For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവന്റെ ബാറ്റില്‍ നിന്ന് രവീന്ദ്ര സംഗീതം കേള്‍ക്കാം, തോറ്റ കളി ജയിപ്പിച്ച് കളഞ്ഞെന്ന് ചോപ്ര

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തില്‍ എല്ലാ ക്രെഡിറ്റും രവീന്ദ്ര ജഡേജയ്ക്ക് നല്‍കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രവീന്ദ്ര ജഡേജയുടെ ബാറ്റില്‍ നിന്ന് നമുക്ക് രവീന്ദ്ര സംഗീതം കേള്‍ക്കാന്‍ സാധിക്കുമെന്ന് ചോപ്ര പുകഴ്ത്തി. ചെന്നൈ സുപ്രധാനപ്പെട്ട രണ്ട് പോയിന്റാണ് സ്വന്തമാക്കിയത്. അതും തോറ്റ കളിയാണ് ജഡേജ സിഎസ്‌കെയ്ക്കായി രക്ഷിച്ചെടുത്തത്. എന്തായാലും ആ ജയത്തോടെ ടൂര്‍ണമെന്റിലെ ആദ്യത്തെ ക്വാളിഫയര്‍ ഉണ്ടായിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്. ഒരു ടീമിനെ തകര്‍ത്ത് മറ്റൊരു ടീമിന് വഴിയൊരുക്കുന്ന ടീമിന്റെ റോളാണ് സിഎസ്‌കെ നിര്‍വഹിച്ചതെന്നും ചോപ്ര പറഞ്ഞു.

1

ഈ മത്സരത്തില്‍ സിഎസ്‌കെ വിജയിക്കില്ലായിരുന്നു. അവരുടെ കൈവിട്ട് പോയ കളിയായിരുന്നു ഇത്. ആദ്യ ഘട്ടത്തില്‍ അവര്‍ക്കൊപ്പമായിരുന്നു മത്സരം. എന്നാല്‍ പെട്ടെന്ന് തന്നെ മാറി. തോറ്റെന്ന് ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ് ജഡേജയുടെ വരവ്. പന്ത് ദൂരത്തേക്ക് അടിച്ചുപറത്തി കളി മാറ്റി മറിച്ചത് ജഡേജയാണ്. റിതുരാജ് ഗെയ്ക്വാദ് ബാറ്റ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ ജയിക്കാനുള്ള സാധ്യത അവര്‍ക്കുണ്ടായിരുന്നു. റായിഡുവില്‍ നിന്നാണ് ആദ്യം മോശം ഷോട്ടുണ്ടായത്. തൊട്ടുപിന്നാലെ എംഎസ് ധോണിയെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ധോണിയെ ചക്രവര്‍ത്തി പുറത്താക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.

ധോണി പുറത്തായതോടെ റണ്‍റേറ്റ് ഉയരാന്‍ തുടങ്ങി. അവര്‍ക്ക് ജയിക്കാന്‍ ഒരുപാട് റണ്‍സ് വേണമായിരുന്നു. സാം കറന്‍ എട്ട് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് എടുത്തത്. ആ സമയത്താണ് റിതുരാജ് പുറത്താവുന്നത്. ശരിക്കും പറഞ്ഞാല്‍ മത്സരം ചെന്നൈയുടെ കൈവിട്ട്‌പോയ നിമിഷമായിരുന്നു അത്. ആ സമയം ജഡേജ വന്നത് വലിയ ഭാഗ്യമായിരുന്നു. അവസാന രണ്ടോവറില്‍ സിഎസ്‌കെയ്ക്ക് 30 റണ്‍സ് ആവശ്യമായിരുന്നു. 19ാം ഓവര്‍ എറിയാന്‍ എത്തിയത് ലോക്കി ഫെര്‍ഗൂസനായിരുന്നു. ആദ്യ മൂന്ന് പന്തുകളും നന്നായി തന്നെ ഫെര്‍ഗൂസന്‍ എറിഞ്ഞു. എന്നാല്‍ പിന്നീട് എറിഞ്ഞ പന്ത് ഫോറായി. അപ്പോഴേക്കും പന്ത് നന്നഞ്ഞിരുന്നു. അടുത്ത പന്ത് ഫുള്‍ ടോസായിരുന്നു. അത് നോബോായിരുന്നു. അടുത്തത് സിക്‌സറുമായിരുന്നു. ഇതോടെ കളി മാറി മറിഞ്ഞെന്നും ചോപ്ര പറഞ്ഞു.

അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് പത്ത് റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. കമലേഷ് നാഗര്‍കോട്ടി നന്നായി തന്നെ പന്തെറിഞ്ഞു. അവസാന രണ്ട് പന്തില്‍ ഏഴ് റണ്‍സ് ജയിക്കാന്‍ വേണമായിരുന്നു. ജഡേജ സ്‌ട്രൈക്കിലെത്തുമ്പോള്‍ നാല് പന്തില്‍ ആ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു കെകെആര്‍ വഴങ്ങിയത്. അഞ്ചാം പന്തില്‍ സിക്‌സര്‍ വീണതോടെ കളി മാറി. അടുത്ത പന്തിലും സിക്‌സര്‍ വീണു. ഇതെല്ലാം ജഡേജയുടെ വെടിക്കെട്ട് കൊണ്ട് സാധ്യമായതാണ്. അദ്ദേഹത്തെ നേരത്തെ ഇറക്കണമെന്ന് ആദ്യമേ പറയുന്നതാണ്. പക്ഷേ ഈ കളി ജഡേജയുടെ ചെറിയതും വലുതുമായ ഇന്നിംഗ്‌സ് കൊണ്ട് സംഭവിച്ചതാണ്. അതേസമയം റിതുരാജ് ഗെയ്ക്വാദ് ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തതെന്നും ചോപ്ര പറഞ്ഞു.

Story first published: Friday, October 30, 2020, 18:06 [IST]
Other articles published on Oct 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+