Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയെ കുറ്റം പറഞ്ഞു, പിന്നാലെ കിട്ടി ഗംഭീറിന് 'കരണത്ത് അടി', സെയ്‌നിയുടെ വക!

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരായ കളിക്കിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ കുറ്റപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് മുഖമടച്ച് കിട്ടി മറുപടി. കോലിയെ കുറ്റം പറഞ്ഞ് നാക്ക് വായിലേക്ക് ഇടുന്നതിന് മുമ്പാണ് ഗംഭീറിന് ഇങ്ങനെയൊരു തിരിച്ചടി കിട്ടിയതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. അത്രയും മികച്ചതായിരുന്നു 'ടൈമിങ്'. പേസര്‍ നവദീപ് സെയ്‌നിയാണ് തന്റെ കഴിവിനെ ചോദ്യം ചെയ്ത ഗംഭീറിന് ഗ്രൗണ്ടില്‍ അതേ നിമിഷത്തില്‍ തന്നെ മറുപടി നല്‍കിയത്.

1

ആര്‍സിബി- കെകെആര്‍ മല്‍സരത്തില്‍ കമന്റേറ്ററായി ഗംഭീറുമുണ്ടായിരുന്നു. ഇതിനിടെയാണ് കോലിയുടെ ഒരു നീക്കത്തെ ഗംഭീര്‍ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തത്. കെകെആര്‍ ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ സെയ്‌നിയെ പന്തേല്‍പ്പിച്ച തീരുമാനത്തെയായിരുന്നു ഗംഭീര്‍ ചോദ്യം ചെയ്തത്. ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ക്രിസ് മോറിസായിരുന്നു. അതുകൊണ്ടു തന്നെ മോറിസിനെ തന്നെ മൂന്നാം ഓവര്‍ ഏല്‍പ്പിക്കണമായിരുന്നുവെന്നായിരുന്നു ഗംഭീറിന്റെ അഭിപ്രായം.

മോറിസിന്റെ ആദ്യ ഓവര്‍ മികച്ചതായിരുന്നു. വെറും മൂന്നു റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജ് റണ്ണൊന്നും വഴങ്ങാതെ രാഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവരെ പുറത്താക്കി. മൂന്നാം ഓവര്‍ മോറിസിന് കൊടുക്കുന്നതിനു പകരം സെയ്‌നിയെയാണ് കോലി ഏല്‍പ്പിച്ചത്.

ന്യൂബോള്‍ മുഹമ്മദ് സിറാജിനെ ഏല്‍പ്പിച്ച വിരാട് കോലിയുടേത് അത്യുജ്വല ക്യാപ്റ്റന്‍സി തന്നെയാണ്. പോസിറ്റീവ് ക്യാപ്റ്റന്‍സിക്കു ഫലം ലഭിക്കുകയും ചെയ്തു. എന്നാല്‍ സെയ്‌നിയെ മൂന്നാം ഓവര്‍ ഏല്‍പ്പിച്ചത് നിങ്ങളെ സര്‍പ്രൈസ് ചെയ്യിക്കുമെന്നായിരുന്നു കമന്ററിയില്‍ ഗംഭീറിന്റെ വാക്കുകള്‍. ക്രിസ് മോറിസ് ആദ്യ ഓവര്‍ എറിഞ്ഞ ശേഷം മൂന്നാം ഓവര്‍ ഒരു ന്യൂ ബോള്‍ ബൗളറെ ഏല്‍പ്പിക്കാനുള്ള കാരണം തനിക്കു മനസ്സിലാവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

2

ഗംഭീര്‍ തന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ സെയ്‌നിയുടെ വക ഗംഭീര മറുപടി തന്നെ കിട്ടി. തന്റെ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ കെകെആര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ സെയ്‌നി പുറത്താക്കിയപ്പോള്‍ ഗംഭീര്‍ സ്തബ്ധനാവുക തന്നെ ചെയ്തു. ഈ വിക്കറ്റ് മാറ്റി നിര്‍ത്തിയാല്‍ ഇതേ ഓവറില്‍ ഓരോ ബൗണ്ടറിയും സിക്‌സറും സെയ്‌നി വഴങ്ങിയിരുന്നു.

Story first published: Wednesday, October 21, 2020, 22:21 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+