Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- രോഹിത്തിനെ കാത്ത് വമ്പന്‍ നേട്ടങ്ങള്‍, മൂന്നെണ്ണത്തില്‍ ഒന്നുറപ്പ്!

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കാനൊരുങ്ങുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്ത് വമ്പന്‍ നാഴികക്കല്ലുകള്‍. ദുബായില്‍ രാത്രി നടക്കുന്ന കലാശക്കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് മുംബൈ കൊമ്പുകോര്‍ക്കുക. ഇതിനകം മുംബൈ സ്വന്തമാക്കിയ നാലു ട്രോഫികളും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

Rohit sharma will join in this record club after IPL final match | Oneindia Malayalam

രോഹിത്തിനെ സംബന്ധിച്ച് ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച സീസണായിരുന്നില്ല ഇത്തവണത്തേത്. പരിക്കും ഫോമില്ലായ്മയുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയായി. 11 മല്‍സരങ്ങളില്‍ നിന്നും 24 ശരാശരിയില്‍ 264 റണ്‍സാണ് രോഹിത്തിനു നേടാനായത്. 126.31 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ സീസണില്‍ രോഹിത്തിന്റെ പേരിലുള്ളൂ. ഉയര്‍ന്ന സ്‌കോറാവട്ടെ 80 റണ്‍സാണ്. അവസാനത്തെ മൂന്ന് ഇന്നിങ്‌സുകളില്‍ 9, 4, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തന്റെ യഥാര്‍ഥ ഫോം വീണ്ടെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രോഹിത്തിന്റെ ഏറ്റവും മികച്ച അവസരമാണ് ഫൈനല്‍.
അതേസമയം, ഫൈനലില്‍ മൂന്നു വമ്പന്‍ നാഴികക്കല്ലുകള്‍ ഹിറ്റ്മാനെ കാത്തിരിക്കുന്നുണ്ട്. ഇവയിലൊന്ന് എന്തായാലും കുറിക്കുമെന്നുറപ്പാണ്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

200 മല്‍സരങ്ങള്‍

200 മല്‍സരങ്ങള്‍

ഐപിഎല്ലില്‍ 200 മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നാഴികക്കല്ലാണ് ഇവയിലൊന്ന്. നിലവില്‍ 199 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം ഫൈനലില്‍ ഇറങ്ങുന്നതോടെ 200 കളികള്‍ തികയ്ക്കും.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി മാത്രമേ നിലവില്‍ 200 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളൂ. 204 മല്‍സരങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ടൂര്‍ണമെന്റില്‍ നേരത്തേ തന്നെ രോഹിത്തിന് 200 മല്‍സരങ്ങള്‍ തികയ്ക്കാമായിരുന്നു. എന്നാല്‍ പരിക്കുകാരണം നാലു കളികളില്‍ പുറത്തിരിക്കേണ്ടി വന്നതു കാരണം ഇതു നീളുകയായിരുന്നു.
2008ലെ പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെ അരങ്ങേറിയ രോഹിത് 2011 മുതല്‍ മുംബൈയ്‌ക്കൊപ്പമുണ്ട്. 13ലായിരുന്നു റിക്കി പോണ്ടിങില്‍ നിന്നും അദ്ദേഹം നായകസ്ഥാനമേറ്റെടുത്തത്.

മുംബൈയ്ക്കായി 4000 റണ്‍സ്

മുംബൈയ്ക്കായി 4000 റണ്‍സ്

മുംബൈയുടെ നീലക്കുപ്പായത്തില്‍ 4000 റണ്‍സെന്ന നാഴികക്കല്ലും ഫൈനലില്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്. ഈ നേട്ടം കുറിക്കാന്‍ അദ്ദേഹത്തിനു വേണ്ടത് വെറും എട്ടു റണ്‍സാണ്.
ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടി ഇതിനകം 4000 റണ്‍സ് തികച്ച താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും മാത്രമാണ്. കോലി പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുണ്ട്. ധോണിയാവട്ടെ രണ്ടു സീസണുകളൊഴികെ മറ്റു സീസണുകളിലെല്ലാം സിഎസ്‌കെയുടെ താരമായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ്

ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ്

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ് കുറിക്കുന്ന താരമെന്ന നേട്ടത്തിനും അരികിലാണ് രോഹിത്. ഡല്‍ഹിക്കെതിരേയുള്ള ഇന്നത്തെ ഫൈനലില്‍ 43 റണ്‍സെടുത്താല്‍ ഹിറ്റ്മാന് 3000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം.
നിലവില്‍ മൂന്നു പേരാണ് എലൈറ്റ് ക്ലബ്ബിലുള്ളത്. സിഎസ്‌കെയുടെ എംഎസ് ധോണി, ആര്‍സിബിയുടെ വിരാട് കോലി എന്നിവരെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറും 3000 റണ്‍സിലേറെ നേടിയിട്ടുണ്ട്.

Story first published: Tuesday, November 10, 2020, 11:57 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+