
ടീമുടമകള്‍ക്കു പങ്കുണ്ട്
ആര്‍സിബിക്കു വീണ്ടുമൊരു സീസണില്‍ കൂടി കിരീടം നഷ്ടമായതില്‍ ടീമുടമകള്‍ക്ക് പങ്കുണ്ടെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോലിക്കു ഇതില്‍ വലിയ ഉത്തരവാദിത്വമില്ല. ടീമുടമകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്വമുള്ളത്, കാരണം ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് അവരാണെന്നു മഞ്ജരേക്കര്‍ തുറന്നടിച്ചു.
ഏതു തരത്തിലുള്ള നായകനെയാണ് ടീമിനു വേണ്ടതെന്നു തീരുമാനിക്കുന്നതും തിരഞ്ഞെടുക്കുന്നതുമെല്ലാം ആര്‍സിബിയുടെ ഉടമകള്‍ തന്നെയാണെന്നും കോലിയെ പുറത്താക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമര്‍ശിച്ചു.

ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുന്നില്ല
കുറച്ചു വര്‍ഷങ്ങള്‍ക്കും മുമ്പും ഇതേ കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്താണ് ആര്‍സിബിയിലെ കുഴപ്പമെന്നു പരിശോധിച്ചാല്‍ മികച്ച കളിക്കാരുണ്ടായിട്ടും അതിന്റെ ഫലം ടീമിനു ലഭിക്കുന്നില്ലെന്നു കാണാന്‍ സാധിക്കും. എന്നിട്ടും ക്യാപ്റ്റന്‍സി പഴയതു പോലെ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ദീര്‍ഘകാലം ഡാനിയേല്‍ വെറ്റോറിയായിരുന്നു വിരാട് നയിച്ച ആര്‍സിബിയുടെ പരിശീലകന്‍. ക്യാപ്റ്റന്‍ ഇപ്പോഴും ഒരേയാള്‍ തന്നെയാണെന്നും മഞ്ജരേക്കര്‍ വിശദമാക്കി.
ആര്‍സിബിയില്‍ ക്യാപ്റ്റന്‍സി മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. കോച്ചുമാരെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയുമെല്ലാം ആര്‍സിബി പല തവണ മാറ്റിയതായും മഞ്ജരേക്കര്‍ വിലയിരുത്തി.

കോലി സമ്മതിക്കില്ല
താന്‍ നന്നായി പെര്‍ഫോം ചെയ്തില്ലെന്നു കോലി കൈകളുയര്‍ത്തി പറയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി. ആര്‍സിബി ഇനിയെങ്കിലും മല്‍സരഫലത്തില്‍ മാറ്റം വരണമെന്നും കിരീടം നേടണമെന്നും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ക്യാപ്റ്റനെ മാറ്റിയേ മതിയാവൂ. പക്ഷെ കോലി തന്റെ ഭാഗത്തു തെറ്റുപറ്റിയെന്നു സമ്മതിക്കുമെന്ന് ആരും കരുതേണ്ട.
ഇതുവരെ ചാംപ്യന്‍മാരാവാന്‍ കഴിയാത്തതിന് ആര്‍സിബി ഉടമകള്‍ തന്നൊണ് ഉത്തരവാദികള്‍. ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ള ക്യാപ്റ്റനയെല്ല തിരഞ്ഞെടുത്തതെന്ന് അവര്‍ തിരിച്ചറിയണം. ഇനി ജോലി ചെയ്യേണ്ടത് ടീമുടമകളാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.


Click it and Unblock the Notifications










