Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വാട്‌സണെ വീഴ്ത്താന്‍ ആ തന്ത്രമൊരുക്കി, ആ താരം കൃത്യമായി നടപ്പാക്കിയെന്ന് പോണ്ടിംഗ്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്താന്‍ കൃത്യമായ ഗെയിം പ്ലാന്‍ ഒരുക്കിയിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സെന്ന് കോച്ച് റിക്കി പോണ്ടിംഗ്. അത് നടപ്പാക്കിയത് ബൗളര്‍മാരാണ്. അവരാണ് ടീമിന്റെ വിജയ ശില്‍പ്പികളെന്നും പോണ്ടിംഗ് പറയുന്നു. മത്സരശേഷം ടീമിലെ താരങ്ങള്‍ മാന്‍ ദ മാച്ച് പുരസ്‌കാരവും പോണ്ടിംഗ് നല്‍കി. ഒരു സ്പിന്നറെയും പേസറെയും പോണ്ടിംഗ് പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തു. ഷെയ്ന്‍ വാട്‌സണെ വീഴ്ത്താന്‍ ഒരുക്കിയ തന്ത്രവും പോണ്ടിംഗ് വിശദീകരിച്ചു.

ഡ്രസ്സിംഗ് റൂം അവാര്‍ഡ്

ഡ്രസ്സിംഗ് റൂം അവാര്‍ഡ്

പോണ്ടിംഗ് ഡ്രസിംഗ് റൂം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കുന്നതിന്‍രെ വീഡിയോ ഡല്‍ഹി ടീം പുറത്തുവിട്ടു. അക്ഷര്‍ പട്ടേലിന്റെയും ന്റിച്ച് നോര്‍ത്‌ജെയുടെയുടെ മികവ് പോണ്ടിംഗ് എടുത്ത് പറഞ്ഞു. ഇവര്‍ രണ്ടുപേരും ചെെൈന്നക്കെതിരായ വിജയത്തില്‍ നിര്‍ണായകമായിരുന്നു. വളരെ കുറച്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അക്ഷര്‍ ഒരു വിക്കറ്റും നോര്‍ത്ത്‌ജെ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍റെ വിക്കറ്റ് വീഴ്ത്തിയതാണ് നിര്‍ണായമായി മാറിയത്.

വാട്‌സണെ പുറത്താക്കാന്‍ തന്ത്രം

വാട്‌സണെ പുറത്താക്കാന്‍ തന്ത്രം

വാട്‌സണെ പുറത്താക്കാന്‍ തന്ത്രം ടീം ഒരുക്കിയിരുന്നു. അക്ഷര്‍ പട്ടേലിന്റെ പ്രകടനമാണ് ഇതില്‍ നിര്‍ണായകമായത്. ടീം എന്താണോ നിര്‍ദേശിച്ചത് അത് കളിക്കളത്തില്‍ നടപ്പാക്കിയത് അക്ഷര്‍ പട്ടേലാണ്. ടീം പ്ലാനിലാണ് വാട്‌സണ്‍ പുറത്തായതെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. രണ്ട് ഓവര്‍ പട്ടേല്‍ പവര്‍പ്ലേയിലാണ് എറിഞ്ഞത്. നാല് ഓവര്‍ ഗംഭീരമായി എറിഞ്ഞ് വാട്‌സണെയും പുറത്താക്കി. അക്ഷര്‍ വാട്‌സണെ പുറത്താക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതേ പോലെ കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കിയെന്നും പോണ്ടിംഗ് വ്യക്തമാക്കി.

എങ്ങനെ പുറത്താക്കി

എങ്ങനെ പുറത്താക്കി

വാട്‌സണെ തുടരെ സമ്മര്‍ദത്തിലാക്കാന്‍ അക്ഷറിന് സാധിച്ചു. ഷോര്‍ട്ട് ബോള്‍ ഈ സമയത്ത് വന്നപ്പോള്‍ വാട്‌സണ്‍ സ്വാഭാവികമായും അടിച്ച് പറത്താന്‍ ശ്രമിക്കുകയും പുറത്താവുകയും ചെയ്തു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരുവിക്കറ്റ് നേടിയത് ഗംഭീരമായ പ്രകടനമാണെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. അതേസമയം കരിയറില്‍ അവസാനം നേരിട്ട 60 പന്തില്‍ ആറാം തവണയാണ് വാട്‌സണ്‍ 60 പന്തിനുള്ളില്‍ പുറത്താവുന്നത്. അതേസമയം പൃഥ്വി ഷായുടെ പ്രകടനവും മികച്ചതാണെന്നും, ടൂര്‍ണമെന്റില്‍ ഇത് തുടരാനും പോണ്ടിംഗ് ആവശ്യപ്പെട്ടു.

വാട്‌സന്റെ ധൈര്യം

വാട്‌സന്റെ ധൈര്യം

വാട്‌സന്റെ മുത്തശ്ശി മരിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങുന്നത്. ഇക്കാര്യം സിഎസ്‌കെ അധികൃതരാണ് അറിയിച്ചത്. വാട്‌സണും ഇക്കാര്യം അറിയിച്ചു. എന്റെ സ്‌നേഹം കുടുംബത്തെ അറിയിക്കുന്നു. എന്റെ അമ്മയ്ക്ക് എത്രത്തോളം വലിയ കരുത്തായിരുന്നു എന്റെ മുത്തശ്ശിയെന്ന് എനിക്കറിയാം. എന്റെ ഹൃദയം കുടുംബത്തിനൊപ്പമാണ്. ഇപ്പോള്‍ അവിടെ ഇല്ലാത്തതില്‍ എനിക്ക് വിഷമമുണ്ടെന്നും വാട്‌സണ്‍ പറഞ്ഞു. അന്തരിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സിനും അദ്ദേഹം ാദരാഞ്ജലി അര്‍പ്പിച്ചു.

Story first published: Sunday, September 27, 2020, 22:06 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+