For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആ രണ്ട് താരങ്ങളും ടീമില്‍ തിരിച്ചെത്തും, സിഎസ്‌കെ കോച്ച് ഫ്‌ളെമിംഗിന്റെ വെളിപ്പെടുത്തല്‍!!

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ ആറ് ദിവസത്തെ ഇടവേള കഴിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തുന്നു. നാളെ ഹൈദരാബാദിനെതിരെയാണ് സിഎസ്‌കെയുടെ മത്സരം. ഇടവേള ലഭിച്ചത് ടീമിന് ഗുണം ചെയ്‌തെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് വ്യക്തമാക്കി. രണ്ട് മത്സരങ്ങള്‍ തോറ്റ ചെന്നൈ ഇതുവരെ ഒരു ജയം മാത്രമാണ് നേടിയത്. എന്നാല്‍ കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരാനാണ് സിഎസ്‌കെ ഒരുങ്ങുന്നത്. രണ്ട് പ്രമുഖ താരങ്ങള്‍ ടീം സെലക്ഷന്റെ പരിഗണനയിലുണ്ടെന്ന് ഫ്‌ളെമിംഗ് പറഞ്ഞു. ഡ്വെയ്ന്‍ ബ്രാവോയും അമ്പാട്ടി റായിഡുവുമാണ് തിരിച്ചെത്താന്‍ സാധ്യതയുള്ളവര്‍.

1

ഇവര്‍ സെലക്ഷന്റെ ഭാഗമായാല്‍ സ്വാഭാവികമായും ടീമിലെത്തും. ഇരുവരും പരിക്കിന്റെ പിടിയിലായിരുന്നു. അതേസമയം ദുര്‍ബലമായി നില്‍ക്കുന്ന സിഎസ്‌കെയുടെ ബാറ്റിംഗ് നിര ഇവര്‍ വരുന്നതോടെ കരുത്തുറ്റതാകും. സിഎസ്‌കെയുടെ ബൗളിംഗ് നിരയ്ക്കും ബ്രാവോ കരുത്താകും. സിഎസ്‌കെയുടെ ആദ്യ മത്സരത്തിലെ വിജയത്തില്‍ നിര്‍ണായകമായത് അമ്പാട്ടി റായിഡുവിന്റെ ഇന്നിംഗ്‌സായിരുന്നു. അടുത്ത രണ്ട് മത്സരത്തിലും സിഎസ്‌കെ തോല്‍വി വഴങ്ങിയത് റായിഡു കളിക്കാത്തത് കൊണ്ട് കൂടിയായിരുന്നു. എന്നാല്‍ ബ്രാവോ മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടില്ല.

ബ്രാവോയുടേയും അമ്പാട്ടി റായിഡുവിന്റെയും പരിചയസമ്പത്ത് ടീമിന് ഗുണകരമാകും. അവര്‍ അടുത്ത മത്സരത്തിലുണ്ടാകും എന്ന് തന്നെയാണ് പറയാനുള്ളത്. അതേസമയം ആറ് ദിവസത്തെ ഇടവേള ടീം നന്നായി ആസ്വദിച്ചിരുന്നു. എന്താണ് ടീമിന്റെ തന്ത്രങ്ങളെന്ന് ഈ കാലയളവില്‍ ചിന്തിക്കാന്‍ സാധിച്ചു. വളരെ നല്ല സമയത്താണ് ആ ഇടവേള വന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങളും വളരെ പെട്ടെന്ന് നടന്നതാണ്. അതും എല്ലാ മത്സരങ്ങളും വ്യത്യസ്ത ഗ്രൗണ്ടിലാണ് നടന്നത്. സാഹചര്യങ്ങള്‍ മനസ്സിലാക്കിയതില്‍ ടീമിനെ അഭിനന്ദിക്കേണ്ടതുണ്ടെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

മൂന്ന് പിച്ചുകളിലും ആദ്യം കളിക്കുന്നത് സിഎസ്‌കെയാണ്. അത് കുറച്ച് കടുപ്പമേറിയതായിരുന്നു. ഒരുപാട് വെല്ലുവിളികളും കളിക്കളത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇടവേള എന്നത് ടീമിന് ആവശ്യമായിരുന്നു. വളരെ നന്നായിട്ട് തന്നെ ടീം അത് ഉപയോഗിച്ചിട്ടുണ്ട്. എന്താണ് കളിക്കളത്തില്‍ ചെയ്യേണ്ടതെന്ന് ഇതിലൂടെ ക്ലാരിറ്റി ഉണ്ടായി. പരിശീലനം നല്ല രീതിയില്‍ തന്നെ നടത്തിയിട്ടുണ്ട്. പ്രകടനം കുറച്ച് കൂടി മെച്ചപ്പെടുത്താനാണ് ടീം ശ്രമിക്കുന്നത്. നേരത്തെ ഡല്‍ഹിയോട് കളിച്ചപ്പോള്‍ പല മേഖലകളിലും സിഎസ്‌കെയ്ക്ക് പിഴച്ചിട്ടുണ്ട്. ആ പിഴവുകള്‍ ഉള്ള മേഖലകളിലെ പഴുതടയ്ക്കാനാണ് ശ്രമിച്ചതെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

Story first published: Thursday, October 1, 2020, 20:07 [IST]
Other articles published on Oct 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+