Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 2009ന് ശേഷം 30 പ്ലസ് ഒരു സീസണില്‍ മൂന്ന് തവണ, സിഎസ്‌കെയില്‍ ആശ്വാസം ജഡേജയ്ക്ക്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റ് തുന്നംപാടി പുറത്തേക്കുള്ള വഴിയിലാണ്. പ്ലേ ഓഫില്‍ അവരെത്തില്ലെന്നും ഉറപ്പായിരിക്കുകയാണ്. എന്നാല്‍ മത്സരത്തില്‍ രവീന്ദ്ര ജഡേജ ഫോം കണ്ടെത്തിയിരിക്കുകയാണ്. ഈ സീസണില്‍ ചെന്നൈയുടെ ഏക ആശ്വാസവും ജഡേജ തന്നെയാണ്. എന്നാല്‍ ഇത്തവണ വലിയ റെക്കോര്‍ഡും സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് 30 പ്ലസ് സ്‌കോറുകളാണ് താരം അടിച്ചെടുത്തത്. 2009ന് ശേഷം ജഡേജ ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്ന് 30 പ്ലസ് സ്‌കോര്‍ അടിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായിട്ടും ജഡേജയ്ക്ക് കാര്യമായിട്ടുള്ള പ്രകടനം ഐപിഎല്ലില്‍ നടത്താന്‍ സാധിച്ചിരുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1

പല സീസണുകളില്‍ അവസാനം മാത്രമായിരിക്കും ജഡേജയ്ക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടാവുക. നിരവധി മത്സരങ്ങളില്‍ അദ്ദേഹം ഫോമൗട്ടുമായിരിക്കും. എന്നാല്‍ ഇത്രയും കാലം ടീം മികച്ച രീതിയില്‍ കളിക്കുന്നത് കൊണ്ട് ജഡേജയുടെ ഫോം ചെന്നൈയെ അത്ര ബാധിച്ചിട്ടുണ്ടാവില്ല. ഇത്തവണ പക്ഷേ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ജഡേജ നന്നായി തന്നെ കളിക്കുകയും ചെയ്തു. രാജസ്ഥാനെതിരെ 30 പന്തില്‍ 35 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററാവാനും ജഡേജയ്ക്ക് സാധിച്ചു. നേരത്തെ ഡല്‍ഹിക്കെതിരെ പുറത്താവാതെ 33 റണ്‍സും ഹൈദരാബാദിനെതിരെ 35 പന്തില്‍ 50 റണ്‍സുമെടുത്തിരുന്നു.

ഏറ്റവും അമ്പരിപ്പിക്കുന്ന കാര്യം 11 വര്‍ഷത്തെ നീണ്ട കരിയറില്‍ ജഡേജയുടെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിനെതിരെ പിറന്നത്. എന്തുകൊണ്ട് ഇത്രയും കാലമെടുത്തു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. 2009ല്‍ ഇതുപോലെ മികച്ച പ്രകടനം ജഡേജ നടത്തിയിരുന്നു. നാല് തവണയാണ് അന്ന് 30 റണ്‍സിലേറെ സ്‌കോര്‍ ചെയ്തത്. 31, 37, 33, 42 എന്നിങ്ങനെയായിരുന്നു സ്‌കോര്‍ അതിന് ശേഷം ഫോമിലേക്ക് ഉയരുന്ന പ്രകടനമൊന്നും ബാറ്റിംഗില്‍ ജഡേജ നടത്തിയിട്ടില്ല. എന്നാല്‍ ബാറ്റിംഗില്‍ കുറച്ച് റണ്‍സും ബൗളിംഗില്‍ വിക്കറ്റും നല്ല ഫീല്‍ഡിംഗും ചേര്‍ന്നാണ് ജഡേജ സിഎസ്‌കെയില്‍ ഇത്രയും കാലം പിടിച്ചുനിന്നത്.

അതേസമയം 2014ന് ശേഷം ജഡേജയ്ക്ക് ഐപിഎല്ലില്‍ ആകെ ആറ് 30 പ്ലസ് സ്‌കോറാണ് ഉള്ളത്. ദീര്‍ഘകാലമായി അദ്ദേഹം ഫോമില്ലാതെയാണ് കളിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ധോണി സ്പിന്‍ ഓപ്ഷന്‍ എന്ന നിലയിലാണ് ജഡേജയെ ഉപയോഗിച്ചിരുന്നത്. അത് അത്യാവശ്യം ഗുണം കണ്ടിരുന്നു. ഈ സീസണില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്നായി 194 റണ്‍സാണ് ജഡേജ നേടിയത്. അഞ്ച് നോട്ടൗട്ടുകളും ഇത്തവണയുണ്ട്. 164ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും ജഡേജയ്ക്കുണ്ട്. ടീമിലെ എല്ലാവരെയും പുറത്താക്കണമെന്നും ജഡേജയെയും സാം കറനെയും മാത്രം ടീമില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നും ആരാധകര്‍ നിര്‍ദേശിക്കുന്നുണ്ട്.

Story first published: Tuesday, October 20, 2020, 13:00 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+