Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- രാജസ്ഥാന്‍ ടീമിന് ഇത്തവണ പിഴച്ചതെവിടെ? പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ബട്‌ലര്‍

ഐപിഎല്ലിന്റെ 13ാം സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ഫോം നിലനിര്‍ത്താന്‍ കഴിയാതെ നിരാശപ്പെടുത്തിയ ടീമായിരുന്നു പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചു കൊണ്ടു തുടങ്ങിയ രാജസ്ഥാന്‍ ആരാധകര്‍ക്കു വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ പിന്നീട് രാജസ്ഥാന് സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് അവര്‍ പുറത്താവുകയുമായിരുന്നു.

ശക്തമായ ബാറ്റിങ് നിരയും ജോഫ്ര ആര്‍ച്ചര്‍ നയിച്ച മോശമല്ലാത്ത ബൗളിങ് നിരയുമുണ്ടായിട്ടും എന്തുകൊണ്ടാണ് രാജസ്ഥാന് തിരിച്ചടി നേരിട്ടതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ടീംഗവും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലര്‍.

മധ്യനിരയായിരുന്നു വീക്ക്‌നെസ്

മധ്യനിരയായിരുന്നു വീക്ക്‌നെസ്

മധ്യനിരയായിരുന്നു രാജസ്ഥാന്‍ ടീമിന്റെ വീക്ക്‌നെസെന്നു ബട്‌ലര്‍ വ്യക്തമാക്കി. ടീമിനെ കൂടുതല്‍ സന്തുലിതമാക്കുന്നതിനു വേണ്ടിയാണ് തന്നെ മധ്യനിരയിലേക്കു മാറ്റണമെന്നു ടീം മാനേജ്‌മെന്റിനോടു താന്‍ അഭ്യര്‍ഥിക്കുകയായിരുന്നുവെന്നു അദ്ദേഹം വെളിപ്പെടുത്തി.
ഈ സീസണില്‍ രാജസ്ഥാന്‍ ടീമിന്റെ ബാലന്‍സ് ശരിയായിരുന്നില്ലെന്നു ബട്‌ലര്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം ബട്‌ലര്‍ കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ ബട്‌ലര്‍ മധ്യനിരയിലേക്കു മാറിയതോടെ ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയുമായിരുന്നു അവസാന റൗണ്ട് മല്‍സരങ്ങളില്‍ ഓപ്പണ്‍ ചെയ്തത്.

പരിചയസമ്പത്ത് വേണ്ടിയിരുന്നു

പരിചയസമ്പത്ത് വേണ്ടിയിരുന്നു

രാജസ്ഥാന്‍ ടീമിന്റെ മധ്യനിരയ്ക്കു കുറച്ചുകൂടി അനുഭവസമ്പത്ത് വേണമായിരുന്നുവെന്ന് തനിക്കു തോന്നിയതായി ബട്‌ലര്‍ പറഞ്ഞു. മുന്‍നിര വളരെ 'ഹെവി' ആയിരുന്നു. പക്ഷെ മധ്യനിര അത്ര മികവുള്ളതായിരുന്നില്ല.
ചില മല്‍സരങ്ങളില്‍ മികച്ച പൊസിഷനില്‍ നിന്നിട്ടു പോലും ഞങ്ങള്‍ക്കു വിജയിക്കാന്‍ കഴിഞ്ഞില്ല. മധ്യനിരയ്ക്കു കുറച്ചുകൂടി അനുഭവസമ്പത്ത് ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കു ഈ മല്‍സരങ്ങളില്‍ ജയിക്കാമായിരുന്നുവെന്നും ബട്‌ലര്‍ സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഐപിഎല്‍ ക്രിക്കറ്റ് ഷോയില്‍ വ്യക്തമാക്കി.

തെവാത്തിയയുടെ പ്രകടനം

തെവാത്തിയയുടെ പ്രകടനം

യുവ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയുടെ പ്രകടനത്തെ ബട്‌ലര്‍ പ്രശംസിച്ചു. തെവാത്തിയ മികച്ച പ്രകടനമായിരുന്നു ബാറ്റിങില്‍ കാഴ്ചവച്ചത്, പ്രത്യേകിച്ചും ചില കളികളില്‍ ഫിനിഷിങില്‍ താരം തിളങ്ങി. തെവാത്തിയയോടൊപ്പം അനുഭവസമ്പത്തുള്ള ഒരു താരം കൂടി ഉണ്ടായിരുന്നെങ്കില്‍ രാജസ്ഥാന്‍ കൂടുതല്‍ സന്തുലിതമായ ടീമായി മാറുമായിരുന്നു.
മധ്യനിരയില്‍ കളിച്ച തനിക്കു കാര്യമായി റണ്‍സ് സംഭാവന ചെയ്യാന്‍ സാധിച്ചില്ല. മുന്‍നിരയില്‍ കളിക്കാനായിരുന്നു തനിക്കിഷ്ടം. പക്ഷെ ടീമിനു വേണ്ടി താന്‍ മധ്യനിരയിലേക്കു സ്വയം മാറുകയായിരുന്നു. സന്തോഷത്തോടെ തന്നെയായിരുന്നു ഇതിനു തയ്യാറായത്. ഞങ്ങളുടെ ടീമിന്റെ ഭാഗത്തു നിന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. മധ്യനിരയില്‍ കൂടുതല്‍ മല്‍സരപരിചയം കൊണ്ടു വന്ന് ടീമിനെ കൂടുതല്‍ സന്തുലിതമാക്കുകയെന്നതു മാത്രമായിരുന്നു ലക്ഷ്യമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനു വേണ്ടി അഞ്ചു മല്‍സരങ്ങള്‍ മധ്യനിരയില്‍ ചെയ്ത ബട്‌ലര്‍ക്കു 160 റണ്‍സായിരുന്നു നേടാനായത്.

Story first published: Friday, November 13, 2020, 15:52 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+