Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ഡികോക്കോ, രാഹുലോ ആവുമെന്ന് കരുതി, ആര്‍സിബിയുടെ വന്‍ ഫ്‌ളോപ്പിനെ ചൂണ്ടിക്കാട്ടി ചോപ്ര

ഐപിഎല്ലിന്റെ മറ്റൊരു സീസണില്‍ കൂടി കിരീടമില്ലാതെ നിരാശരാവേണ്ടി വന്ന ടീമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ആര്‍സിബി പ്ലേഓഫിലെത്തിയിരുന്നെങ്കിലും എലിമിനേറ്ററില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഈ സീസണില്‍ ആര്‍സിബി ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ഓപ്പണറും ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചാണെന്നു മുന്‍ ഇന്ത്യന്‍ താരം ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടി.

1

ഈ സീസണിനു മുമ്പായിരുന്നു കോടികള്‍ ചെലവഴിച്ച് ഫിഞ്ചിനെ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്. എന്നാല്‍ മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഫിഞ്ച് നിറംമങ്ങിയതിനാല്‍ ഇതു നായകന്‍ കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കിയതായി ചോപ്ര അഭിപ്രായപ്പെട്ടു.

വലിയൊരു തുകയാണ് ഫിഞ്ചിനു വേണ്ടി ആര്‍സിബി മുടക്കിയത്. ഏറെ മല്‍സരങ്ങളില്‍ ആര്‍സിബി അദ്ദേഹത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഫിഞ്ചില്‍ നിന്നും വമ്പനടിയായിരുന്നു ആര്‍സിബി പ്രതീക്ഷിച്ചത്. പക്ഷെ അതു ലഭിച്ചില്ല. ഒരുപാട് അവസരങ്ങള്‍ അദ്ദേഹത്തിന് ടീം നല്‍കി. അതുകൊണ്ടു തന്നെ ഫിഞ്ചിന് മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെന്നു ആര്‍ക്കും പറയാനാവില്ല. മോയിന്‍ അലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്കു അങ്ങനെ പറയാന്‍ സാധിക്കും. കാരണം അദ്ദേഹം ടീമിന് അകത്തും പുറത്തുമായിരുന്നു. പക്ഷെ ഫിഞ്ചിന്റെ സ്ഥിതി ഇതായിരുന്നില്ല. 10-12 മല്‍സരങ്ങളില്‍ അദ്ദേഹം ആര്‍സിബിക്കായി കളിച്ചെന്നും ചോപ്ര വ്യക്തമാക്കി.

2

ഫിഞ്ചില്‍ നിന്നും മികച്ച ഫോമോ, റണ്‍സോ കാണാന്‍ സാധിച്ചില്ല. അവസാന റൗണ്ടുകളില്‍ അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും പകരം ജോഷ്വ ഫിലിപ്പെ കളിക്കുകയും ചെയ്തു. ഫിലിപ്പെയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ദേവ്ദത്ത് പടിക്കലിനൊപ്പം മറുവശത്ത് ഫിഞ്ചും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എങ്കില്‍ വിരാട്, എബിഡി എന്നിവര്‍ക്കു മേലുള്ള സമ്മര്‍ദ്ദവും ഉത്തരവാദിത്വവും കുറയുമായിരുന്നുവെന്നും ചോപ്ര വിശദമാക്കി.

മുംബൈ ഇന്ത്യന്‍സിനായി ക്വിന്റണ്‍ ഡികോക്കും കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും നടത്തിയതു പോലൊരു പ്രകടനമായിരുന്നു ഫിഞ്ചില്‍ നിന്നും ആര്‍സിബി ്പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആര്‍സിബി ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശയായി മാറിയത് ഫിഞ്ചാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. 12 ഇന്നിങ്‌സുകളില്‍ നിന്നും 22.33 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 268 റണ്‍സാണ് ഫിഞ്ചിനു നേടാനായത്.

Story first published: Tuesday, November 17, 2020, 18:08 [IST]
Other articles published on Nov 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+