Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഡല്‍ഹിക്കെതിരെ നാണംകെട്ട റെക്കോര്‍ഡുമായി ജഡേജ.... തുടരെ മൂന്ന് മത്സരത്തിലും 40 റണ്‍സ്!!

ദുബായ്: ഡല്‍ഹിക്കെതിരെ നാണം കെട്ട റെക്കോര്‍ഡ് സ്വന്തമാക്കി സിഎസ്‌കെ താരം രവീന്ദ്ര ജഡേജ. നാലോവറില്‍ കഴിഞ്ഞ ദിവസം 44 റണ്‍സാണ് ജഡേജ വഴങ്ങിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സില്‍ അധികം വഴങ്ങുന്ന താരമെന്ന നാണക്കേടാണ് ജഡേജ സ്വന്തമാക്കിയത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ജഡേജ പരാജയമായിരുന്നു. അതേസമയം സിഎസ്‌കെയെ പന്തുകൊണ്ടും ബാറ്റ് കൊണ്ടും വലിയ വിജയങ്ങളിലേക്ക് ജഡേജ നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം ജഡേജയില്‍ നിന്നുണ്ടായിട്ടില്ല.

1

ടീമിന്റെ സ്പിന്നര്‍മാരില്‍ ആശങ്കയുണ്ടെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും തുറന്ന് പറയുന്നു. ഐപിഎല്ലില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ 40 റണ്‍സില്‍ അധികം വഴങ്ങുന്ന ആദ്യ സ്പിന്നറായി ജഡേജ മാറിയിരിക്കുകയാണ്. ജഡേജയുടെ ഫോമൗട്ടാണ് സിഎസ്‌കെയുടെ തോല്‍വിക്ക് പ്രധാന കാരണം. ചെന്നൈയുടെ സ്പിന്നര്‍മാരെ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് അടിച്ച് പറത്തുന്നതാണ് കണ്ടത്. മറ്റൊരു സ്പിന്നറായ പിയൂഷ് ചൗളയും നന്നായി തന്നെ റണ്‍സ് വഴങ്ങി. ജഡേജയുടെ ആദ്യ പന്ത് തന്നെ ധവാന്‍ സിക്‌സറടിച്ചിരുന്നു.

ജഡേജയുടെ രണ്ടാം ഓവറില്‍ 15 റണ്‍സാണ് ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. പൃഥ്വി ഷാ ജഡേജയ്‌ക്കെതിരെ ആക്രമിച്ച് കളിക്കുകയും ചെയ്തു. ഈ ഓപ്പണര്‍മാരുടെ ബലത്തിലാണ് ഡല്‍ഹി 175 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിയത്. എന്നാല്‍ ചെന്നൈക്ക് ഇത് എത്തിപ്പിടിക്കാവുന്നതിലും വലിയ സ്‌കോര്‍ ആയിരുന്നു. മത്സരശേഷം ഏറ്റവുമധികം പഴികേട്ടത് സിഎസ്‌കെയുടെ ബാറ്റ്‌സ്മാന്‍മാരും സ്പിന്നര്‍മാരുമായിരുന്നു യുഎഇയില്‍ മികച്ച രീതിയില്‍ സ്പിന്നര്‍മാര്‍ പന്തെറിയുന്നുണ്ട്. എന്നാല്‍ ഇതുവരെ സിഎസ്‌കെയുടെ സ്പിന്നര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.

വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും അടക്കമുള്ള താരങ്ങള്‍ സിഎസ്‌കെയുടെ ഗെയിം പ്ലാനിനെതിരെ രംഗത്ത് വന്നിരുന്നു. ടെസ്റ്റ് മത്സരം കാണുന്നത് പോലെയുണ്ടായിരുന്നു ചെന്നൈയുടെ ബാറ്റിംഗെന്ന് സേവാഗ് കുറ്റപ്പെടുത്തി. അഞ്ച് ബൗളര്‍മാരില്‍ കൂടുതല്‍ കളിപ്പിക്കാന്‍ സാധിക്കാതിരുന്നത് ധോണിയെ അലട്ടുന്നുണ്ടെന്നും, ടീം ലൈനപ്പ് ബൗളര്‍മാരില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ആകാശ് ചോപ്ര കുറ്റപ്പെടുത്തി.

Story first published: Saturday, September 26, 2020, 21:32 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+