IPL 2020: ആര്‍സിബിയെ വില കുറച്ച് കാണാന്‍ വരട്ടെ, ഹാട്രിക് ജയവുമായി കപ്പടിക്കുമെന്ന് എബിഡി
ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ടീമിന്റെ സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനക്കാരായാണ് ഇത്തവണ ആര്‍സിബി പ്ലേഓഫില്‍ കടന്നത്. അവസാനത്തെ നാലു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയേറ്റു വാങ്ങിയെങ്കിലും ആര്‍സിബി പ്ലേഓഫില്‍ കടന്നുകൂടുകയായിരുന്നു.
സീസണിന്റെ ആദ്യപകുതിയിലാണ് ആര്‍സിബി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഏഴു മല്‍സരങങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയിക്കാന്‍ ആര്‍സിബിക്കായിരുന്നു. എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയിലെ ഏഴു മല്‍സരങ്ങളിുല്‍ രണ്ടെണ്ണത്തില്‍ മാത്രമേ ആര്‍സിബിക്കു ജയിക്കാനായിട്ടുള്ളൂ. അഞ്ചു കളികളിലും അവര്‍ തോല്‍വിയേറ്റുവാങ്ങി. അവസാന മല്‍സരങ്ങളില്‍ നിറംമങ്ങിയെങ്കിലും ആര്‍സിബിക്കു കന്നി ഐപിഎല്‍ കിരീടം സ്വന്തമാക്കാനാവുമെന്ന് എബിഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിജയവഴിയില്‍ തിരിച്ചെത്താം
തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്കു ശേഷം ആര്‍സിബിക്കു വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന് എബിഡി വ്യക്തമാക്കി. ആദ്യ ഐപിഎല്‍ ട്രോഫിക്കും ടീമിനുമിടയിലുള്ളത് ഇനി മൂന്നു മല്‍സരങ്ങളാണ്. അതു ജയിക്കാന്‍ ഞങ്ങള്‍ക്കാവുമോയെന്ന് ചോദിച്ചാല്‍ കഴിയുമെന്ന് തന്നെയാണ് ഉത്തരമെന്നും എബിഡി ഒരു ദേശീയ മാധ്യമത്തിലെ കോളത്തില്‍ കുറിച്ചു.
വെള്ളിയാഴ്ചയാണ് ഡേവിഡ് വാര്‍ണറുയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ആര്‍സിബിയുടെ എലിമിനേറ്റര്‍ പോരാട്ടം. ഇതില്‍ ജയിച്ചാലും ക്വാളിഫയര്‍ രണ്ടില്‍ കൂടി ജയിച്ചാല്‍ മാത്രമേ ആര്‍സിബി ഫൈനലില്‍ കടക്കുകയുള്ളൂ.

ആര്‍ക്കും ആരെയും തോല്‍പ്പിക്കാം
ഐപിഎല്‍ പോലെയൊരു ടൂര്‍ണമന്റില്‍ ഒരു ടീമിനും വ്യക്തമായ മുന്‍തൂക്കമില്ല. തങ്ങളുടേതായ ദിവസം ആര്‍ക്കു വേണമെങ്കിലും ആരെയും തോല്‍പ്പിക്കാന്‍ കഴിയും. വിജയവും തോല്‍വിയും തമ്മിലുള്ള മാര്‍ജിന്‍ പലപ്പോഴും വളരെ നേരിയതായിരിക്കും.
കാര്യങ്ങള്‍ ശരിയായി വന്നില്ലെങ്കില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള പ്രലോഭനമുണ്ടാവും. എന്നാല്‍ ഒരേ പ്ലാനില്‍ തന്നെ കുറച്ചു കൂടി ഉറച്ചുനില്‍ക്കുന്നതാണ് പെട്ടെന്നു മാറ്റങ്ങള്‍ വരുത്തുന്നതിനേക്കാള്‍ ഉചിതമെന്നും എബിഡി ചൂണ്ടിക്കാട്ടി.

ആരാധകരെ സന്തോഷിപ്പിക്കേണ്ടതുണ്ട്
ലോകം മുഴുവനും ഒപ്പം ബെംഗളൂരുവിലുമുള്ള ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരെ ഞങ്ങള്‍ക്കു സന്തോഷിപ്പിക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ മല്‍സരങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മഹാമാരിയെ തുടര്‍ന്നുണ്ടായ ഭയവും അനിശ്ചിതത്വവുമെല്ലാം ഇവരില്‍ ഭൂരിഭാഗം പേരും നേരിടുന്നുണ്ടെന്നും എബിഡി അഭിപ്രായപ്പെട്ടു.
അവസാനത്തെ ലീഗ് മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആര്‍സിബി ആറു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ അവര്‍ക്കാവുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications