Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബ്രേക്ക്ഫാസ്റ്റ് എന്തായിരുന്നു? തകര്‍ത്തു കളിച്ച കാര്‍ത്തികിനോട് മുന്‍ താരത്തിന്റെ ചോദ്യം

അബുദാബി: ഐപിഎല്ലിലെ 24ാം മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അതിവേഗ ഫിഫ്റ്റിയുമായി ടീമിനെ കരകയറ്റിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്‌കര്‍. കെകെആര്‍ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കിയ മല്‍സരത്തില്‍ കാര്‍ത്തിക് 29 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുടമക്കം 58 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. ഈ സീസണിലെ മുന്‍ മല്‍സരങ്ങളിലും തിളങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ നേരിട്ട അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

1

ട്വിറ്ററിലൂടെയാണ് മുന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ മകന്‍ കൂടിയായ രോഹന്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ കാര്‍ത്തികിനെ പുകഴ്ത്തിയത്. ബ്രേക്ക് ഫാസ്റ്റിന്റെ മികവാണോ കളിക്കളത്തില്‍ കാര്‍ത്തികിന്റെ ബാറ്റിങില്‍ പ്രകടമായത് എന്നായിരുന്നു രോഹന്റെ സംശയം. ഗുഡ് ആഫ്റ്റര്‍നൂണ്‍ ദിനേഷ് കാര്‍ത്തിക്- ഇന്നു ബ്രേക്ക് ഫാസ്റ്റിന് നീയെന്താണ് കഴിച്ചതെന്ന് മാത്രമാണ് എനിക്കറിയേണ്ടത്. ശരിക്കു കൊതിപ്പിക്കുന്ന സ്‌ട്രോക്ക് പ്ലേ തന്നെയായിരുന്നു നിന്റേത് കൂട്ടുകാരായെന്നായിരുന്നു രോഹന്‍ ട്വീറ്റ് ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 11 ഓവറില്‍ മൂന്നു വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ പതറവെയാണ് കാര്‍ത്തിക് ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സ് തന്നെയായിരുന്നു കണ്ടത്. ബൗളര്‍മാരെ തല്ലിച്ചതച്ച് കാര്‍ത്തിക് ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. വമ്പന്‍ ഷോട്ടുകള്‍ മാത്രമല്ല വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും താരം മികച്ചുനിന്നു. വെറും 22 പന്തുകളില്‍ നിന്നായിരുന്നു കാര്‍ത്തികിന്റെ ഫിഫ്റ്റി.

നാലാം വിക്കറ്റില്‍ കാര്‍ത്തികും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നെടുത്ത 82 റണ്‍സാണ് കെകെആര്‍ ഇന്നിങ്‌സിനു കരുത്തായത്. ഗില്‍ 47 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 57 റണ്‍സെടുത്തു. അവസാന രണ്ടോവറില്‍ പഞ്ചാബ് 18 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂവെങ്കിലും ഇതിനു മുമ്പുള്ള ആറോവറില്‍ 71 റണ്‍സ് വഴങ്ങിയിരുന്നു. ആറു വിക്കറ്റിന് 164 റണ്‍സാണ് കെകെആര്‍ നിശ്ചിത ഓവറില്‍ നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാനത്തെ മൂന്നോവറില്‍ കളി കൈവിട്ടു. അഞ്ചു വിക്കറ്റിന് 162 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കെകെആര്‍ നേടിയത്.

Story first published: Saturday, October 10, 2020, 20:16 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+