരുന്നു.

ഇതുവരെ 38 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും കുറിച്ചുണ്ട് ഹിറ്റ്മാന്‍ ഐപിഎല്ലില്‍. അതേസമയം മുംബൈക്ക് വേണ്ടി രോഹിത്തിന്റെ 158ാം മത്സരം കൂടിയാണ് ഡല്‍ഹിക്കെതിരെ കളിച്ചത്. ഒക്ടോബര്‍ 11ന് ഡല്‍ഹിക്കെതിരെ നടന്ന ഖലിയിലാണ് മുംബൈക്ക് വേണ്ടി 150ാമത് മത്സരം രോഹിത് കളിച്ചത്. അബുദാബിയിലായിരുന്നു മത്സരം നടന്നത്. മുബൈയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടി കൊടുത്ത ക്യാപ്റ്റനും രോഹിത്താണ്. ഇതുവരെ നാല് കിരീടങ്ങളാണ് മുംബൈ ഐപിഎല്ലില്‍ നേടിയത്.

ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടുന്ന ടീമും ഏറ്റവും വിജയകരമായ ടീമും മുംബൈ തന്നെയാണ്. മുംബൈ അവരുടെ ആറാമത്തെ ഫൈനലാണ് ഡല്‍ഹിക്കെതിരെ കളിച്ചത്. ഈ സീസണില്‍ ടോപ് ടെന്നില്‍ മുംബൈയുടെ രണ്ട് താരങ്ങളെങ്കിലും ഉണ്ട്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും 400 റണ്‍സിലധികം നേടിയിരുന്നു. അതേസമയം വിക്കറ്റ് വീഴ്ത്തിയവരിലും മുംബൈ താരങ്ങള്‍ മുന്നിലുണ്ട്. ജസ്പ്രിത് ബുംറ 27 വിക്കറ്റും ട്രെന്‍ഡ് ബൂള്‍ട്ട് 25 വിക്കറ്റുമാണ് വീഴ്ത്തിയത്. രണ്ട് പേരും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

Story first published: Tuesday, November 10, 2020, 22:53 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+