Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത്തിന്റെ 'പരിക്ക്'- ശാസ്ത്രിക്ക് എല്ലാമറിയാം, ചോദ്യം ചെയ്ത് സെവാഗ്

രോഹിത് ശര്‍മയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നുമൊഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. പരിക്കുണ്ടെന്നും മാച്ച് ഫിറ്റല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ സെലക്ഷന്‍ കമ്മിറ്റി മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരേ ചൊവ്വാഴ്ച നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചത് അദ്ദേഹമായിരുന്നു. താന്‍ ഇപ്പോള്‍ ഫിറ്റാണെന്നും പരിക്കില്ലെന്നും രോഹിത് തുറന്നു പറയുകയും ചെയ്തിരുന്നു.

രോഹിത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തന്റെ അഭിപ്രായം തേടിയിരുന്നില്ലെന്നായിരുന്നു നേരത്തേ കോച്ച് രവി ശാസ്ത്രിയുടെ പ്രതികരണം. എന്നാല്‍ ശാസ്ത്രിയുടെ ഈ അഭിപ്രായം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നു സെവാഗ് പറഞ്ഞു.

ശാസ്ത്രിക്ക് അറിയാം

ശാസ്ത്രിക്ക് അറിയാം

രോഹിത് ശര്‍മയുടെ അവസ്ഥയെക്കുറിച്ചു ശാസ്ത്രിക്കു അറിയില്ലായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നു സെവാഗ് വ്യക്തമാക്കി. സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെങ്കില്‍ കൂടി അദ്ദേഹം എല്ലാം അറിയും.
രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നു ടീം സെലക്ഷന്റെ ഒന്നോ, രണ്ടോ ദിവസം മുമ്പ് സെലക്ടര്‍മാര്‍ ശാസ്ത്രിയുമായി സംസാരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിട്ടുണ്ടാവുകയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

പകരക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു

പകരക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു

രോഹിത്തിന് പരിക്കുണ്ടെങ്കില്‍, കളിക്കില്ലെന്നു ഉറപ്പാണെങ്കില്‍ ഓസീസ് പര്യടനത്തിനിടെ പകരക്കാരനായി മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ എന്തുകൊണ്ട് സെവാഗിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് തനിക്കു മനസ്സിലാവുന്നില്ലെന്നും സെവാഗ് പറഞ്ഞു.
ഇതു വളരെ വിചിത്രമായ വര്‍ഷമാണ്. ഐപിഎല്ലില്‍ എസ്ആര്‍ച്ചിനെതിരേ മുംബൈയ്ക്കു വേണ്ടി രോഹിത് കഴിഞ്ഞ മല്‍സരത്തില്‍ കളിച്ചു. ഇനി പ്ലേഓഫ് മല്‍സരങ്ങളിലും അദ്ദേഹം ടീമിലുണ്ടാവും. താന്‍ ഫിറ്റാണെന്നാണ് രോഹിത് പറയുന്നത്. എങ്കില്‍ അദ്ദേഹത്തെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് ചോദ്യമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അദ്ഭുതപ്പെട്ടതായി സെവാഗ്

അദ്ഭുതപ്പെട്ടതായി സെവാഗ്

ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച താരത്തെ എന്തുകൊണ്ട് ദേശീയ ടീമിലുള്‍പ്പെടുത്തിയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. തീര്‍ച്ചയായും ഇത് അദ്ഭുതമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഒപ്പം ബിസിസിഐയുടെ കഴിവ് കേട് കൂടിയാണിത് തുറന്നുകാട്ടുന്നത്.
ഐപിഎല്ലില്‍ ഇനി തുടര്‍ന്നു കളിക്കാന്‍ കഴിയുമോയെന്നു രോഹിത്തിന്റെ ടീമുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യേണ്ടിയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ രോഹിത് ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായി ഉണ്ടാവുമായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി.
ഐപിഎല്ലിന്റെ ഫൈനല്‍ നവംബര്‍ 10നാണ്. തൊട്ടടുത്ത ദിവസമാണ് ഓസീസ് പര്യടനത്തിനായി ടീമിലുള്‍പ്പെടുത്തിയിട്ടുള്ള താരങ്ങള്‍ ദുബായില്‍ നിന്നും നേരെ യാത്ര തിരിക്കുന്നത്.

Story first published: Wednesday, November 4, 2020, 15:50 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+