IPL 2020: ഒന്നാം സ്ഥാനം തേടി ഡല്‍ഹി- ആര്‍സിബി പോര്; പ്രിവ്യു, സാധ്യതാ ഇലവന്‍ എല്ലാമറിയാം
ദുബായ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയെന്ന ലക്ഷ്യവുമായാണ് ഇന്നു രാത്രി വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അങ്കം കുറിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ഇരുടീമുകളും തോല്‍ക്കാന്‍ മനസ്സില്ലാതെ പോരിനിറങ്ങുമ്പോള്‍ കളി പൊടിപാറുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
നിലവില്‍ നാലു മല്‍സരങ്ങില്‍ നിന്നും ആറു പോയിന്റുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തും ഇതേ പോയിന്റോടെ ആര്‍സിബി മൂന്നാംസ്ഥാനത്തുമാണ്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ഡല്‍ഹിയാണ് ഇതേ പോയിന്റുമായി തലപ്പത്ത്. അതുകൊണ്ടു തന്നെ ആര്‍സിബി- ഡല്‍ഹി അങ്കം ജയിക്കുന്നവര്‍ക്ക് ഒന്നാംസ്ഥാനമുറപ്പാണ്.
തൊട്ടുമുമ്പത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ത്രില്ലറില്‍ മറികടന്നാണ് ഡല്‍ഹിയുടെ വരവെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആധികാരിക ജയമാണ് ആര്‍സിബി കഴിഞ്ഞ കളിയില്‍ നേടിയത്.

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്
യുഎഇയിലെ ചൂടിന് ഇന്നും വലിയ ശമനമൊന്നുമുണ്ടാവില്ല. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ദുബായിലെ ചൂട്.
അബുദാബി, ഷാര്‍ജ എന്നീ രണ്ടു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായില്‍ ബാറ്റിങ് അത്ര എളുപ്പമല്ലെന്നു മുന്‍ മല്‍സരങ്ങള്‍ അടിവരയിടുന്നു. കളി പുരോഗമിക്കുന്തോറും വിക്കറ്റിന്റെ വേഗം കുറയുകയും ബാറ്റിങ് കൂടുതല്‍ ബുദ്ധിമുട്ടായി തീരുകയും ചെയ്യും.

ടീമുകളും സാധ്യതാ ഇലവനും
ആര്‍സിബി സ്പിന്നര്‍മാരില്‍ യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും മികച്ച ഫോമില്‍ പന്തെറിയുമ്പോള്‍ ആദം സാംപയ്ക്കു കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. ക്രിസ് മോറിസ് പൂര്‍ണ ഫിറ്റാണെങ്കില്‍ ഇസുരു ഉദാന, സാംപ എന്നിവരിലൊരാള്‍ക്കു പകരം കളിച്ചേക്കും.
സാധ്യതാ ഇലവന്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, നവദീപ് സെയ്‌നി, ആദം സാംപ, യുസ്വേന്ദ്ര ചഹല്‍.
കെകെആറിനെതിരായ കളിയില്‍ ഡല്‍ഹിയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കു പരിക്കേറ്റിരുന്നു. ഇന്നു അദ്ദേഹത്തിനു കളിക്കാനായില്ലെങ്കില്‍ അക്ഷര്‍ പട്ടേല്‍ ടീമിലെത്തും.
സാധ്യതാ ഇലവന്‍- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ.

മാച്ച് പ്രവചനം, ലൈവ്, സ്ട്രീമിങ് വിവരങ്ങള്‍
ആര്‍സിബിക്കെതിരേ ഡല്‍ഹിക്കാണ് മുന്‍തൂക്കം. വിജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറും.
രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും മല്‍സരം തല്‍സമയം കാണാം. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളിയുടെ സ്ട്രീമിങ് ഉണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications